മുസ്‌ലിം യുവത്വത്തെ തടവറകളില്‍ തള്ളാനായി മാത്രം യോഗി നിര്‍മിക്കുന്ന നിയമങ്ങള്‍
2020 ജനുവരി 30. ഏതാണ്ട് ഉച്ചക്ക് ഒരു മണി ആയിക്കാണും. മുഹമ്മദ് വാസിഫ് എന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകന് ഒരു ഫോണ്‍കാള്‍. വന്നു. (ഉത്തര്‍പ്രദേശ് കാണ്‍പൂരില്‍ സ്വതന്ത്ര സവേര എന്ന ആഴ്ചപ്പതിപ്പ് നടത്തുന്നയാളാണ് വാസിഫ്). അന്‍വര്‍ഗഞ്ച് പൊലിസ് സ്റ്റേഷനില്‍ നിന്നായിരുന്നു കാള്‍. ഒരു പ്രധാന കാര്യം ചര്‍ച്ച ചെയ്യാനുണ്ടെന്നും ചുമ്മാ ഒരു കപ്പ് ചായ കുചിച്ചു പോകാമെന്നുമാണ് വിളിച്ചയാള്‍ പറഞ്ഞത്. ഇത്തിരി തിരക്കുണ്ടെന്നും വൈകീട്ട് വരാമെന്നും പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ല. ഇത്തിരി കടുത്തു പറയാന്‍ തുടങ്ങിയതോടെ വാസിഫ് പോവാന്‍ തീരുമാനിച്ചു.
സ്‌റ്റേഷനിലെത്തിയപ്പോള്‍ ചായയൊന്നുമായിരുന്നില്ല വാസിഫിനെ കാത്തിരുന്നത്. കൈവിലങ്ങായിരുന്നു. തടവിലാക്കിയ വാസിഫിനേയും കൊണ്ട് ആ നഗരം മുഴുവന്‍ ചുറ്റി പൊലിസ്.
അടുത്ത ദിവസം ഒദ്യോഗികമായി വാസിഫിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പൗരത്വ ബില്ലിനെതിരായ സമരത്തിനിടെ ആക്രമണത്തിന് പ്രേരിപ്പിച്ചു എന്നതായിരുന്നു വാസിഫിനു മേല്‍ ചുമത്തിയ കുറ്റം. വാസിഫിനെ കൂടാതെ സമീപത്തെ അഞ്ച് മുസ്‌ലിം യുവാക്കളെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ 20 ന് മൂന്ന് മുസ്‌ലിം ചെറുപ്പക്കാരുടെ ജീവനെടുത്ത സമരത്തില്‍ പ്രകോപനമുണ്ടാക്കിയത് ഇവരാണെന്നാണ് പൊലിസ് പറയുന്നത്.
മോദി സര്‍ക്കാര്‍ ഇന്ത്യന്‍ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയ 2019 ഡിസംബര്‍ ആദ്യം മുതല്‍ രാജ്യം പ്രതിഷേധത്തിന്റെ പിടിയിലായിരുന്നു. ഭേദഗതി ചെയ്യപ്പെട്ട നിയമം ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ അവകാശങ്ങള്‍ എടുത്തുകളയാന്‍ ഉപയോഗിക്കുമെന്ന് പലരും ഭയപ്പെട്ടു.
ഉത്തര്‍പ്രദേശില്‍ പലയിടങ്ങളിലും പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടികളാണ് പൊലിസിന്റെ ഭാഗത്തു നിന്നുണ്ടായത്. മുസ്‌ലിം വീടുകളില്‍ പൊലിസ് അതിക്രമിച്ചു കയറുന്നതിന്റേയും സ്വത്ത് നശിപ്പിക്കുന്നേതിന്റേയും ആലുകളെ ഉപദ്രവിക്കുന്നതിന്റേയും വീഡിയോകള്‍ വരെ പുറത്തു വന്നിരുന്നു. 22 പേരാണ് പൗരത്വ നിയമ സമരക്കാര്‍ക്കെതരിയാ പൊലിസി ആക്രമണങ്ങളില്‍ ജീവന്‍ വെടിഞ്ഞത്. അവരില്‍ ഭൂരിഭാഗവും മുസ്‌ലിങ്ങളായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ചിട്ടില്ലെന്നാണ് പൊലിസ് വാദിച്ചത്. എന്നാല്‍ മരിച്ചവരില്‍ പലര്‍ക്കും വെടിയേറ്റ മുറിവുകളുണ്ടായിരുന്നു.
തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ 900 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. അവരില്‍ ഭൂരിഭാഗവും വാസിഫിനെ പോലെ ചെറുപ്പക്കാരുമായിരുന്നു. ലഹള, കൊലപാതകം, ആയുധം കൈവശം വെക്കല്‍ തുടങ്ങി ഭീകര വകുപ്പുകളാണ് ഈ ചെറുപ്പക്കാര്‍ക്കു മേല്‍ ചുമത്തിയതും. ഒരു വര്‍ഷത്തോളമാണ് വാസിഫ് ജയിലില്‍ കഴിഞ്ഞത്. ആ സംയത്ത് ഗുണ്ടാആക്ടും ചുമത്തി പൊലിസ് ആ ചെറുപ്പക്കാരനുമേല്‍.
തൊനൊരിക്കലും ഈ സമരങ്ങളുടെ ഭാഗമായിരുന്നില്ലെന്ന് പറയുന്നു വാസിഫ്. സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും താന്‍ പോയിട്ടില്ല. ഡിസംബര്‍ 20ന് എന്ത് സംഭവിച്ചു എന്ന അന്വേഷണത്തിലായിരുന്നു താന്‍. അതിനാലാണ് തന്റെ മേല്‍ കേസ് ചുമത്തിയതും തടവിലിട്ടതും- വാസിഫ് പറയുന്നു.
അന്ന് പൊലിസ് അറസ്റ്റ് ചെയ്ത് തടവിലിട്ടവരില്‍ 76 വയസ്സുള്ള ഒരു മുന്‍ പൊലിസ് ഓഫിസര്‍ പോലും ഉണ്ടായിരുന്നു. കാന്‍സര്‍ രോഗിയായിരുന്നു അദ്ദേഹം. ഇപ്പോഴും ജയിലില്‍ കഴിയുകയാണ് 76കാരനായ എസ്.ആര്‍ ധരാപുരി. പ്രതിഷേധിക്കുന്നവരെ മുഴുവന്‍ അടിച്ചമര്‍ത്തുക എന്നതാണ് യോഗി സര്‍ക്കാറിന്റെ രീതിയെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം, അതങ്ങിനെയല്ല. പൗരത്വ നിയമ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുതന്നെ യു.പി.യില്‍ മുസ്‌ലിം സമൂഹം ഭീതിയിലും ആശങ്കയിലുമായിരുന്നു. അവരുടെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. ഗോവധം മുതല്‍ 'ലൗ ജിഹാദ്' വരെ ആദിത്യനാഥ് സര്‍ക്കാരിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളുന്ന നിരവധി നിയമങ്ങളും നയങ്ങളും കുറ്റവാളികളാക്കപ്പെട്ട സമൂഹം വല്ലാത്തൊരു ആധിയിലാണ് അന്നുമിന്നും കഴിയുന്നത്.
അനധികൃത അറവുശാലകളില്‍ തുടങ്ങിയതാണ് യോഗി. ഗോവധത്തിന്റെ പേരില്‍ മര്‍ദ്ദിക്കപ്പെട്ടവരും കൊല്ലപ്പെട്ടവരും നിരവധിയാണ് സംസ്ഥാനത്ത്. മുസ് ലിം സമൂഹത്തിനെതിരായഒരായുധമായാണ് ഈ നിയമത്തെ യോഗി സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന സമൂഹം ഒരേസ്വരത്തില്‍ പറയുന്നു. പലവീടുകളിലും ഒരു മുന്നറിയിപ്പുമില്ലാതെ കയറിച്ചെല്ലാനും നിരങ്ങാനും ചെറുപ്പക്കാരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവാനുമുള്ള ഒരു ലൈസന്‍സ് ആയി നിയമം അവര്‍ക്ക്.
ഇപ്പോള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് യോഗിയുടെ ആയുധം. ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച ആദ്യ മാസം തന്നെ 51ലേറെ ചെറുപ്പക്കാരെ തടവിലാക്കി യോഗി പൊലിസ്. പലതിലും തങ്ങള്‍ സ്വന്തമിഷ്ടപ്രകാരം ഇറങ്ങിവന്നതാണെന്ന് യുവതികള്‍ പറഞ്ഞിട്ടു പോലും യോഗി പൊലിസിന് കുലുക്കമില്ല. സ്‌നേഹത്തെ പോലും ക്രിമിനലൈസ് ചെയ്തിരിക്കുന്ന യോഗി. ലക്‌നൗവിലെ ആക്ടിവിസ്റ്റായ സന്ദീപ് പാണ്ഡെ പറയുന്നു.
ശരിക്കും പറഞ്ഞാല്‍ അടുത്ത രാവ് പുലരുന്നത് സ്വന്തമിടത്തോ യോഗിയുടെ തടവറയിലോ എന്നൊരു ഭീതി പറ്റിയാണ് യോഗി കാലത്ത് യു.പിയിലെ മുസ്‌ലിം ചെറുപ്പം കഴിയുന്നത്. മുസ്‌ലിം ചെറുപ്പങ്ങളെ തടവറകളില്‍ തള്ളാന്‍ ഒന്നിനു പുറകെ ഒന്നായി നിയമങ്ങള്‍ പാസാക്കുകയാണല്ലോ യോഗിയും കൂട്ടരും.
കടപ്പാട് ദ സ്‌ക്രോള്‍
How the Adityanath government created a new category of criminals in Uttar Pradesh
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."