HOME
DETAILS

അഞ്ച് താരങ്ങൾ പുറത്ത്, സഞ്ജു കാറ്റഗറി സിയിൽ; വാർഷിക കരാറുകൾ പ്രഖ്യാപിച്ച് ബിസിസിഐ

  
February 10, 2026 | 7:26 AM

BCCI announces annual contracts for indian cricket team 2025-26 season

ഡൽഹി: 2025-26 സീസണിലേക്കുള്ള വാർഷിക കരാറുകൾ പ്രഖ്യാപിച്ച് ബിസിസിഐ. 2025 ഒക്ടോബർ ഒന്ന് മുതൽ 2026 സെപ്റ്റംബർ 30 വരെയുള്ള ഇന്ത്യൻ സീനിയർ വനിത, പുരുഷ താരങ്ങളുടെ വാർഷിക കരാറാണ് പ്രഖ്യാപിച്ചത്. രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഗ്രേഡ് ബിയിലേക്ക് താഴ്ത്തപ്പെട്ടു. മൂന്ന് ഫോർമാറ്റുകളും കളിക്കുന്ന താരങ്ങളാണ് ഏറ്റവും ഉയർന്ന കാറ്റഗറിയിൽ ഉൾപ്പെടുക എന്നതാണ് ബിസിസിഐയുടെ നയം. ടെസ്റ്റ്‌, ടി-20 ഫോർമാറ്റുകളിൽ നിന്നും നേരത്തെ വിരമിച്ചതിനാലാണ് ഇതുവരും ബി ഗ്രേഡിലേക്ക് നീങ്ങിയത്. 

നേരത്തെ ഉണ്ടായിരുന്ന എ പ്ലസ് കാറ്റഗറി ഇത്തവണ ഇല്ല. കരാർ പട്ടികയിലെ ഏറ്റവും ഉയർന്ന സ്ഥാനം എ ഗ്രേഡ് ആണ്. ശുഭ്മൻ ഗിൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് എ കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുള്ളത്. മലയാളി സൂപ്പർ താരം സഞ്ജു സാംസൺ സി കാറ്റഗറിയിലാണ് ഉള്ളത്. എ കാറ്റഗറിയിലുള്ള താരങ്ങൾക്ക് അഞ്ചു കോടിയും ബി ഗ്രേഡിൽ ഉള്ളവർക്ക് മൂന്ന് കോടിയും ലഭിക്കും. സി കാറ്റഗറിയിലെ താരങ്ങൾക്ക് ഒരു കോടിയാണ് ലഭിക്കുക. 

വാർഷിക കരാറിൽ മുഹമ്മദ് ഷമി, ഇഷാൻ കിഷൻ, മുകേഷ് കുമാർ, രജത് പടിതാർ, സർഫറാസ് ഖാൻ എന്നീ താരങ്ങൾക്ക് ഇടം നേടാൻ സാധിച്ചില്ല. അതേസമയം വനിതാ താരങ്ങളുടെ കരാറിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, സ്‌മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ്മ എന്നിവർ എ കാറ്റഗറിയിൽ ഇടം പിടിച്ചു. 

2025-26 ബിസിസിഐ വാർഷിക കരാർ പുരുഷ ക്രിക്കറ്റ് ടീം

ഗ്രേഡ് എ- ശുഭ്മൻ ഗിൽ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ.

ഗ്രേഡ് ബി- വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, വാഷിംഗ്‌ടൺ സുന്ദർ, കെഎൽ രാഹുൽ , മുഹമ്മദ് സിറാജ്, ഹർദിക് പാണ്ഡ്യ, റിഷബ് പന്ത്, കുൽദീപ് യാദവ്, യശ്വസി ജെയ്‌സ്വാൾ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ.

ഗ്രേഡ് സി- അക്‌സർ പട്ടേൽ, തിലക് വർമ്മ, റിങ്കു സിങ്, ശിവം ദുബെ,സഞ്ജു സാംസൺ, അർഷദീപ് സിങ്, പ്രസിദ് കൃഷ്ണ, ആകാശ് ദീപ്, ധ്രുവ് ജൂറൽ, ഹർഷിത് റാണ, വരുൺ ചക്രവർത്തി, നിതീഷ് കുമാർ റെഡ്ഢി, അഭിഷേക് ശർമ്മ, സായ് സുദർശൻ, രവി ബിഷ്‌ണോയി, ഋതുരാജ് ഗെയ്ക്‌വാദ്. 

2025-26 ബിസിസിഐ വാർഷിക കരാർ വനിതാ ക്രിക്കറ്റ് ടീം 

ഗ്രേഡ് എ- ഹർമൻപ്രീത് കൗർ, സിമൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ്മ.

ഗ്രേഡ് ബി- രേണുക താക്കൂർ, ഷഫാലി വർമ്മ, റിച്ച ഘോഷ്, സ്നേഹ റാണ.

ഗ്രേഡ് സി-രാധ യാദവ്, അമൻജോത് കൗർ, പ്രതീക റാവൽ, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ശ്രീ ചരണി, ഉമ ഛേത്രി, യാസ്‌തിക ഭാട്ടിയ, ഹർലീൻ ഡിയോൾ, കശ്വി ഗൗതം, ജി കമാലിനി, വൈഷ്ണവി ശർമ്മ, തേജസ് ഹസ്ബിസ്.

BCCI announcess for 2025-26 season. Annual contracts of Indian senior men and women players from October 1, 2025 to September 30, 2026 have been announced. Rohit Sharma and Virat Kohli have been demoted to Grade B. The earlier A+ category is no more this time. The highest position in the contract list is Grade A. Shubman Gill, Ravindra Jadeja and Jasprit Bumrah are in Category A. Sanju Samson is in Category C.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുകുന്ദ് നരവനെയുടെ ആത്മകഥ ഒരു കോപ്പി പോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പബ്ലിഷിങ് കമ്പനി; നിലവില്‍ പ്രചരിക്കുന്നുണ്ടെങ്കില്‍ പകര്‍പ്പവകാശ ലംഘനം, നിയമ നടപടി സ്വീകരിക്കും 

National
  •  3 hours ago
No Image

ലൈംഗികാതിക്രമക്കേസ്: പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം, നിര്‍ണായകമായത് സി.സി.ടി.വി ദൃശ്യങ്ങള്‍

Kerala
  •  3 hours ago
No Image

മസ്‌കത്ത് - ചെന്നൈ റൂട്ടിൽ സീസണൽ സർവീസുമായി ഇൻഡിഗോ; മേയ് മുതൽ വിമാനങ്ങൾ പറന്നുതുടങ്ങും, മലയാളികൾക്കും അനുഗ്രഹം

oman
  •  3 hours ago
No Image

'5 പന്തിൽ 440' ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് സ്കോട്ലാൻഡ് താരം

Cricket
  •  3 hours ago
No Image

സഊദിയിൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഇലക്ട്രോണിക് ഗെയിമുകളും; സാഫി ഇലക്ട്രോണിക് ഗെയിംസ് ഗ്രൂപ്പുമായി കരാറുകളിൽ ഒപ്പ് വെച്ചു

Saudi-arabia
  •  4 hours ago
No Image

'ഡിഗ്രി മുതല്‍ റാങ്ക് ഹോള്‍ഡര്‍, പി.എസ്.സിക്കും ഒന്നാം റാങ്ക്, മൂന്ന് വര്‍ഷം പിന്നിട്ടിട്ടും നിയമനമില്ല;  എന്തിന് വേണ്ടിയാണ് കഷ്ടപ്പെട്ട് പഠിച്ചതെന്ന് തോന്നിപ്പോവുന്നു' മലപ്പുറത്തുകാരി റഷീദ പറയുന്നു

Kerala
  •  4 hours ago
No Image

ഉദയഭാനുവിനെതിരേ നിയമനടപടിക്ക് ആന്റോ ആന്റണി, വക്കീല്‍നോട്ടിസയച്ചു

Kerala
  •  4 hours ago
No Image

റൊണാൾഡോ പോയാൽ അതിന്റെ നഷ്ടം നിങ്ങൾക്ക് മാത്രമാണ്: പിന്തുണയുമായി ടോണി ക്രൂസ്

Football
  •  4 hours ago
No Image

മലമ്പുഴയില്‍ വി.എസിന്റെ മുന്‍ പി.എ സുരേഷ് യു.ഡി.എഫ് സ്ഥാനാര്‍ഥി?; നേതാക്കള്‍ സംസാരിച്ചു, തീരുമാനമെടുത്തില്ലെന്ന് സുരേഷ്

Kerala
  •  4 hours ago
No Image

ലോകകപ്പിൽ കളത്തിലിറങ്ങാൻ സഞ്ജു; രണ്ടാം മത്സരത്തിൽ സൂപ്പർതാരം പുറത്ത്?

Cricket
  •  5 hours ago