HOME
DETAILS

കാണാം മുല്ല ഒമറിന്റെ ഖബറിടം; ഒമ്പത് വര്‍ഷത്തെ രഹസ്യം വെളിപ്പെടുത്തി താലിബാന്‍. പ്രാര്‍ത്ഥനയ്ക്കായി തുറന്നുകൊടുത്തു

  
Web Desk
November 07 2022 | 10:11 AM

taliban-reveal-burial-place-of-founder-mullah-omar-nine-years-after-death-2022

കാബൂള്‍: താലിബാന്‍ സ്ഥാപക നേതാവ് മുല്ല ഉമറിന്റെ ഖബറിടം ജനങ്ങള്‍ക്ക് പ്രാര്‍ത്ഥന നടത്തുന്നതിനായി തുറന്നുകൊടുത്തു. ഖബര്‍ എവിടെയാണെന്ന കാര്യം ഒമ്പത് വര്‍ഷമായി താലിബാന്‍ രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു. അടുത്ത കുടുംബാംഗങ്ങള്‍ക്ക് മാത്രമേ ഈ സ്ഥലത്തെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. പ്രാര്‍ത്ഥിക്കാന്‍ അനുമതിയും ഇവര്‍ക്ക് മാത്രമായിരുന്നു.

സാബുല്‍ പ്രവിശ്യയിലെ സൂരി ജില്ലയിലെ ഒമര്‍സോയ്ക്ക് സമീപമാണ് അന്ത്യവിശ്രമസ്ഥലം. ഞായറാഴ്ച ഉവിടെ നടന്ന ചടങ്ങില്‍ താലിബാന്റെ മുതിര്‍ന്ന നേതാക്കള്‍ സംബന്ധിച്ചതായി വക്താവ് സബീഹുല്ല മുജാഹിദ് വെളിപ്പെടുത്തി. രാജ്യത്തിനകത്തും പുറത്തും ശത്രുക്കള്‍ ഉള്ളതിനാലും രാജ്യം അധിനിവേശ ശക്തികള്‍ക്കു കീഴിലായതിനാലും ഖബറിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനാണ് ഇതുവരെ രഹസ്യമാക്കിവെച്ചതെന്നും മുജാഹിദ് എ.എഫ്.പിയോട് പറഞ്ഞു.

മുല്ല ഉമര്‍ മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞാണ് മരണവാര്‍ത്ത പോലും താലിബാന്‍ പുറത്തുവിടുന്നത്. അപ്പോഴും ഖബറിടം എവിടെയാണെന്ന കാര്യം മറച്ചുവച്ചു. 2001ല്‍ അമേരിക്ക അധിനിവേശത്തിലൂടെ താലിബാനെ പുറത്താക്കിയതു മുതല്‍ മുല്ല ഉമര്‍ കൊല്ലപ്പെട്ടുവെന്ന തരത്തിലും മറ്റുമായി നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. 2015ലാണ് രണ്ട് വര്‍ഷം അദ്ദേഹം മരിച്ചതായി താലിബാന്റെ സ്ഥിരീകരണം വരുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് താലിബാന്‍ വീണ്ടും അഫ്ഗാനിസ്താന്റെ ഭരണത്തിലേറുന്നത്. 20 വര്‍ഷത്തിനു ശേഷമുള്ള താലിബാന്റെ തിരിച്ചുവരവായിരുന്നു ഇത്.

മുല്ല ഉമറിന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥന നടത്തുന്നതിന്റെ ചിത്രങ്ങളും അധികൃതര്‍ പുറത്തുവിട്ടു. വെളുത്ത ചെറിയ ഇഷ്ടികകള്‍ കൊണ്ട് ഖബറിനു ചുറ്റും കെട്ടി നടുവില്‍ ചരല്‍ക്കല്ലുകള്‍ നിരത്തിയിട്ടുണ്ട്. ഖബറിന് അല്‍പം പുറത്തായി എല്ലാ ഭാഗവും ഇരുമ്പ് കൊണ്ട് വേലി കെട്ടി അടച്ച് പച്ച പെയിന്റ് നല്‍കിയതായും കാണാം.

ഇനി മുതല്‍ ജനങ്ങള്‍ക്ക് ഖബറിടം സന്ദര്‍ശിക്കാമെന്നും മുജാഹിദ് പറഞ്ഞു. 1993ല്‍ താലിബാന്‍ സ്ഥാപിച്ച മുല്ല ഉമര്‍ 55ാം വയസ്സിലാണ് മരിക്കുന്നത്. ഒരു പതിറ്റാണ്ട് നീണ്ട സോവിയറ്റ് അധിനിവേശത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര ആഭ്യന്തരയുദ്ധത്തിന് മറുമരുന്നായിട്ടായിരുന്നു താലിബാന്റെ ജനനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിദ്ദ-ജിസാൻ ഹൈവേയിൽ വാഹനാപകടം: കൊടുവള്ളി സ്വദേശി മരിച്ചു

Saudi-arabia
  •  3 days ago
No Image

ഞാൻ മെസി, റൊണാൾഡോ എന്നിവർക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും എന്റെ പ്രിയതാരം മറ്റൊരാളാണ്: മുൻ ബാഴ്സ താരം

Football
  •  3 days ago
No Image

23 വർഷത്തെ ദ്രാവിഡിന്റെ റെക്കോർഡും തകർന്നുവീഴാൻ സമയമായി; ചരിത്രനേട്ടത്തിനരികെ ഗിൽ

Cricket
  •  3 days ago
No Image

താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്‌റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍ 

International
  •  3 days ago
No Image

യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത

uae
  •  3 days ago
No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  3 days ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  3 days ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  3 days ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  3 days ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  3 days ago

No Image

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു

National
  •  3 days ago
No Image

പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു

Kerala
  •  3 days ago
No Image

സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും 

Kerala
  •  3 days ago
No Image

'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി

International
  •  3 days ago