HOME
DETAILS

ഉദയഭാനുവിനെതിരേ നിയമനടപടിക്ക് ആന്റോ ആന്റണി, വക്കീല്‍നോട്ടിസയച്ചു

  
Web Desk
February 10, 2026 | 5:46 AM

anto-antony-legal-notice-against-cpm-leader-kp-udayabhanu-kerala

പത്തനംതിട്ട: സി.പി.എം നേതാവ് കെ.പി ഉദയഭാനുവിനെതിരേ നിയമനടപടിയുമായി ആന്റോ ആന്റണി എംപി. വക്കീല്‍ നോട്ടിസയച്ചു. തന്ത്രിയുടെ പണം എന്‍.എം രാജുവിന്റെ ധനകാര്യ സ്ഥാപനത്തില്‍ ഉണ്ടെന്നും സ്ഥാപനം പൊളിഞ്ഞപ്പോള്‍ താന്‍ പിന്‍വലിച്ചു എന്നും ഉദയഭാനു പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞുവെന്നും ആന്റോ ആന്റണി എം.പി പറഞ്ഞു.

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ ഉദയഭാനു ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി തുടങ്ങുമെന്നാണ് വക്കീല്‍ നോട്ടിസ് വിശദമാക്കുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടു.

ആദ്യ ആരോപണം പൊളിഞ്ഞപ്പോള്‍ നിക്ഷേപ തട്ടിപ്പ് കേസില്‍ ജയിലില്‍ കിടന്ന രാജുവിന്റെ പുതിയ ആരോപണവും ഏറ്റെടുത്ത് വരികയാണ്. രാജു എല്‍.ഡി.എഫ് ഘടകകക്ഷിയില്‍ പെട്ട ആളാണ്. രണ്ട് കോടി വാങ്ങിയെന്ന് രാജു പറഞ്ഞത് വ്യാജ ആരോപണമെന്നും ആന്റോ ആന്റണി പറഞ്ഞു.

ഉദയഭാനുവോ എന്‍.എം രാജുവോ താന്‍ രണ്ടുകോടി വാങ്ങിയതിന്റെ രേഖ പുറത്തുവിടണമെന്നും ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു. ഒരുപാട് സത്യങ്ങള്‍ പുറത്തു വരാനുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജിനും ആന്റോ ആന്റണി മുന്നറിയിപ്പ് നല്‍കി. വീണ ജോര്‍ജ് കാത്തിരിക്കണമെന്നും ആന്റോ ആന്റണി പറഞ്ഞു.

12 വര്‍ഷം മുന്‍പ് സോണിയ ഗാന്ധിയെ കാണാന്‍ പോറ്റിക്ക് അവസരം ഒരുക്കിയത് താന്‍ അല്ല. കര്‍ണാടകയില്‍ നിന്നുള്ള നേതാക്കളാണ്. എസ്.ഐ.ടി അത് കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണക്കൊള്ളയില്‍ സി.പി.എമ്മിന് പങ്കുണ്ടെന്നും കുറ്റപത്രം വരുമ്പോള്‍ മനസ്സിലാകുമെന്നും ആന്റോ ആന്റണി പറഞ്ഞു.

 

Congress MP Anto Antony has initiated legal action against CPM leader and state committee member K P Udayabhanu by issuing a legal notice. Anto Antony stated that Udayabhanu’s allegation claiming that temple funds were deposited in the financial institution of N M Raju and later withdrawn by him has been proven to be completely false.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭാര്യയുടെ സീറ്റിനായി നെട്ടോട്ടം; ജി. സുധാകരനെ എം.വി. ഗോവിന്ദൻ അവഹേളിച്ചത് ശരിയായില്ല': സി.പി.എമ്മിനെതിരെ രമേശ് ചെന്നിത്തല

Kerala
  •  3 days ago
No Image

യാത്രക്കാർ ജാഗ്രതൈ! ഇത്തിഹാദ് എയർവേയ്‌സിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ

uae
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ മിസൈൽ ആക്രമണം; 24 ജീവനക്കാരെയും രക്ഷപ്പെടുത്തി ഒമാൻ നാവികസേന

oman
  •  3 days ago
No Image

പി.കെ ശശിയെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി സി.പി.ഐ.എം; യു.ഡി.എഫ് പിന്തുണയോടെ ഒറ്റപ്പാലത്ത് മത്സരിച്ചേക്കും

Kerala
  •  3 days ago
No Image

തുർക്കിക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണശ്രമം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

'ഇനിയും കഥ തുടരും...' കൊല്ലപ്പെട്ടത് 500 യു.എസ് സൈനികര്‍; ഒന്നും അവസാനിച്ചിട്ടില്ല, ഖാംനഈയുടെ രക്തസാക്ഷിത്വത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്നും ഇറാന്‍

International
  •  3 days ago
No Image

റൊണാൾഡോ ആയാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യും; സൂപ്പർ താരത്തിന് പിർലോ നൽകിയ തകർപ്പൻ മറുപടി; വൈറലായി പഴയ സംഭവങ്ങൾ

Football
  •  3 days ago
No Image

തെരഞ്ഞെടുപ്പിലൂടെ നേപ്പാളിനെ പിടിച്ചെടുക്കാന്‍ ഒരുങ്ങുന്ന ജെന്‍ സികള്‍; മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തുവരുന്ന ഫലത്തില്‍ കണ്ണുനട്ട് പുതുതലമുറ

International
  •  3 days ago
No Image

'ഇത് വിപ്ലവകാരികളുടെ കണ്‍വന്‍ഷന്‍,ഈ നിലയിലേക്ക് തങ്ങളെ എത്തിച്ചതാണ്': പാലക്കാട് സിപിഎം വിമതരുടെ കണ്‍വെന്‍ഷനില്‍ പി.കെ ശശി

Kerala
  •  3 days ago
No Image

'ഇസ്‌റാഈലിന് വേണ്ടി പോരാടാന്‍ യു.എസില്‍ ആര്‍ക്കും താല്‍പര്യമില്ല'  സെനറ്റ ഹിയറിങ്ങില്‍ ഇറാന്‍ ആക്രമണത്തിനെതിരെ പ്രതിഷേധം, ബലപ്രയോഗം, സ്ഥാനാര്‍ഥിക്ക് പരുക്ക്

International
  •  3 days ago

No Image

ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ ദേവസ്വം ബോര്‍ഡും ഉദ്യോഗസ്ഥരും; ദേവസ്വം ബോര്‍ഡിനെതിരേ തന്ത്രിയുടെ മൊഴി

Kerala
  •  3 days ago
No Image

യു.എ.ഇയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ചാര്‍ട്ടര്‍ വിമാനങ്ങളും പ്രത്യേക സര്‍വിസുകളും, ഈടാക്കുന്നത് വന്‍ നിരക്ക്; പ്രധാന എയര്‍ലൈനുകളുടെ സ്റ്റാറ്റസ് ഇങ്ങനെ | UAE flight update

uae
  •  3 days ago
No Image

കരിയറും ആത്മവിശ്വാസവും തകർത്തു; മോശം ഹെയർ കട്ടിന് എട്ടു വർഷത്തിന് ശേഷം യുവതിക്ക് നീതി, ലക്ഷങ്ങളുടെ നഷ്ടപരിഹാരം

National
  •  3 days ago
No Image

സഊദിയിൽ പെരുന്നാൾ നിസ്കാരസമയം പ്രഖ്യാപിച്ചു, പെരുന്നാൾ വെള്ളിയാഴ്ചയാണെങ്കിൽ ജുമുഅയും നിർബന്ധം; ഉത്തരവിട്ട് മന്ത്രി

Saudi-arabia
  •  3 days ago