കേരള സര്‍വകലാശാല വി.സിക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധത്തില്‍ സംഘര്‍ഷം, അറസ്റ്റ്; യൂണിയന്‍ അസാധുവാക്കി വി.സി
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ എസ്.എഫ്.ഐ പ്രതിഷേധത്തിനിടെ സംഘര്‍ഷം. സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിനെതിരെ സര്‍വകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരും പൊലിസും തമ്മിലാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രതിഷേധം ശക്തമായതോടെ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അശ്വിനെ പൊലിസ് അറസ്റ്റ് ചെയ്തു.
കായിക വിദ്യാര്‍ഥികള്‍ക്ക് ടി.എ നല്‍കുന്നില്ല, കലോത്സവം നടത്താന്‍ അനുവദിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് വി.സിക്കെതിരെ പ്രതിഷേധം. രാവിലെ കവാടത്തിന് മുന്നില്‍ ബാരിക്കേഡ് വച്ച് തടയാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തര്‍ ഇത് തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു.
പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. സര്‍വകലാശാല ആസ്ഥാനത്ത് രജിസ്ട്രാറുടെ ഓഫിസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കയറാന്‍ ശ്രമിച്ചത് പൊലിസ് തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി.ഉച്ചയോടെ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അശ്വിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി
അതേസമയം, കേരള സര്‍വകലാശാല യൂണിയന്‍ വി.സി അസാധുവാക്കി. തെരഞ്ഞെടുപ്പിനായി ജനറല്‍ കൗണ്‍സില്‍ രൂപീകരിചചു. യൂണിയന്റെ കാലാവധി തീര്‍ന്നതിനാലാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ വി.സിയുടേത് പ്രതികാര നടപടിയാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
Tension erupted at the Kerala University headquarters in Thiruvananthapuram during a protest by SFI activists against Vice-Chancellor Mohanan Kunnummal, leading to clashes with the police. The protest was organised alleging denial of travel allowance to sports students and restrictions on conducting university arts festivals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."