ലൈംഗികാതിക്രമക്കേസ്: പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം, നിര്‍ണായകമായത് സി.സി.ടി.വി ദൃശ്യങ്ങള്‍
തിരുവനന്തപുരം:ചലച്ചിത്രപ്രവര്‍ത്തകയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കന്റോണ്‍മെന്റ് പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു.
കഴിഞ്ഞ മാസം ആറിന് ഹോട്ടലില്‍ താമസിക്കുന്നതിനിടെ കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ച് മോശമായ പെരുമാറിയെന്നാണ് ചലചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായെന്നാണ് കന്റോണ്‍മെന്റ് പൊലിസ് കോടതിയെ അറിയിച്ചത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം എന്നീ വകുപ്പുകളാണ് സംവിധായകനെതിരെ ചുമത്തിയിരിക്കുന്നത്. അഞ്ചു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.
പരാതിയില്‍ സൂചിപ്പിച്ച സമയത്ത് ഇരുവരും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങളാണ് തെളിവായി സമര്‍പ്പിച്ചത്. പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. ഐ.എഫ്.എഫ്.കെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട ചര്‍ച്ചക്കെത്തിയപ്പോഴായിരുന്നു പരാതിക്കിടയാക്കിയ സംഭവം .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."