എഞ്ചിനീയറിങ്ങിനായി ഇനി വിദേശത്ത് പോവേണ്ട; സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച 10 എഞ്ചിനീയറിങ് കോളജുകളെ പരിചയപ്പെടാം; റിപ്പോര്‍ട്ട്
എഞ്ചിനീയറിങ്ങിനായി ഇനി വിദേശത്ത് പോവേണ്ട; സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച 10 എഞ്ചിനീയറിങ് കോളജുകളെ പരിചയപ്പെടാം; റിപ്പോര്‍ട്ട്
ഇന്ത്യയിലും വിദേശത്തുമായി ഏറ്റവും കൂടുതല്‍ ജോലി സാധ്യതയുള്ള കോഴ്‌സുകളാണ് എഞ്ചിനീയറിങ്. വര്‍ഷാവര്‍ഷം ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഇന്ത്യയിലെ വിവിധ ഐ.ഐ.ടികളിലും, എന്‍.ഐ.ടികളിലും മറ്റുമായി പ്രവേശനം നേടുന്നത്. യു.കെ, യു.എസ്.എ, കാനഡ, ജര്‍മ്മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റികളിലും അഡ്മിഷനെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും പ്രതിവര്‍ഷം വമ്പിച്ച വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.
എന്നാല്‍ ലോകോത്തര നിലവാരത്തിലുള്ള എഞ്ചിനീയറിങ് കോളജുകള്‍ക്ക് പേരുകേട്ട നാടാണ് ഇന്ത്യ. നിലവാരത്തിന്റെ കാര്യത്തില്‍ വിദേശ യൂണിവേഴ്‌സിറ്റികളുമായി കിടപിടിക്കുന്ന സ്ഥാപനങ്ങള്‍ നമുക്കുമുണ്ട്. അത്തരത്തില്‍ ദക്ഷിണേന്ത്യയിലെ തന്നെ മികച്ച എഞ്ചിനീയറിങ് സ്ഥാപനങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്. എന്‍.ഐ.ആര്‍.എഫ് 2023 ആണ് സൗത്ത് ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
10. SRM ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി
തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയില്‍ സ്ഥിതി ചെയ്യുന്ന എസ്.ആര്‍.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ് ലിസ്റ്റില്‍ പത്താമതുള്ളത്. ഇതൊരു പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയാണ്. എന്‍.ഐ.ആര്‍.എഫ് റാങ്കിങ് പ്രകാരം 58.56 സ്‌കോറാണ് സ്ഥാപനത്തിന് ലഭിച്ചത്.
9. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കാലിക്കറ്റ്
കോഴിക്കോട് സ്ഥിതി ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്ത്. കേരളത്തിലെ തന്നെ മികച്ച എന്‍.ഐ.ടികളില്‍ ഒന്നാണിത്. NIRF റാങ്കിങ് പ്രകാരം 60.28 സ്‌കോറാണ് എന്‍.ഐ.ടി കാലിക്കറ്റ് നേടിയത്.
8. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, വാറങ്കല്‍
തെലങ്കാനയിലെ വാറങ്കലില്‍ സ്ഥിതി ചെയ്യുന്ന എന്‍.ഐ.ടി വാറങ്കല്‍ ആണ് സൗത്തിന്ത്യയിലെ മികച്ച മറ്റൊരു സ്ഥാപനം. 61.13 സ്‌കോറാണ് സ്ഥാപനത്തിന് ലഭിച്ചത്.
7. അമൃത വിശ്വ വിദ്യാപീഢം
അമൃത യൂണിവേഴ്‌സിറ്റി എന്നും അറിയപ്പെടുന്ന ഈ സ്ഥാപനം ഒരു പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയാണ്. 2003ലാണ് സ്ഥാപിച്ചത്. NIRF റാങ്കിങ്ങില്‍ ഏഴാം സ്ഥാനം നേടിയ അമൃത യൂണിവേഴ്‌സിറ്റി 61.54 സ്‌കോറാണ് നേടിയത്.
6. അണ്ണാ യൂണിവേഴ്‌സിറ്റി
ചെന്നൈയില്‍ നിന്ന് തന്നെയുള്ള അണ്ണാ യൂണിവേഴ്‌സിറ്റിയാണ് ലിസ്റ്റിലാണ് ആറാമത്. 1978ല്‍ സ്ഥാപിച്ച അണ്ണാ യൂണിവേഴ്‌സിറ്റി 65.06 സ്‌കോറാണ് നേടിയത്.
5. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കര്‍ണാടക
കര്‍ണാടകയിലെ സുറത്കാലില്‍ സ്ഥിതി ചെയ്യുന്ന എന്‍.ഐ.ടി കര്‍ണാടക ഇന്ത്യയിലെ തന്നെ മികച്ച എന്‍.ഐ.ടികളില്‍ ഉള്‍പ്പെടുന്നു. മാംഗ്ലൂരാണ് ആസ്ഥാനം. NIRF റാങ്കിങ്ങില്‍ 65.26 സ്‌കോറാണ് ഈ സ്ഥാപനം നേടിയത്.
4. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി
തമിഴ്‌നാട്ടിലെ വെല്ലൂരില്‍ സ്ഥിതി ചെയ്യുന്ന പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയാണ് വി.ഐ.ടി. റാങ്കിങ്ങില്‍ 69.71 സ്‌കോറാണ് സ്ഥാപനം നേടിയത്.
3. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, തിരുച്ചിറപ്പിള്ളി
1964ല്‍ അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെയും തമിഴ്‌നാട് സര്‍ക്കാരിന്റെയും സംയുക്ത സഹകരണത്തോടെ സ്ഥാപിച്ചതാണ് തിരുച്ചിറപ്പള്ളിയിലെ എന്‍.എ.ടി. ഇന്ത്യയിലെ തന്നെ മികച്ച എഞ്ചിനീയിറിങ് കോളജുകളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന ഈ സ്ഥാപനം NIRF റാങ്കിങ്ങില്‍ 69.71 സ്‌കോറാണ് നേടിയത്.
2. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഹൈദരാബാദ്
NIRF റാങ്കിങ്ങില്‍ രണ്ടാമതെത്തിയ സ്ഥാപനം ഹൈദരാബാദിലെ ഐ.ഐ.ടിയാണ്. 70.28 സ്‌കോറാണ് സ്ഥാപനം നേടിയെടുത്തത്.
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മദ്രാസ്
ചെന്നൈയില്‍ സ്ഥിതി ചെയ്യുന്ന ഐ.ഐ.ടി മദ്രാസ് ആണ് സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച എഞ്ചിനീയറിങ് കോളജ്. 89.79 സ്‌കോര്‍ നേടി മറ്റ് സ്ഥാപനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ഐ.ഐ.ടി മദ്രാസ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ചെന്നൈയില്‍ നിന്ന് റാങ്കിങ്ങില്‍ ഇടംപിടിച്ച മൂന്നാമത്തെ സ്ഥാപനമാണിത്.
വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FHMwGM3O0759bymv0j74Ht
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."