HOME
DETAILS

അഫ്ഗാനെ നയിക്കുന്ന പ്രധാനികള്‍

  
backup
September 08, 2021 | 7:34 AM

world-who-are-the-men-leading-the-talibans-new-government

അഫ്ഗാനെ നയിക്കുന്ന പ്രധാനികള്‍
താലിബാന്‍ നയിക്കുന്ന അഫ്ഗാനില്‍ ഭരണചക്രം തിരിക്കുന്നവരില്‍ പ്രധാനികളെ പഖ്യാപിച്ചു.
റഹ്ബാരി ശൂറ തലവന്‍ മുഹമ്മദ് ഹസന്‍ അഖുന്‍ദാണ് പ്രധാനമന്ത്രി. താലിബാന്‍ സഹസ്ഥാപകനായ അബ്ദുല്‍ഗനി ബറാദറാണ് ഉപപ്രധാനമന്ത്രി.

കടുത്ത നിലപാടുകാരനായ സിറാജുദ്ദീന്‍ ഹഖാനിയാണ് ആഭ്യന്തരമന്ത്രി. താലിബാന്‍ സ്ഥാപകന്‍ മുല്ല ഉമറിന്റെ മകനും സൈനിക മേധാവിയുമായ മുല്ല മുഹമ്മദ് യഅ്ഖൂബിനാണ് പ്രതിരോധം.

മന്ത്രിമാരും വകുപ്പുകളും
മുഹമ്മദ് ഹസന്‍ അഖുന്‍ദ് (പ്രധാനമന്ത്രി)
താലിബാന്‍ സ്ഥാപകനും ആദ്യനേതാവുമായ മുല്ല ഉമറിന്റെ അടുത്ത അനുയായി ആയിരുന്നു മുഹമ്മദ് ഹസന്‍ അഖുന്‍ദ്. സുപ്രിം കൗണ്‍സില്‍ അംഗമായ അഖുന്‍ദ് 1996 മുതല്‍ 2001 വരെ നീണ്ടുനിന്ന ആദ്യ താലിബാന്‍ ഭരണകാലത്ത് ആദ്യം വിദേശകാര്യ മന്ത്രിയും പിന്നീട് ഉപപ്രധാനമന്ത്രിയുമായിരുന്നു. താലിബാന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കാണ്ഡഹാറില്‍ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അബ്ദുല്‍ഗനി ബറാദര്‍ (ഉപപ്രധാനമന്ത്രി)
കാണ്ഡഹാറില്‍ തന്നെ വളര്‍ന്നു വന്ന നേതാവാണ് അബ്ദുല്‍ഗനി. എല്ലാ അഫ്ഗാനികളേയും പോലെ സോവിയറ്റ് യൂനിയന്റെ അധിനിവേശം തന്നെയാണ് ഗനിയുടെ ജീവിതവും മാറ്റി മറിച്ചത്. മുല്ലാ ഉമറിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുക എന്നതു തന്നെയായിരുന്നു ഗനിയുടേയും നിലപാട്. 2010ല്‍ പാകിസ്താനില്‍ വെച്ച് അറസ്റ്റിലായി. പിന്നീട് 2018ല്‍ മോചിതനാവുകയും ഖത്തറിലേക്ക് നീങ്ങുകയും ചെയ്തു.

സിറാജുദ്ദീന്‍ ഹഖാനി (ആഭ്യന്തരം)
സോവിയറ്റ് അധിനിവേശത്തിനെതിരെ പോരാടിയ കമാന്‍ഡറുടെ മകനാണ് ഹഖാനി. താലിബാന്റെ ഉപനേതാവായ ഇദ്ദേഹം ഹഖാനി ഗ്രൂപ്പിന്റെ തലവനുമാണ്. അഫ്ഗനിലെ ഏറ്റവും അപകടകാരിയായ സായുധ സംഘമെന്നാണ് ഹഖാനി ഗ്രൂപ്പിനെ യു.എസ് വിശേഷിപ്പിക്കുന്നത്.

മുല്ല യാഖൂബ്(പ്രതിരോധം)
താലിബാന്‍ സ്ഥാപകന്‍ മുല്ല ഉമറിന്റെ മകന്‍. താലിബാന്റെ ശക്തമായ മിലിട്ടറി കമ്മീഷന്‍ തലവന്‍ കൂടിയാണ് മുല്ല യാഖൂബ്.

മൗലവി അമീര്‍ ഖാന്‍ മുത്തഖി (വിദേശകാര്യം)
പക്തിയ പ്രവിശ്യയില്‍ നിന്നുള്ള മുത്തഖി പക്ഷേ ഹംലാന്‍ദുകാരനെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. ആദ്യതാലിബാന്‍ സര്‍ക്കാറില്‍ സാംസ്‌ക്കാരികവും വിവരാവകാശവും കൈകാര്യം ചെയ്തിട്ടുണ്ട്. യു.എസുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കാനായി ഇദ്ദേഹത്തേയും ഖത്തറിലേക്ക് അയച്ചിരുന്നു.

മുല്ല ഹിദായത്തുല്ലാ ബദ്‌രി (സാമ്പത്തികം)

ഖലീലുര്‍റഹ്മാന്‍ ഹഖാനി (റഫ്യൂജി)

ശൈഖ് മൗലവി നൂറുല്ലാഹ് മുനീര്‍ (വിദ്യാഭ്യാസം)

മൗലവി താജ് മിര്‍ ജവാദ് (ഡപ്യൂട്ടി ഇന്റലിജന്‍സ് ചീഫ്)

മുല്ല അബ്ദുല്‍ ഹഖ് വാസിഖ് (ഹെഡ് ഓഫ് എന്‍.ഡി.എസ്)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ലോകത്തിന് വേണ്ടത് സമാധാനം, യുദ്ധമല്ല'; ട്രംപിന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ച് യുഎഇ ശതകോടീശ്വരൻ ഖലഫ് അൽ ഹബ്തൂർ

uae
  •  5 days ago
No Image

വൈഭവ് വീണു, പക്ഷേ ഇന്ത്യ കുലുങ്ങിയില്ല; കുണ്ഡുവിന്റെയും അംബ്രീഷിന്റെയും മികവിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ

Cricket
  •  5 days ago
No Image

അച്ഛനും മകനും ഒരുമിച്ച് കളത്തിൽ; ചരിത്ര നിമിഷത്തിന് സാക്ഷിയായി ക്രിക്കറ്റ് ലോകം

Cricket
  •  5 days ago
No Image

രജിസ്ട്രാറും വിസിയും തമ്മിലുള്ള പോര്: മുൻ രജിസ്ട്രാർക്കെതിരായ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു; വിസി മോഹൻ കുന്നുമ്മലിന് തിരിച്ചടി

Kerala
  •  5 days ago
No Image

എട്ട് മദ്റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്റസകളുടെ എണ്ണം 11,090 ആയി

organization
  •  5 days ago
No Image

കിടപ്പുമുറിയിൽ കുത്തേറ്റ നിലയിൽ ഷേർളി, ഹാളിൽ ജോബിന്റെ മൃതദേഹം; കാഞ്ഞിരപ്പള്ളിയിൽ നാടിനെ നടുക്കിയ അരുംകൊല

crime
  •  5 days ago
No Image

ചൊവ്വാഴ്ചയല്ല, ടിക്കറ്റ് നിരക്ക് കുറവ് ഈ ദിവസം; യുഎഇ പ്രവാസികൾക്ക് യാത്ര ലാഭകരമാക്കാൻ ഇതാ ചില സ്കൈസ്‌കാനർ ടിപ്‌സ്

uae
  •  5 days ago
No Image

മയക്കി കിടത്തിയ ശേഷം മോഷണം; വിവാദ ഐഎഎസ് ഉദ്യോഗസ്‌ഥ പൂജ ഖേദ്‌കറുടെ വീട്ടിൽ നേപ്പാൾ സ്വദേശിയായ ജോലിക്കാരൻ്റെ അതിക്രമം

crime
  •  5 days ago
No Image

അവൻ ഇന്ത്യൻ ടീമിനായി ഒരു സംഭാവനയും നൽകുന്നില്ല: ചൂണ്ടിക്കാട്ടി മുൻ താരം

Cricket
  •  5 days ago
No Image

ടിക്കറ്റെടുക്കാൻ ഇതിലും നല്ല സമയം വേറെയില്ല! ഇത്തിഹാദിന്റെ 2026 ഗ്ലോബൽ സെയിൽ ആരംഭിച്ചു; ഓഫറുകൾ അറിയാം

uae
  •  5 days ago