ഇസ്‌റാഈലില്‍ നിന്നും പ്രതിനിധികളെ തിരിച്ചുവിളിച്ച് ചിലിയും കൊളംബിയയും;നയതന്ത്ര ബന്ധം അവസാനിപ്പിച്ച് ബൊളീവിയ
ഗാസ:ഗാസ മുനമ്പില്‍ ഇസ്‌റാഈല്‍ നരയാട്ട് തുടരുന്നതിനിടെ ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം അവസാനിപ്പിച്ച് ബൊളീവിയ. ഗാസയിലെ ജനങ്ങള്‍ക്കെതിരെയുള്ള ഇസ്‌റാഈല്‍ ചെയ്തികളില്‍ പ്രതിഷേധിച്ചാണ് ബൊളീവിയ നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്. ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്ന ആദ്യ തെക്കനമേരിക്കന്‍ രാജ്യമായി ഇതോടെ ബൊളീവിയ മാറി. എന്നാല്‍ ബൊളീവിയയുടെ നടപടി ഭീകരതക്ക് കീഴടങ്ങുന്നതിന് തുല്യമാണെന്നായിരുന്നു വിഷയത്തെക്കുറിച്ചുള്ള ഇസ്‌റാഈല്‍ പ്രതികരണം.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ കൊളംബിയയും ചിലിയും ഇസ്‌റാഈലില്‍ നിന്നും തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ചിരുന്നു.അതേസമയം ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന നരനായാട്ടില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എണ്ണായിരം പിന്നിട്ടു. ഇതില്‍ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്.
Content Highlights:Bolivia cuts diplomatic ties with Israel over attacks in Gaza
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."