HOME
DETAILS

' ഒറ്റുകാരുടേതല്ല, പോരാളുകളുടേതാണ് ചരിത്രം'; പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെതിരെ ബാനര്‍

  
February 10, 2026 | 10:52 AM

payyannur-banner-against-v-kunjikrishnan-cpm-controversy

കണ്ണൂര്‍: പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെതിരെ ബാനര്‍. ഒറ്റുകാരുടേതല്ല, പോരാളികളുടേതാണ് ചരിത്രം- പയ്യന്നൂര്‍ സഖാക്കള്‍ എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്. തായിനേരി കുറഞ്ഞി റോഡില്‍ സൂര്യന്‍ മുക്കിലാണ് ബാനര്‍ വലിച്ചുകെട്ടിയിരിക്കുന്നത്. 

ഇന്നലെ സി.പിഎം നേതൃത്വത്തിനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കള്ളന്‍മാര്‍ക്കും അടിമകള്‍ക്കും പ്രവേശനമില്ല എന്നെഴുതിയ പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്. കാരയിലെ സഖാക്കള്‍ എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരുന്നത്. പിന്നീട് ഇത് അഴിച്ചുനീക്കി. 

 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന കുഞ്ഞികൃഷ്ണന്റെ പുസ്തകത്തില്‍ രക്തസാക്ഷി ഫണ്ടിലടക്കം തട്ടിപ്പ് നടത്തിയെന്ന, തെളിവു സഹിതമുള്ള വെളിപ്പെടുത്തലിന് പിന്നാലെയാണ് 'കള്ളന്‍മാര്‍ക്കും അടിമകള്‍ക്കും പ്രവേശനമില്ല' എന്ന ഫ്ളക്സ് ബോര്‍ഡ് കാരയില്‍ പ്രത്യക്ഷപ്പെട്ടത്. കാരയിലെ സഖാക്കള്‍ എന്ന പേരിലിറങ്ങിയ ഫ്ളക്സ് തായിനേരിയില്‍ നിന്ന് കാരയിലേക്ക് കടക്കുന്ന അതിര്‍ത്തിയിലാണ് തിങ്കളാഴ്ച രാവിലെ പ്രത്യക്ഷപ്പെട്ടത്. 

കുഞ്ഞികൃഷ്ണന് പിന്തുണ പ്രഖ്യാപിക്കുന്ന തരത്തിലുള്ളതാണ് ഫ്ളക്സ്. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിനുമുമ്പ് വലിയൊരു വിഭാഗം സി.പി.എം പ്രവര്‍ത്തകര്‍ നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയും ഇടതുമുന്നണിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ ബ്രാഞ്ച് സെക്രട്ടറി വിമതനായി മത്സരിച്ച് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്ത പ്രദേശമാണ് കാര. 

മല്‍സരിച്ച ബ്രാഞ്ച് സെക്രട്ടറിയെ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഈ വിഷയത്തില്‍ പയ്യന്നൂരില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കുഞ്ഞികൃഷ്ണന്‍ മറ്റൊരു വിവാദത്തിന് തിരികൊളുത്തിയത്. അതിന് പിന്തുണയുമായി കാരയിലെ പാര്‍ട്ടിക്കാരും ഉണ്ടെന്ന രീതിയിലാണ്  ഇവിടെ ഫ്ളക്സ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

 

A banner opposing V. Kunjikrishnan appeared in Payyannur, Kannur district, with the message “History belongs to fighters, not informers,” signed by “Payyannur comrades.” The banner was displayed at Suryanmukku on the Thayineri–Kunni Road.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയെ പരിഹസിച്ച് കാര്‍ട്ടൂണ്‍: 'ദി വയറി'ന്റെ ഇന്‍സ്റ്റഗ്രാം, എക്‌സ്,ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു, നടപടി രണ്ട് മണിക്കൂര്‍ നേരത്തേക്ക് 

National
  •  3 hours ago
No Image

തീരുവ 19 ശതമാനമാക്കി കുറച്ചു, ടെക്‌സ്റ്റൈല്‍ മേഖലയില്‍ ഇളവ്; യു.എസ്- ബംഗ്ലാദേശ് വ്യാപാരക്കരാര്‍ 

International
  •  3 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ജ്വല്ലറി ഉടമ ഗോവര്‍ധന്റെ ജാമ്യാപേക്ഷ തള്ളി, പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍

Kerala
  •  3 hours ago
No Image

പ്ലസ് ടു പരീക്ഷയുടെ മൂല്യനിര്‍ണയത്തിന് ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് നടപ്പാക്കാന്‍ സി.ബി.എസ്.ഇ

National
  •  5 hours ago
No Image

താമരശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു; 38 പേര്‍ക്ക് പരുക്ക്; ഗതാഗത തടസ്സം

Kerala
  •  5 hours ago
No Image

അഞ്ച് താരങ്ങൾ പുറത്ത്, സഞ്ജു കാറ്റഗറി സിയിൽ; വാർഷിക കരാറുകൾ പ്രഖ്യാപിച്ച് ബിസിസിഐ

Cricket
  •  5 hours ago
No Image

മുകുന്ദ് നരവനെയുടെ ആത്മകഥ ഒരു കോപ്പി പോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പബ്ലിഷിങ് കമ്പനി; നിലവില്‍ പ്രചരിക്കുന്നുണ്ടെങ്കില്‍ പകര്‍പ്പവകാശ ലംഘനം, നിയമ നടപടി സ്വീകരിക്കും 

National
  •  6 hours ago
No Image

ലൈംഗികാതിക്രമക്കേസ്: പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം, നിര്‍ണായകമായത് സി.സി.ടി.വി ദൃശ്യങ്ങള്‍

Kerala
  •  6 hours ago
No Image

മസ്‌കത്ത് - ചെന്നൈ റൂട്ടിൽ സീസണൽ സർവീസുമായി ഇൻഡിഗോ; മേയ് മുതൽ വിമാനങ്ങൾ പറന്നുതുടങ്ങും, മലയാളികൾക്കും അനുഗ്രഹം

oman
  •  6 hours ago
No Image

'5 പന്തിൽ 440' ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് സ്കോട്ലാൻഡ് താരം

Cricket
  •  6 hours ago