HOME
DETAILS

യു.എസ്-ഇറാൻ ആണവചർച്ച: നിർണായക സന്ദേശവുമായി അലി ലാരിജാനി ഇന്ന് ഒമാനിൽ, ഉള്ളടക്കം സസ്പെൻസ്

  
Web Desk
February 10, 2026 | 4:23 AM

Iran security chief Oman-bound ahead of US talks

മസ്കത്ത്/ദുബൈ: ഇറാൻ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയുമായി നടക്കുന്ന പരോക്ഷ ചർച്ചകളിൽ നിർണായക തീരുമാനങ്ങൾക്കായി ഇറാന്റെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനി ഇന്ന് (ഫെബ്രുവരി 10) ഒമാനിലെത്തും. കഴിഞ്ഞ ആഴ്ച മസ്കത്തിൽ നടന്ന പ്രാഥമിക ചർച്ചകൾക്ക് പിന്നാലെയാണ് ഇറാന്റെ ഔദ്യോഗിക പ്രതികരണം കൈമാറാൻ ലാരിജാനി എത്തുന്നത്. ഇറാൻ പാർലമെന്റ് മുൻ സ്പീക്കറും നിലവിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുമായ ലാരിജാനി, ഒമാൻ വിദേശകാര്യമന്ത്രി ബദർ അൽ ബുസൈദി, സുൽത്താൻ ഹൈതം ബിൻ താരിഖ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇറാനിയൻ വാർത്താ ഏജൻസി IRNA റിപ്പോർട്ട് ചെയ്തു.

യുഎസ് ഉപരോധങ്ങളും സൈനിക ഭീഷണികളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഒമാൻ മധ്യസ്ഥതയിൽ നടക്കുന്ന ഈ ചർച്ചകൾ മേഖലയിലെ യുദ്ധസമാനമായ സാഹചര്യം ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ചർച്ചകൾ "അതിപ്രധാനമാണെന്ന്" വിശേഷിപ്പിച്ചെങ്കിലും ലാരിജാനി കൈമാറുന്ന സന്ദേശത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

മുഖ്യ വിഷയങ്ങൾ താഴെ പറയുന്നവയാണ്.

* യുറേനിയം സമ്പുഷ്ടീകരണം: യുറേനിയം സമ്പുഷ്ടമാക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്. എന്നാൽ ഇതിനെ ശക്തമായി എതിർക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, നേരത്തെ ഇറാൻ-ഇസ്രായേൽ യുദ്ധസമയത്ത് ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയിരുന്നു.

* മേഖലയിലെ യുഎസ് സൈനിക നീക്കം: ഇറാന് മേൽ സമ്മർദ്ദം ചെലുത്താനായി യു.എസ് വിമാനവാഹിനിക്കപ്പലായ 'യുഎസ്എസ് എബ്രഹാം ലിങ്കണും' യുദ്ധവിമാനങ്ങളും മധ്യേഷ്യയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഹൊർമുസ് കടലിടുക്കിന് സമീപം യുഎസ് കപ്പലുകൾക്ക് നേരെ നേരത്തെ ഇറാൻ സൈന്യം തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു.

* ഇസ്റാഈൽ നിലപാട്: ഇറാൻ വിഷയം ചർച്ച ചെയ്യുന്നതിനായി ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ ആഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കും. ഇറാന്റെ മിസൈൽ പദ്ധതികളും ചർച്ചകളിൽ ഉൾപ്പെടുത്തണമെന്ന് സയണിസ്റ്റ് രാഷ്ട്രത്തിന്റെ ആവശ്യം. 

* യാത്രാ ജാഗ്രത: ഹൊർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകൾ ഇറാന്റെ സമുദ്രാതിർത്തിയിൽ നിന്ന് പരമാവധി അകലം പാലിക്കണമെന്ന് യുഎസ് ട്രാൻസ്പോർട്ടേഷൻ ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി.

English Summary : A top Iranian security official will travel Today to Oman, the Mideast sultanate now mediating talks between Tehran and the United States over the Islamic Republic’ nuclear program aimed at halting a possible American strike.

Ali Larijani, a former Iranian Parliament speaker who now serves as the secretary to the country’s Supreme National Security Council, likely will carry his country’s response to the initial round of indirect talks held last week in Muscat with the US.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ റോയിയുടെ മരണം ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കിയിട്ടില്ല ആരുടെയും ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ ഇല്ല; തെറ്റായ പ്രചാരണങ്ങളെന്ന് എം.ഡി 

Kerala
  •  2 hours ago
No Image

റാങ്ക് ലിസ്റ്റ് പകുതി കാലാവധി പിന്നിട്ടിട്ടും വിവിധ വകുപ്പുകളിൽ ക്ലർക്ക് നിയമനം രണ്ട് ശതമാനം മാത്രം

Kerala
  •  2 hours ago
No Image

പഴയ വാഹനങ്ങൾക്ക് വിലക്ക്, 200ഓളം സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ

Kerala
  •  2 hours ago
No Image

മധ്യപ്രദേശില്‍ ക്ഷേത്ര മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു; ആറ് പേര്‍ക്ക് പരുക്ക് 

National
  •  3 hours ago
No Image

ഉൽപാദന ബോണസ് നിർത്തലാക്കാൻ കേന്ദ്രം; നെൽകർഷകർക്ക് കനത്ത തിരിച്ചടിയാകും

Kerala
  •  3 hours ago
No Image

ചവിട്ടി വീഴ്ത്തി, മുക്ക് ഇടിച്ചു തകര്‍ത്തു; അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളജ് സുരക്ഷാ ജീവനക്കാരന് ക്രൂരമര്‍ദ്ദനം 

Kerala
  •  3 hours ago
No Image

ഡിജിറ്റൽ അറസ്റ്റ്: വലിയ തുക പിൻവലിക്കുമ്പോൾ മുന്നറിയിപ്പ് സംവിധാനം വേണമെന്ന് ബാങ്കുകളോട് സുപ്രിംകോടതി

National
  •  3 hours ago
No Image

ആർ.ജെ.ഡി യോഗത്തിൽ മുന്നണി വിടണമെന്ന് ആവശ്യം; രാജി സന്നദ്ധത അറിയിച്ച് ശ്രേയാംസ് കുമാർ

Kerala
  •  4 hours ago
No Image

സച്ചിദാനന്ദന്റെ തുറന്നുപറച്ചിൽ വെട്ടിലായി സി.പി.എം; അനുകൂലിച്ചും എതിർത്തും സാംസ്കാരിക- രാഷ്ട്രീയ കേരളം

Kerala
  •  4 hours ago
No Image

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ്; ഡി.എം.കെയിൽ സീറ്റ് വിഭജന ചർച്ച വേഗത്തിലാക്കണമെന്ന് കോൺഗ്രസ്

National
  •  4 hours ago