വിദ്വേഷ പുസ്തകം: താമരശ്ശേരി ബിഷപ്പ് നിലപാട് വ്യക്തമാക്കണം എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: കടുത്ത മുസ്ലിം വിരുദ്ധ പ്രചാരണം ലക്ഷ്യമിട്ട് താമരശ്ശേരി രൂപതയുടെ കീഴിലുള്ള വിശ്വാസ പരിശീലന കേന്ദ്രം പ്രസിദ്ധീകരിച്ച പുസ്തകം സംബന്ധിച്ച് താമരശ്ശേരി ബിഷപ്പ് നിലപാട് വ്യക്തമാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. 33 സത്യങ്ങളും വസ്തുതകളും ചോദ്യാനങ്ങളിലൂടെ എന്ന പുസ്തകത്തിലൂടെയാണ് രൂപതയില്‍ നിന്ന് മുസ്ലിം വിരുദ്ധ പ്രചാരണം നടത്തുന്നത്. കേന്ദ്ര സംസ്ഥാന അന്വേഷണ ഏജന്‍സികളും കോടതിയും ലൗ ജിഹാദ് വിഷയം മുസ്ലിംകളുമായി നിരന്തരം ഇടപഴകുന്ന താമരശ്ശേരി രൂപതയില്‍ നിന്ന് തന്നെ പ്രചരിപ്പിക്കുന്നുവെന്നത് ഖേദകരമാണ്.
കേരളത്തിലെ സാമുദായിക സൗഹൃദത്തെ തകര്‍ക്കാന്‍ കേന്ദ്രങ്ങള്‍ തന്നെ ഗൂഢാലോചന നടത്തുന്നത് പൊതുസമൂഹം ജാഗ്രതയോടെ കാണേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മാറി നില്‍ക്കാതെ അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി സത്താപന്തല്ലൂര് സ്വാഗതവും താജുദ്ദീന് ദാരിമി പടന്ന നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."