HOME
DETAILS

'ഓണത്തിന് അലവന്‍സ് വേറെ ഒരു സംസ്ഥാനവും കൊടുക്കുന്നില്ല'; തൊഴിലുറപ്പ് തൊഴിലാളികളോട് കെ.കെ ശൈലജ; സോഷ്യല്‍മീഡിയയില്‍ ട്രോള്‍

  
February 10, 2026 | 11:38 AM

kk-shailaja-onam-allowance-remarks-trolled-social-media

കണ്ണൂര്‍: തൊഴിലുറപ്പ് തൊഴിലാളികളുമായി സംസാരിക്കുന്നതിനിടെ കെ.കെ ശൈലജ പറഞ്ഞ വാക്കുകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍. കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലുള്ളതുകൊണ്ട് മാത്രമാണ് തൊഴിലാളികള്‍ക്ക് ഓണത്തിന് പ്രത്യേക അലവന്‍സ് ലഭിക്കുന്നതെന്നും ബി.ജെ.പിയോ കോണ്‍ഗ്രസോ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരമൊരു ആനുകൂല്യം നല്‍കുന്നില്ലെന്നുമായിരുന്നു ശൈലജയുടെ അവകാശവാദം. ഇതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ശൈലജയ്ക്ക് ട്രോള്‍ മഴ തുടങ്ങിയത്. 

കേരളത്തിന്റെ തനത് ഉത്സവമായ ഓണത്തിന് മറ്റ് സംസ്ഥാനങ്ങള്‍ എന്തിനാണ് ബോണസ് നല്‍കുന്നത് എന്ന ലളിതമായ ചോദ്യമാണ് ട്രോളന്‍മാര്‍ ഉയര്‍ത്തിയത്. മറ്റ് സംസ്ഥാനങ്ങള്‍ അവരുടെ പ്രാദേശിക ഉത്സവങ്ങളായ ദീപാവലിക്കോ പൊങ്കലിനോ നല്‍കുന്ന ആനുകൂല്യങ്ങള്‍ വിസ്മരിച്ചുകൊണ്ടാണ് ടീച്ചറുടെ ഈ പരാമര്‍ശമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. 

'സൗദി അറേബ്യയില്‍ ഓണത്തിന് കിറ്റ് നല്‍കാത്തത് യു.ഡി.എഫിന്റെ പരാജയമാണോ' എന്നും 'അമേരിക്കയില്‍ ഓണാവധി നല്‍കാത്തത് എന്താണെന്നും' ഒക്കെയാണ് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ വരുന്നത്. ദീപാവലിക്കും ദസറയ്ക്കും എല്‍.ഡി.എഫ് സര്‍ക്കാര്‍ അലവന്‍സ് കൊടുക്കാറുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 

 

Former minister K.K. Shailaja has come under social media criticism following her remarks to MGNREGA workers in Kannur regarding the Onam allowance. Shailaja stated that workers receive a special allowance for Onam only because the LDF is in power in Kerala, claiming that no other state governed by the BJP or Congress provides such benefits.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം: പങ്കില്ലെന്ന് വ്യക്തമാക്കി ഇറാൻ, ഉപയോഗിച്ച ഡ്രോണുകൾ തങ്ങളുടേത് അല്ല

Saudi-arabia
  •  4 hours ago
No Image

കളമശ്ശേരിയില്‍ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം: മാലയും ഫോണും കവര്‍ന്നു, പ്രതിക്കായി തെരച്ചില്‍

Kerala
  •  4 hours ago
No Image

അവന്റെ പ്രകടനങ്ങളിൽ ഞാൻ സന്തോഷവാനാണ്: ഇന്ത്യൻ ലോകകപ്പ് ഹീറോയെക്കുറിച്ച് ദ്രാവിഡ്

Cricket
  •  4 hours ago
No Image

തച്ചനാട്ടുകരയില്‍ പെയ്തിറങ്ങിയത് 'കരിമഴ'; വീടുകളും പരിസരവും കറുത്തിരുണ്ടു, ദുരിതത്തിലായി നാട്

Kerala
  •  5 hours ago
No Image

കാര്യവട്ടം മാത്രമല്ല, ഇതാ കേരളത്തിൽ മറ്റൊരു സ്റ്റേഡിയവും; പുതിയ തട്ടകത്തിന്റെ ഉദ്ഘാടനം ഇന്ന്

Cricket
  •  5 hours ago
No Image

നിലമ്പൂരില്‍ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു; പല തവണ ചോദിച്ചിട്ടും ചായ കൊടുക്കാത്തതിനെന്ന് പ്രതി ശാന്ത മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്

Kerala
  •  5 hours ago
No Image

സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 1857 പുതിയ അധ്യാപക തസ്തികകൾ കൂടി; 2022 മാർച്ച് 31 വരെ നിയമനം ലഭിച്ചവർക്ക് ജോലി സംരക്ഷണം ഉറപ്പാക്കും

Kerala
  •  5 hours ago
No Image

ചെങ്കടലിലും ഇറാൻ ചെക്ക് വയ്ക്കുമോ?

International
  •  5 hours ago
No Image

ഖാർഗ് ദ്വീപ്; ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രം  

International
  •  5 hours ago
No Image

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം: അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്; സംശയനിഴലില്‍ സന്ദര്‍ശകരും ജീവനക്കാരും

Kerala
  •  5 hours ago