HOME
DETAILS

അട്ടപ്പാടിയിലെ മാതൃവിലാപം

ADVERTISEMENT
  
backup
December 21 2022 | 20:12 PM

8632-564562-2022

ടി.കെ ജോഷി


ദലിതരുടെ നിലയ്ക്കാത്ത വിലാപങ്ങളുടെ നാടാണ് അട്ടപ്പാടി. ആദിവാസി അമ്മമാരുടെ ചാപിള്ള പ്രസവങ്ങൾക്കും ശിശുമരണങ്ങൾക്കും ഇതുവരെ അറുതിവരുത്താൻ കഴിഞ്ഞിട്ടില്ല. അട്ടപ്പാടിയിൽ എത്ര ശിശുമരണങ്ങൾ നടന്നുവെന്നു ചോദിച്ചാൽ ആർക്കും വ്യക്തമായ ഉത്തരമില്ല. ഉത്തരം പറയേണ്ടതാണെന്ന ബോധ്യം അധികൃതർക്കോ സർക്കാരിനോ ഇല്ലെന്നാണ് പറയാതെ പറയുന്നത്. ഓരോ ശിശു മരണത്തിനും ഓരോ കാരണമുണ്ടാകും. ശിശുക്ഷേമത്തിനും ആദിവാസി ഉന്നമനത്തിനും കോടികളുടെ ഫണ്ടുണ്ട്. എന്നാൽ പിറന്നുവീണ ബാല്യങ്ങൾ കൺമുമ്പിൽ കൊഴിഞ്ഞുവീഴുമ്പോൾ കണ്ണീർവാർക്കാൻ മാത്രമാണ് ഇവിടുത്തെ ആദിവാസി അമ്മമാരുടെ വിധി.


അട്ടപ്പാടിയിൽ ശിശുമരണം ഒടുവിൽ റിപ്പോർട്ട് ചെയ്തത് ഇക്കഴിഞ്ഞ ഒക്‌ടോബർ ആറിനാണ്. കാരറ ഗുഡ്ഡയൂരിൽ വള്ളി-സുരേഷ് ദമ്പതികളുടെ ആറു ദിവസം പ്രായമുള്ള ആൺകുഞ്ഞായിരുന്നു മരിച്ചത്. പ്രസവ സമയത്ത് കുഞ്ഞിന്റെ ശരീരഭാരം വളരെ കുറവായിരുന്നുവെന്നാണ് മരണത്തിന്റെ വൈദ്യശാസ്ത്ര വിശദീകരണം. ഒരു കിലോയും 100 ഗ്രാമും മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. ഈ വർഷം അട്ടപ്പാടിയിൽ നടക്കുന്ന 11 ാം ശിശുമരണം കൂടിയാണിത്.


ശിശുമരണം സംബന്ധിച്ച് 2019ൽ നിയമസഭയിൽ ചോദ്യം ഉയർന്നപ്പോൾ അന്നത്തെ പട്ടിക ജാതി-വർഗ പിന്നോക്ക ക്ഷേമമന്ത്രി എ.കെ ബാലൻ പറഞ്ഞത് അട്ടപ്പാടിയിൽ പോഷകാഹാരക്കുറവു കാരണമുള്ള ശിശുമരണം ഉണ്ടാകുന്നില്ലെന്നായിരുന്നു. പിന്നെയെങ്ങനെയാണ് ഓരോ വർഷവും അട്ടപ്പാടിയിൽ ആദിവാസി ശിശുക്കൾ മരിക്കുന്നത്. എന്തുകൊണ്ടാണ് ഇവിടുത്തെ അമ്മമാർക്ക് തൂക്കക്കുറവുകളുള്ള കുട്ടികൾ പിറന്നുവീഴുന്നത്? ഓരോ വർഷവും നടക്കുന്ന 500 ഓളം പ്രസവങ്ങളിൽ ശരാശരി 30 കുട്ടികളെങ്കിലും തൂക്കക്കുറവുള്ളതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്.


ഗർഭിണികൾക്കുള്ള പോഷകാഹാരങ്ങളുമായി ലോറി ചുരം കയറുന്നതിന്റെയോ വിതരണം ചെയ്ത മരുന്നുകളുടെ ബില്ലുകളോ കണ്ടിട്ടാകാം സർക്കാരും മന്ത്രിമാരും അട്ടപ്പാടിയിലെ അമ്മമാർ ആരോഗ്യവതികളാണെന്ന് സഭയിൽ പോലും യാതൊരു മടിയും കൂടാതെ വിളിച്ചുപറയുന്നത്. കുഞ്ഞുങ്ങളുടെ തൂക്കക്കുറവിന് പരിഹാരം ഗർഭാവസ്ഥയിലെ പോഷകാഹാരക്കുറവ് മാത്രമല്ലെന്ന തിരിച്ചറിവ് അധികൃതർക്കുണ്ടായാൽ മാത്രമേ ശിശുമരണങ്ങൾക്ക് അറുതിവരുത്താൻ കഴിയൂവെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. പെൺകുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ നിന്ന് തുടങ്ങണം. അതിന് ആരോഗ്യമേഖലയിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയാണ് വേണ്ടത്. എങ്കിലേ അട്ടപ്പാടിയിൽ നിന്നുള്ള മാതൃരോദനം ഇല്ലാതാക്കാൻ കഴിയൂ.


തീരുന്നില്ല അട്ടപ്പാടിയിലെ ദുരിതകഥ. കാടുംമേടും താണ്ടിയുള്ള അവരുടെ ജീവിതം ഇപ്പോൾ വാർത്തയല്ലാതായി. മകന്റെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് കിട്ടാതെ ചുമലിലേറ്റി നടന്ന ആദിവാസി പിതാവിന്റെ വാർത്തയും അട്ടപ്പാടിയിൽ നിന്ന് കേട്ടു. എന്നിട്ടും വാഗ്ദാനങ്ങളല്ലാതെ റോഡും പാലവും വന്നില്ല. ദിവസങ്ങൾക്ക് മുമ്പ് ഗർഭിണിയെ പ്രസവവേദനയോടെ ആശുപത്രിയിൽ എത്തിച്ചത് മൂന്നരകിലോമീറ്റർ തുണികൊണ്ടുള്ള മഞ്ചലിൽ! അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ കടുകുമണ്ണ ഊരിലെ സുമതിയെയാണ് ഭർത്താവ് മുരുകനും ഊരുകാരും ചേർന്ന് മുളക്കമ്പുകളിൽ കെട്ടിയ തുണിയിൽ കിടത്തി മൂന്നു കിലോമീറ്ററോളം കാട്ടിലൂടെ ചുമന്ന് ആംബുലൻസ് വരെ എത്തിച്ചത്. അട്ടപ്പാടിയിലുള്ളവർക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പുവരുത്താൻ ഐ.ടി.ഡി.പിയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന മെഡിക്കൽ എയ്ഡ് കോൾ സെന്ററും മറ്റുമുണ്ട്. എന്നാൽ ഇതെല്ലാം സർക്കാരിന്റെ വികസന കണക്കുപുസ്തകത്തിലുണ്ട് എന്നതല്ലാതെ ആദിവാസി ജീവിതത്തിന് തുണയാകുന്നില്ല എന്നതാണ് എട്ട് മണിക്കൂർ സുമതി സഹിച്ച പ്രസവവേദന തെളിയിക്കുന്നത്. രാത്രി 11 മണിക്ക് പ്രസവ വേദന അനുഭവപ്പെട്ടെങ്കിലും ആറു മണിക്കൂർ കഴിഞ്ഞാണ് കോട്ടത്തറ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്. ഗതാഗത സൗകര്യങ്ങളുണ്ടായിരുന്നുവെങ്കിൽ മൂന്നു മണിക്കൂർകൊണ്ട് ആശുപത്രിയിൽ എത്തിക്കാമായിരുന്നു.


2013 മുതൽ ഇതുവരെ 135 ഓളം നവജാത ശിശുക്കൾ അട്ടപ്പാടിയിൽ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത് ഔദ്യോഗികമായി പുറത്തുവന്ന കണക്കുമാത്രമാണ്. യഥാർഥം ഇതിന്റെ ഇരട്ടിയായിരിക്കും. ഗർഭം അലസലും ചാപിള്ള പ്രസവിക്കലുമൊന്നും കണക്കിൽപെടാതെ പോകുന്ന 'വംശഹത്യ'കളുടെ പട്ടികയിൽപെട്ടതു തന്നെയാണ്. ഇവിടുത്തെ 35,000 ഓളം വരുന്ന ജനങ്ങളിൽ 80 ശതമാനവും മതിയായ പോഷകാഹാരം കിട്ടാതെ വിളർച്ച ബാധിച്ചവരാണ്. ഇരുനൂറിലേറെ പേർ വരും അരിവാൾ രോഗത്തിന്റെ ദുരിതം പേറുന്നവർ. മറ്റ് രോഗങ്ങളുടെ പിടിയിലായവരുണ്ട് ഏറെ പേർ. ഇവർക്കെല്ലാം ചികിത്സ നൽകേണ്ട കോട്ടത്തറ ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയും രോഗക്കിടക്കയിലാണ്.


രാജ്യത്താകെയുള്ള ശിശുമരണങ്ങളുടെ നിരക്ക് പരിശോധിച്ചാൽ കേരളം ഏറെ പിറകിലാണ്. എന്നിട്ടുമെന്തേ അട്ടപ്പാടിപോലുള്ള ആദിവാസി ഊരുകളിൽ നവജാത ശിശുക്കൾ മരിക്കുന്നുവെന്ന ചോദ്യത്തിന് സർക്കാരിനും ജില്ലാ ഭരണകൂടത്തിനും കൃത്യമായ ഉത്തരമില്ല. കഴിഞ്ഞ എട്ടുവർഷത്തിനിടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അട്ടപ്പാടിയിൽ മാത്രം ചെലവഴിച്ചത് 300 കോടി രൂപയാണ്. 35,000 പേരുടെ ആരോഗ്യം സംരക്ഷിക്കാൻ ഒരു വർഷം ചെലവഴിച്ചത് ഏതാണ്ട് 39 കോടി രൂപ. ഇതിൽ ഒരു രൂപയുടെ ആനുകൂല്യം പോലും ലഭിക്കാത്ത ആദിവാസി അമ്മമാർ ഇപ്പോഴും അട്ടപ്പാടിയിലെ ഊരുകളിൽ നിറവയറ് സമ്മാനിച്ച 'ദുരിത'വുമായി ജീവിക്കുന്നുണ്ടാകും.

( തുടരും)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

No Image

വായ്പ വാഗ്ദാന തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാൻ

oman
  •10 hours ago
No Image

കറന്റ് അഫയേഴ്സ്-25/07/2024

PSC/UPSC
  •10 hours ago
No Image

സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ ധന്യ പൊലിസില്‍ കീഴടങ്ങി

Kerala
  •10 hours ago
No Image

യു.എ.ഇ പൗരത്വം നല്‍കി ആദരിച്ച മലയാളി ദുബൈയില്‍ അന്തരിച്ചു

uae
  •10 hours ago
No Image

നീറ്റ് യുജി; പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂര്‍ സ്വദേശിക്ക് ഒന്നാം റാങ്ക്

Domestic-Education
  •11 hours ago
No Image

യുഎഇയിൽ ജൂലൈ 26 മുതൽ 29 വരെയുള്ള വാരാന്ത്യം അടിപ്പോളിയാക്കാനുള്ള വഴികൾ ഇതാ

uae
  •11 hours ago
No Image

വിമാന യാത്രിക്കരുടെ ശ്രദ്ധക്ക്; അടുത്ത മാസം നാലു മുതല്‍ മസ്കത്ത് എയർപോർട്ടിലെത്തുന്നവർക്ക് ഈ കാര്യം ശ്രദ്ധക്കുക

oman
  •12 hours ago
No Image

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലര്‍ത്തുന്ന ബജറ്റ്; ഡോ. എം പി. അബ്ദുസ്സമദ് സമദാനി

National
  •12 hours ago
No Image

മകന്‍ ലഹരിക്കടിമ; ചികിത്സിക്കാന്‍ ഇനി പണമില്ല; കാറില്‍ വെന്തുമരിച്ച ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

Kerala
  •12 hours ago
No Image

അര്‍ജുന് വേണ്ടി സാധ്യമായ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരും; എന്ത് പ്രതിസന്ധിയുണ്ടെങ്കിലും തിരച്ചില്‍ തുടരും; ഉന്നതതല യോഗ തീരുമാനം

Kerala
  •13 hours ago
No Image

തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് മരിച്ചത് ദമ്പതികള്‍, അപകടമരണമല്ല, ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലിസ്

Kerala
  •15 hours ago
No Image

പാരീസില്‍ അതിവേഗ ട്രെയിന്‍ ശൃംഖലയ്ക്കുനേരെ ആക്രമണം; സംഭവം ഒളിംപിക്‌സ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ്

International
  •16 hours ago
No Image

തീരദേശ ഹൈവേ പദ്ധതിയില്‍ നിന്ന് പിന്മാറണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്

Kerala
  •16 hours ago
No Image

ആലപ്പുഴയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രോഗി മരിച്ചു

Kerala
  •16 hours ago
No Image

പത്തനംതിട്ടയില്‍ കാറിന് തീപിടിച്ച് രണ്ടു മരണം

Kerala
  •17 hours ago
No Image

'കൊലയാളിയെ അറസ്റ്റ് ചെയ്യൂ'  ഒരിക്കല്‍ അമേരിക്കന്‍ തെരുവുകളെ ആളിക്കത്തിച്ച് പ്രതിഷേധം, കൈകളില്‍ ചോര പുരണ്ട നെതന്യാഹുവിന്റെ കോലം കത്തിച്ചു, യു.എസ് പതാക തീയിട്ടു

International
  •17 hours ago
ADVERTISEMENT
No Image

മലേഗാവ് സ്ഫോടനം: ലക്ഷ്യമിട്ടത് സാമുദായിക കലാപമെന്ന് എന്‍.ഐ.എ

National
  •an hour ago
No Image

ഷൂട്ടിങ്ങിലും ഹോക്കിയിലും ഇന്ത്യ തുടങ്ങുന്നു

latest
  •an hour ago
No Image

കായിക ലോകത്തിന് പുതിയ സീന്‍ സമ്മാനിച്ച് 33ാമത് ഒളിംപിക്സിന് പാരിസില്‍ തുടക്കം

latest
  •an hour ago
No Image

ദുബൈയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു

uae
  •8 hours ago
No Image

യു.എ.ഇ നിവാസികൾക്ക് വെറും 7 ദിവസത്തിനുള്ളിൽ യുഎസ് വിസ; എങ്ങനെയെന്നറിയാം

uae
  •8 hours ago
No Image

ഹാക്കിംഗ്: പ്രതിരോധിക്കാനുള്ള നുറുങ്ങുകൾ

Tech
  •9 hours ago
No Image

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എമിറേറ്റ്‌സ് റോഡിൽ ഗതാഗതം തടസപ്പെടും; ദുബൈ ആർടിഎ

uae
  •9 hours ago
No Image

ഷിരൂര്‍ രക്ഷാദൗത്യം; കൂടുതല്‍ സഹായം അനുവദിക്കണം; രാജ്‌നാഥ് സിങ്ങിനും, സിദ്ധരാമയ്യക്കും കത്തയച്ച് മുഖ്യമന്ത്രി

Kerala
  •10 hours ago
No Image

യുഎഇ; ഓഗസ്റ്റ് 1 മുതൽ പുതിയ ആപ്പ് ഉപയോഗിച്ച് ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അബുദബി പോലിസ് . 

uae
  •10 hours ago

ADVERTISEMENT