ഡോക്ടറെന്ന് തെറ്റിധരിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സോ സര്‍ക്കാര്‍ അനുമതിയോ ഇല്ല; കരുവന്നൂരില്‍ വ്യാജചികിത്സാകേന്ദ്രം ഉടമ അറസ്റ്റില്‍
തൃശ്ശൂര്‍;കരുവന്നൂരില്‍ വ്യാജചികിത്സാകേന്ദ്രം ഉടമ അറസ്റ്റില്‍.കരുവന്നൂര്‍ രാജ കമ്പനിക്ക് സമീപം ഹിജാമ എന്ന പേരില്‍ കപ്പിങ് തെറാപ്പി ചികിത്സ നടത്തിയിരുന്ന ഇസ്ര വെല്‍നെസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ തേലപ്പിള്ളി പുതുമനക്കര വീട്ടില്‍ ഫാസില്‍ അഷ്റഫ്(38)ആണ് അറസ്റ്റിലായത്.ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സ്ഥാപനത്തിന് ലൈസന്‍സോ സര്‍ക്കാര്‍ അനുമതിയോ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി. ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം സ്ഥാപനത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളും പ്രദര്‍ശിപ്പിച്ചിരുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് രോഗികള്‍ ഇവിടെ ചികിത്സയ്ക്കെത്തിയിരുന്നു.കപ്പിങ് തെറാപ്പിക്ക് ഉപയോഗിക്കുന്ന സൂചികളും കപ്പുകളും രോഗികള്‍ക്ക് നല്‍കിയിരുന്ന മരുന്നുകളും ഇവിടെ നിന്നും കണ്ടെടുത്തു.ഇവ അണുവിമുക്തമാക്കാനുള്ള സൗകര്യം ഇവിടെയുണ്ടായിരുന്നില്ലെന്നും വീണ്ടും ഉപയോഗിക്കാനായി സൂക്ഷിച്ചുവെച്ചതായിരുന്നുവെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.മരുന്നുകള്‍ വീട്ടിലാണ് നിര്‍മിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞിരുന്നു. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് അഷ്റഫിനെ അറസ്റ്റ് ചെയ്തത്.ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ.എന്‍. സതീഷ്കുമാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് പി.കെ. രാജു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.ജെ. ആന്റോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."