HOME
DETAILS

ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ പുറത്താക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനില്‍

  
backup
November 12, 2022 | 6:07 AM

kerala-university-ordinance-in-raj-bhavan111

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ പുറത്താക്കുന്നതിന് മന്ത്രിസഭ പാസ്സാക്കിയ ഓര്‍ഡിനന്‍സ് രാജ്ഭവനില്‍. ബുധനാഴ്ച്ച മന്ത്രിസഭ പാസ്സാക്കിയ ഓര്‍ഡിനന്‍സ് രണ്ട് ദിവസത്തിന് ശേഷമാണ് ഗവര്‍ണറുടെ ആംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുന്നത്. പതിനാലു സര്‍വകലാശാലകളിലെയും ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കിക്കൊണ്ടാണ് ഓര്‍ഡിനന്‍സ് തയാറാക്കിയിട്ടുള്ളത്.

ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ക്ക് പകരം അക്കാദമിക് രംഗത്ത് മികവു തെളിയിച്ചവരെ ചാന്‍സലര്‍ ആയി നിയമിക്കുമെന്നാണ് വ്യവസ്ഥ.ചാന്‍സലര്‍ പദവിയില്‍നിന്നു തന്നെ നീക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കാനാണ് ഗവര്‍ണറുടെ നീക്കം. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാന്‍ കാലതാമസമെടുത്തേക്കാവുന്ന പക്ഷം സര്‍ക്കാര്‍ ഓര്‍ഡനന്‍സില്‍നിന്നു പിന്നാക്കം പോയേക്കും എന്ന സൂചനകളും ഉണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി; അടിയന്തര അന്വേഷണത്തിന് ഉത്തരവ്

Kerala
  •  5 days ago
No Image

സ്വദേശിവൽക്കരണം കൂടുതൽ കർശനമാക്കാൻ യുഎഇ; പ്രവാസികൾ കടുത്ത ആശങ്കയിൽ

uae
  •  5 days ago
No Image

ഹോൺ അടിച്ചതിനെച്ചൊല്ലി തർക്കം: അച്ഛനും മകനും സുഹൃത്തുമുൾപ്പെടെ മൂന്നുപേരെ കുത്തിവീഴ്ത്തി; പ്രതി പിടിയിൽ

crime
  •  5 days ago
No Image

പുതിയ കാർ വാങ്ങി ദിവസങ്ങൾക്കുള്ളിൽ തുരുമ്പിച്ചു; മാരുതി സുസുക്കിക്ക് തിരിച്ചടി; ഉടമയ്ക്ക് അനുകൂല വിധിയുമായി കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ

Kerala
  •  5 days ago
No Image

സാമ്പത്തിക ബാധ്യത അടച്ചുതീർക്കാതെ ഒരാളെയും നാടുവിടാൻ അനുവദിക്കരുത്; നിയമഭേദഗതി അനിവാര്യമെന്ന് ബഹ്‌റൈൻ എംപിമാർ

bahrain
  •  5 days ago
No Image

ആരോഗ്യനില മോശമായി; നിരാഹാര സമരത്തിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Kerala
  •  5 days ago
No Image

ഇന്ത്യൻ വിപണിയിൽ ടെസ്‌ലയ്ക്ക് 'ഷോക്ക്'; വിറ്റഴിച്ചത് 157 യൂണിറ്റുകൾ മാത്രം, എതിരാളികൾ ഏറെ മുന്നിൽ

International
  •  5 days ago
No Image

'അവൻ ഒരു പൂർണ്ണ കളിക്കാരനാണ്': 20-കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഓർമിപ്പിക്കുന്നുവെന്ന് മുൻ യുവന്റസ് താരം ജിയാച്ചെറിനി

Football
  •  5 days ago
No Image

'സിഎം വിത്ത് മീ'യിൽ വിളിച്ച് വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റിൽ

crime
  •  5 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ നിയമപോരാട്ടത്തിന്: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ; പേഴ്സണൽ സ്റ്റാഫിനും ഡ്രൈവർക്കുമെതിരെ കേസ്

Kerala
  •  5 days ago