HOME
DETAILS

‌ ഖത്തറിൽ നഗര ഗ​താ​ഗ​ത​ നി​യ​ന്ത്ര​ണം; ട്ര​ക്കു​ക​ൾ​ക്കും ബ​സു​ക​ൾ​ക്കും നി​രോ​ധ​നം

  
backup
November 02 2023 | 17:11 PM

urban-traffic-control-in-qatar-ban-on-trucks-and-buse

ഖത്തർ: ഖത്തറിൽ നഗര ഗ​താ​ഗ​ത​ നി​യ​ന്ത്ര​ണം നടപ്പിലാക്കാൻ തീരുമാനിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് അധികൃതർ. തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും 25ൽ കൂടുതൽ യാത്രക്കാരുള്ള ബസുകൾക്കും ആണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിൽ തിരക്കേറിയ സമയത്ത് വലിയ ഗതാഗത കുരുക്കാണ് ഉണ്ടാകുന്നത്. ഈ സമയങ്ങളിൽ ആണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് സമൂഹമാധ്യമ പേജുകളിലൂടെ യാത്രാനിയന്ത്രണം സംബന്ധിച്ച് അറിയിപ്പ് നൽകിയത്.

കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o

ഏതാണ് തിരക്കേറിയ സമയം എന്ന് വ്യക്തമായി പറഞ്ഞിട്ടില്ല. എന്നാൽ അടിയന്തര ഘട്ടങ്ങളിൽ പ്രത്യേക അനുമതിയോടെ ഇത്തരം വാഹനങ്ങൾ പോകാനും സാധിക്കും. ഈ സമയങ്ങളിൽ നഗരത്തിൽ യാത്രചെയ്യാനും സൗകര്യമുണ്ടായിരിക്കും. യാത്രാനിയന്ത്രണം എത്രകാലം വരെ ഉണ്ടായിരിക്കും എന്ന കാര്യം വ്യക്തമല്ല. ഏതെല്ലാം ഭാഗത്താണ് നഗരത്തിൽ തിരക്കുള്ളത് എന്നത് സംബന്ധിച്ച മാപ്പും പുറത്തുവിട്ടിട്ടുണ്ട്. എക്സ് പ്ലാറ്റ്ഫോം വഴിയാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. നിർദേശം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കും. 500 റിയാൽ വരെയായിരിക്കും പിഴ ഈടാക്കുന്നത്.

അടിയന്തര യാത്രക്കായി ആവശ്യമുള്ള സമയങ്ങളിൽ ഈ സമയക്രമം പാലിക്കാതെ യാത്ര ചെയ്യാം. നിരോധിത സമയങ്ങളിൽ നഗരത്തിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങൾക്ക് സ്പെഷൽ പെർമിറ്റ് എടുക്കാം. മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ വഴി പെർമിറ്റിന് അപേക്ഷിക്കാൻ സാധിക്കും. എങ്ങനെയാണ് അപേക്ഷ സമർപ്പിക്കേണ്ടത് എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ അധികൃതർ പങ്കുവെച്ചിട്ടുണ്ട്. മെട്രാഷിലെ ട്രാഫിക് സെക്ഷനിൽ പ്രവേശിച്ച്, വെഹിക്ൾസ് തെരഞ്ഞെടുത്ത് ട്രക് പെർമിറ്റിനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ടത് പ്രോജക്ട് മാനേജ്മെന്റ്, സർക്കാർ ബോഡിയിൽനിന്നുള്ള വർക് കോൺട്രാക്സ്, കമ്പനി രജിസ്ട്രേഷൻ കോപ്പി, വാഹന രജിസ്ട്രേഷൻ കോപ്പി എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.

കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o

Content Highlights : Urban Traffic Control in Qatar; Ban on trucks and buses



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  3 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  3 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  3 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  3 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago