രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ഡൗണും പിന്‍വലിച്ചു
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തുടര്‍ന്ന വന്ന രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും അവസാനിപ്പിക്കും . മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിലാണ് തീരുമാനം. തീരുമാനം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അതോടൊപ്പം ഒക്ടോബര്‍ നാല് മുതല്‍ ടെക്‌നിക്കല്‍ ,പോളി ടെക്‌നിക്ക് , മെഡിക്കല്‍ , എഞ്ചിനീയറിംഗ് ബിരുദ ബിരുദാനന്തര അവസാന വര്‍ഷ വിദ്യാര്‍ഥികളുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനമങ്ങളും തുറന്നു പ്രവര്‍ത്തിക്കാം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസിലെത്താനാവുക. അതിനായി ഒരു ഡോസ് വാക്‌സിനെങ്കിലും വിദ്യാര്‍ഥിയും അധ്യാപകനും സ്വീകരിച്ചിരിക്കണം. അത്തരമാളുകള്‍ക്ക് മാത്രമേ ക്ലാസിലെത്താന്‍ കഴിയു. ബിരുദ വിദ്യാര്‍ഥികളിലും അധ്യാപകരിലും കൊവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ ഈാഴ്ച തന്നെ ആദ്യ ഡോസ് പൂര്‍ത്തീകരിക്കണം. ഇതിനായി അവര്‍ക്ക് മുന്‍ഗണന നല്‍കും. രണ്ടാം ഡോസിന് അര്‍ഹതയുള്ളവര്‍ക്കും മുന്‍ഗണന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."