ഒ.ഇ.സി, ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ഒ.ഇ.സി, ഒ.ബി.സി (എച്ച്) എന്നീ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ www.egratnz.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദമായ വിജ്ഞാപനവും മാര്‍ഗ നിര്‍ദ്ദേശങ്ങളും ഇഗ്രാന്റ്‌സ് പോര്‍ട്ടലിലും www.bcdd.kerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്. അവസാന തീയതി: ഡിസംബര്‍ 15. ഫോണ്‍: 0491 2505663.
Content Highlights:OEC and OBC students can apply for educational benefit
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."