HOME
DETAILS

സൈക്ലിങ് ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരു കുഞ്ഞന്‍ 'മോഡല്‍'; പുത്തന്‍ സൈക്കിളുമായി ടാറ്റ

  
backup
November 10 2023 | 13:11 PM

tata-stryder-contino-noisy-boy-cycle-launche

സൈക്ലിള്‍ ചവിട്ടുക എന്നത് സഞ്ചാര മാര്‍ഗത്തിനും, ആരോഗ്യ പരിപാലത്തിനും എന്നതിലുപരി ഒരു ഹോബി കൂടിയായി മാറിയ കാലമാണിത്. നഗരവാസികള്‍ക്കിടയില്‍ മാത്രം പ്രചാരമുണ്ടായിരുന്ന സൈക്ലിങ് എന്ന വിനോദം ഇപ്പോള്‍ ഗ്രാമപ്രദേശങ്ങളിലേക്കും പതിയെ വ്യാപിക്കുന്നുണ്ട്. അതിനാല്‍ തന്നെ മുമ്പ് വിരലിലെണ്ണാവുന്ന ബ്രാന്‍ഡുകള്‍ മാത്രം ഉണ്ടായിരുന്ന സൈക്കിള്‍ ബിസിനസിലേക്ക് ഇപ്പോള്‍ പുതിയ പേരുകള്‍ എത്തുന്നുണ്ട്.

ടാറ്റ ഇന്റര്‍നാഷണലിന്റെ ഉപസ്ഥാപനമായ സ്‌ട്രൈഡര്‍ സൈക്കിള്‍സ് ഇപ്പോള്‍ വിപണിയില്‍ പുത്തന്‍ മോഡലുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ്. അടുത്തകാലത്തായി ധാരാളം പുത്തന്‍ പതിപ്പുകള്‍ പുറത്തിറക്കിയ കമ്പനിയിപ്പോഴിതാ വ്യത്യസ്തമായൊരു സൈക്കിളുമായി വിപണിയിലേക്ക് എത്തിയിരിക്കുകയാണ്. അഡ്വഞ്ചര്‍ സൈക്ലിംഗില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് അവകാശപ്പെടുന്ന കോണ്ടിനോ നോയ്‌സി ബോയ് എന്ന മോഡലുമായാണ് ബ്രാന്‍ഡിന്റെ ഇത്തവണത്തെ വരവ്.

12,995 രൂപയാണ് സൈക്കിളിന് മാര്‍ക്കറ്റില്‍ വിലവരുന്നത്. സൈക്ലിങ് ഹോബിയാക്കിയവര്‍ക്ക് മുതല്‍ പ്രൊഫഷണലുകള്‍ക്ക് വരെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന സൈക്കിളാണ് കോണ്ടിനോ നോയ്‌സി ബോയ്.BMX റൈഡിംഗിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന കോണ്ടിനോ നോയ്‌സി ബോയ്ക്ക് BMX ഹാന്‍ഡില്‍ബാറുകളും 360 ഡിഗ്രി ഫ്രീസ്‌റ്റൈല്‍ റോട്ടറും വരെ കമ്പനി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

റൈഡര്‍മാര്‍ക്ക് സമാനതകളില്ലാത്ത കണ്‍ട്രോളും എജിലിറ്റിയും വാഗ്ദാനം ചെയ്യുന്ന നൂതന ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. പ്രത്യേകം രൂപകല്‍പ്പന ചെയ്ത യുബ്രേക്കുകള്‍ എക്‌സ്ട്രീം കണ്‍ട്രോളാണ് നല്‍കുന്നത്. ഇവയെല്ലാം സുരക്ഷിതവും ആനന്ദദായകവുമായ റൈഡാണ് ഉറപ്പാക്കുന്നത്. ഇന്റഗ്രേറ്റഡ് സ്റ്റണ്ട് പെഗ്ഗുകളോടെ BMX സാഹസികതകളുടെയും സ്റ്റണ്ടുകളുടെയും ലോകത്തേക്ക് ആര്‍ക്കും കടന്നുചെല്ലാന്‍ നോയ്‌സി ബോയ് സൈക്കിള്‍ ഉപയോഗപ്പെടുത്താം.

സൈക്കിളിന്റെ ലോഞ്ചിങ് പ്രമാണിച്ച് കമ്പനി ഇപ്പോള്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 4,335 രൂപയുടെ ഡിസ്‌ക്കൗണ്ടാണ് നോയ്‌സി ബോയ് സൈക്കിളിന് ലോഞ്ചിങ് പീരിഡില്‍ ലഭിക്കുന്നത്. കൂടാതെ മൗണ്ടന്‍ ബൈക്കുകള്‍, ഫാറ്റ് ബൈക്കുകള്‍, ബിഎംഎക്‌സ് ബൈക്കുകള്‍, ഹൈ പെര്‍ഫമോന്‍സ് സിറ്റി ബൈക്കുകള്‍ എന്നിവയുള്‍പ്പെടെ വിവിധ മള്‍ട്ടിസ്പീഡ് ഓപ്ഷനുകളുള്ള സൈക്കിളുകളും ടാറ്റ ഇന്റര്‍നാഷണലിന്റെ ഉപസ്ഥാപനമായ സ്‌ട്രൈഡര്‍ സൈക്കിള്‍സ് വാഗ്ദാനം ചെയ്യുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബു കെെക്കൂലി വാങ്ങിയതിന് തെളിവില്ല; ക്ലീന്‍ചിറ്റ് നല്‍കി റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം ഉടന്‍ പ്രാബല്യത്തില്‍; അശ്രദ്ധമായ ഡ്രൈവിങ്ങ്, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം എന്നിവക്കെല്ലാം കടുത്ത പിഴ

Kuwait
  •  2 months ago
No Image

ഇറാഖ്, ഇറാന്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി ഖത്തര്‍ എയര്‍വേയ്‌സ്  

qatar
  •  2 months ago