HOME
DETAILS

സ്റ്റാഫ് മീറ്റിംഗില്‍ കയറി അധ്യാപകരെ ആക്രമിച്ച സംഭവം; ബി.ജെ.പി അധ്യാപക സംഘടനാ നേതാവ് ഷാജി അറസ്റ്റിൽ

  
backup
November 16 2023 | 02:11 AM

kozhikode-narikkuni-staff-meeting-fight-teacher-arrested

സ്റ്റാഫ് മീറ്റിംഗില്‍ കയറി അധ്യാപകരെ ആക്രമിച്ച സംഭവം; ബി.ജെ.പി അധ്യാപക സംഘടനാ നേതാവ് ഷാജി അറസ്റ്റിൽ

കോഴിക്കോട്: നരിക്കുനി എരവന്നൂര്‍ എ.യു.പി സ്‌കൂളില്‍ അധ്യാപകരെ കയ്യേറ്റം ചെയ്ത ബി.ജെ.പി അധ്യാപക സംഘടനയായ എന്‍.ടി.യു നേതാവ് എം.പി ഷാജിയെ അറസ്റ്റ് ചെയ്തു. സ്‌കൂള്‍ ഓഫിസില്‍ ചേര്‍ന്ന സ്റ്റാഫ് മീറ്റിംഗില്‍ അന്യായമായി കടന്നു കയറി പ്രധാന അധ്യാപിക ഉൾപ്പെടെ നിരവധി അധ്യാപകരെ കയ്യേറ്റം ചെയ്ത കേസിലാണ് അറസ്റ്റ്.

പോലൂര്‍ സ്‌കൂള്‍ അധ്യാപകനും ബി.ജെ.പി അധ്യാപക സംഘടനയായ എന്‍.ടി.യുവിന്റെ ജില്ല ഭാരവാഹിയുമായ ഷാജിയാണ് തങ്ങളെ മര്‍ദിച്ചതെന്ന് പരുക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അധ്യാപകര്‍ വ്യക്തമാക്കിയിരുന്നു. പി. ഉമ്മര്‍, വീണ, മുഹമ്മദ് ആസിഫ്, അനുപമ, ജസ്സ എന്നിവര്‍ക്കാണ് പരുക്കേറ്റത്. സംഭവത്തിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമനകളിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു.

ഷാജിയുടെ ഭാര്യയും എരവന്നൂര്‍ എ.യു.പി സ്‌കൂള്‍ അധ്യാപികയുമായ സുപ്രീനക്കെതിരെ നിലനിൽക്കുന്ന ഒരു കേസുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. ഒരു രക്ഷിതാവ് ചൈല്‍ഡ് ലൈനിലും പൊലിസിനും സുപ്രീനക്കെതിരെ നല്‍കിയ പരാതി അന്വേഷണത്തിലിരിക്കെ സഹപ്രവര്‍ത്തകനായ മറ്റൊരു അധ്യാപകനെതിരെ സുപ്രീന പൊലിസില്‍ വിളിച്ച് പരാതി നല്‍കുകയും പൊലിസ് അന്വേഷണത്തിന് സ്‌കൂളില്‍ എത്തുകയും ചെയ്തിരുന്നു. ഇത് സ്‌കൂള്‍ പ്രധാന അധ്യാപിക പോലും അറിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു സ്റ്റാഫ് മീറ്റിംഗ് സംഘടിപ്പിച്ചത്.

രക്ഷിതാവിനും കുട്ടിക്കുമില്ലത്ത പരാതി സഹപ്രവര്‍ത്തകനെതിരെ പൊലിസില്‍ വിളിച്ചു പറഞ്ഞത് ചര്‍ച്ച ചെയ്യാനും ഈ വിവരം വിദ്യാര്‍ഥിയുടെ രക്ഷിതാവ് അറിയുകയും പരാതിയുമായി മുന്നോട്ട് പോവരുതെന്ന് അധ്യാപികയോട് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്ത സ്റ്റാഫ് മീറ്റിങ്ങിലാണ് കയ്യാങ്കളി ഉണ്ടായത്. നാട്ടുകാരും പൊലിസും എത്തിയാണ് രംഗം ശാന്തമാക്കിയത്.

സംഭവത്തിൽ കാക്കൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പരുക്കേറ്റ അധ്യാപകരില്‍ നിന്നും പൊലിസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

വിവിധ അധ്യാപക സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ബി.ജെ.പിയുടെ അധ്യാപക സംഘടനയായ എന്‍.ടി.യു കൊടുവള്ളി ഉപജില്ല കമ്മിറ്റി ഇറക്കിയ വാര്‍ത്താകുറിപ്പ് ഷാജിയെയും അവിടെ ജോലി ചെയ്യുന്ന സുപ്രീനയെയും സ്‌കൂളിലെ അധ്യാപകര്‍ കൂട്ടത്തോടെ മര്‍ദിച്ചുവെന്നാണ് ആരോപിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

3 ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഹമാസ്; ഹമാസിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ ഇസ്‌റാഈല്‍

International
  •  17 days ago
No Image

വൈകിയ പട്ടാഭിഷേകം, നഷ്ടപ്പെട്ട സിംഹാസനം, ഇന്ദിരയുടെ ചെറുമകന്‍ സമീപഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമോ?

National
  •  17 days ago
No Image

പ്രകൃതിവിഭവ കമ്പനികള്‍ക്ക് 20% നികുതി ഏര്‍പ്പെടുത്തി ഷാര്‍ജ

uae
  •  17 days ago
No Image

സിനിമാ സമരത്തെചൊല്ലി നിര്‍മാതാക്കളുടെ സംഘടനയില്‍ ഭിന്നത രൂക്ഷം; ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് മത്സരിച്ച് പങ്കുവച്ച് അഭിനേതാക്കള്‍

Kerala
  •  17 days ago
No Image

ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം; എങ്ങനെ വീണെന്നതില്‍ അവ്യക്തത

uae
  •  17 days ago
No Image

റെയില്‍വേ പൊലിസിന്റെ മര്‍ദനത്തില്‍ ഗുരുതര പരുക്ക്; മലയാളി റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കാല്‍ മുറിച്ചുമാറ്റി

Kerala
  •  17 days ago
No Image

നാഗ്പൂരിലേതിനെക്കാള്‍ വലിയ ആസ്ഥാനം ഡല്‍ഹിയില്‍; 150 കോടി രൂപ ചെലവിട്ട് ആര്‍.എസ്.എസ് പുതിയ ഓഫിസ് തുറന്നു

National
  •  17 days ago
No Image

തിരിച്ചടി നികുതിയുമായി ട്രംപ്; വ്യാപാര യുദ്ധം മുറുകുന്നു

International
  •  17 days ago
No Image

ഇന്‍ഡ്യാ സഖ്യത്തിലുണ്ടായ അതൃപ്തിക്കിടെ രാഹുല്‍ഗാന്ധിയെയും കെജ്രിവാളിനെയും കണ്ട് ആദിത്യ താക്കറെ 

National
  •  17 days ago
No Image

വഖ്ഫ് ബില്ലിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്; ഏകസിവില്‍കോഡിനെ കോടതിയില്‍ ചോദ്യംചെയ്യും

National
  •  17 days ago