HOME
DETAILS

ത്രിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലെത്തി

  
backup
September 23, 2021 | 3:54 AM

world-pm-modi-arrives-in-washington-ahead-of-quad-un-address

വാഷിങ്ടണ്‍: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിളിച്ച ചേര്‍ത്ത കൊവിഡ് സമ്മേളനത്തില്‍ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും.

വ്യാഴാഴ്ച പുലര്‍ച്ചെ 3.30ന്(IST) വാഷിംഗ്ടണ്‍ ഡിസിയിലെ ആന്‍ഡ്രൂസ് എയര്‍ബേസില്‍ ഇറങ്ങിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. അമേരിക്കയിലെ ഇന്ത്യക്കാര്‍ ഇന്ത്യന്‍ പതാക വീശിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സ്വീകരണത്തിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.

നാളെ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി അമേരിക്ക,ആസ്‌ത്രേലിയ, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളിലെ ഭരണതലവന്മാരുമായി ഉഭയ കക്ഷി ചര്‍ച്ചകളും നടത്തും. മറ്റന്നാള്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി പ്രസംഗിക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ വൈറ്റ് ഹൗസില്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി അഫ്ഗാന്‍ വിഷയം, വ്യാപാര കരാര്‍, സാങ്കേതിക സഹായം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. രണ്ടു വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പിലെ തിരിച്ചടി; കണ്ണൂരിൽ ആളുകൾക്ക് നേരെ വടിവാളുമായി പാഞ്ഞടുത്ത് സിപിഎം പ്രവർത്തകർ

Kerala
  •  3 days ago
No Image

കാസർ​ഗോഡ് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  3 days ago
No Image

പാലാ ആര് ഭരിക്കണം?; ജോസ് കെ മാണിയുടെ തട്ടകത്തിൽ ഇനി പുളിക്കക്കണ്ടം കുടുംബം 'കിംഗ് മേക്കർ'

Kerala
  •  3 days ago
No Image

കണ്ണൂർ ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  3 days ago
No Image

മയക്കുമരുന്ന് മാഫിയക്ക് കനത്ത പ്രഹരം; ദുബൈ പൊലിസിന്റെ വലയിൽ കുടുങ്ങിയ യുവാവിന് ജീവപര്യന്തം തടവ്

uae
  •  3 days ago
No Image

വയനാട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  3 days ago
No Image

മലപ്പുറം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  3 days ago
No Image

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  3 days ago
No Image

ഇന്ത്യക്കൊപ്പം ടി-20 ലോകകപ്പിൽ കളിക്കണം: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

Cricket
  •  3 days ago
No Image

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  3 days ago