HOME
DETAILS

പ്രവാസികള്‍ക്ക് ഇനി 'ഇപാസ്‌പോര്‍ട്ട്' മാത്രം: RFID ചിപ്പുള്ള പുതിയ പാസ്‌പോര്‍ട്ടിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

  
Web Desk
October 31, 2025 | 6:37 AM

new passport seva programme 20 for indian nationals in the uae

ദുബൈ: യുഎഇയിൽ പുതിയ ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിക്കാനോ നിലവിലുള്ളത് പുതുക്കാനോ പദ്ധതിയിടുന്ന പ്രവാസികൾ ഇനി പുതിയ നടപടിക്രമങ്ങൾ പാലിക്കണം. ഒക്ടോബർ 28 മുതൽ ഇന്ത്യൻ മിഷൻ യുഎഇയിൽ പുതിയ പാസ്‌പോർട്ട് സേവാ പ്രോഗ്രാം (GPSP 2.0) ആരംഭിച്ചു.

ഇനിമുതൽ അപേക്ഷകർക്ക് ലഭിക്കുക ഇ-പാസ്‌പോർട്ട് (e-passport) മാത്രമാണ്. എന്നാൽ, ഈ പാസ്പോർട്ടിന് ചില സവിശേഷതകളുണ്ട്. പുതിയ ഇഃപാസ്പോർട് സാധാരണ പേപ്പർ പാസ്‌പോർട്ടും റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ചിപ്പ് ഉൾക്കൊള്ളുന്ന ഇലക്ട്രോണിക് പാസ്‌പോർട്ടും ചേർന്നതാണ്. വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്ന ഈ ചിപ്പും ആന്റിനയും പാസ്‌പോർട്ടിനുള്ളിൽ സംയോജിപ്പിച്ചിരിക്കും.

പുതിയ നടപടിക്രമങ്ങളെയും ഇ-പാസ്‌പോർട്ടുകളെയും കുറിച്ച് നിങ്ങൾ അറിയേണ്ട പ്രധാനപ്പെട്ട വിവരങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്. 

അപേക്ഷ 

പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കാനോ നിലവിലുള്ളത് പുതുക്കാനോ ആഗ്രഹിക്കുന്നവർ https://mportal.passportindia.gov.in/gpsp/AuthNavigation/Login എന്ന വെബ്സൈറ്റ് സന്ദർശിക്കണം. 

പുതിയ GPSP 2.0 പ്ലാറ്റ്‌ഫോം വഴി വീട്ടിലിരുന്ന് തന്നെ അപേക്ഷാ ഫോമുകൾ പൂരിപ്പിക്കുകയും, ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്യാം. 

ഓട്ടോ-ഫിൽ ഓപ്ഷൻ 

പുതിയ പോർട്ടലിൽ 'ഓട്ടോ-ഫിൽ' (Auto-fill) ഓപ്ഷൻ ഉണ്ട്. ഇത് പാസ്‌പോർട്ട് പുതുക്കാനുള്ള അപേക്ഷ സമർപ്പിക്കുന്നവർക്ക് നടപടികൾ ലളിതമാക്കുന്നു. പാസ്‌പോർട്ട് പുതുക്കാനുള്ള അപേക്ഷിക്കുന്നവർ അവരുടെ പഴയ പാസ്‌പോർട്ട് നമ്പർ നൽകിയാൽ നിലവിലുള്ള എല്ലാ വിവരങ്ങളും സിസ്റ്റം സ്വയം ലഭ്യമാക്കും. ഇത് ഫോം പൂരിപ്പിക്കൽ രണ്ട് മിനിറ്റ് കൊണ്ട് പൂർത്തിയാക്കാൻ സഹായിക്കും. 

ICAO അംഗീകൃത ഫോട്ടോ 

പുതിയ പാസ്‌പോർട്ട് നടപടിക്രമങ്ങളിലെ ഒരു പ്രധാന മാറ്റമാണ് ICAO (ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ) അംഗീകരിച്ച ഫോട്ടോ നിർബന്ധമാക്കിയത്. ഇതിന്റെ പ്രത്യേകതകൾ ഇവയാണ്:

  • വെളുത്ത പശ്ചാത്തലം (Plain white background).
  • നിഷ്പക്ഷ ഭാവം (Neutral expression) ഉണ്ടായിരിക്കണം, കണ്ണുകൾ തുറന്നിരിക്കണം.
  • നേർക്കുനേരുള്ള കാഴ്ചയും (Direct frontal view) ശരിയായ ലൈറ്റിംഗും ഉറപ്പാക്കണം.
  • ഫോട്ടോയുടെ 70-80ശതമാനം മുഖമായിരിക്കണം.
  • ഫോട്ടോകൾ ഉയർന്ന റെസല്യൂഷനിലുള്ളതും സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മാറ്റങ്ങൾ വരുത്താത്തതും ആയിരിക്കണം. നിഴലുകളോ, റെഡ്-ഐയോ, കണ്ണുകൾ മറയ്ക്കുന്ന ഗ്ലാസ്സുകളോ പാടില്ല.

സർവിസ് പ്രൊവൈഡറെ സന്ദർശിക്കുക 

ഓൺലൈൻ അപേക്ഷ പൂർത്തിയാക്കിയതിനു ശേഷം, അപേക്ഷകർ യുഎഇയിലെ സർവിസ് പ്രൊവൈഡറായ ബിഎൽഎസ് ഇന്റർനാഷണലിനെ (BLS International) സന്ദർശിക്കണം. സന്ദർശന സമയത്ത്, പാസ്‌പോർട്ട്, എമിറേറ്റ്‌സ് ഐഡി, ആവശ്യമെങ്കിൽ വിലാസം തെളിയിക്കുന്ന രേഖകൾ എന്നിവയുടെ ഒറിജിനലുകൾ കൈവശം കരുതണം. ആവശ്യമുള്ള രേഖകളുടെ പൂർണ്ണമായ ലിസ്റ്റ് GPSP 2.0 പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും.

എഡിറ്റുകൾക്ക് ഇനി ചാർജ് ഈടാക്കില്ല 

പുതിയ സംവിധാന പ്രകാരം, ചെറിയ തിരുത്തലുകൾക്ക് ഇനിമുതൽ ഫീസ് ഈടാക്കില്ല.

ബയോമെട്രിക്‌സ് ആവശ്യമില്ല 

നിലവിൽ, യുഎഇയിൽ നിന്ന് പാസ്‌പോർട്ട് സേവനങ്ങൾക്ക് അപേക്ഷിക്കുന്നവരിൽ നിന്ന് ബയോമെട്രിക് വിവരങ്ങൾ (വിരലടയാളം പോലുള്ളവ) ശേഖരിക്കുന്നില്ല. ഇന്ത്യയിൽ അപേക്ഷിക്കുന്നവർക്ക് ഇത് നൽകേണ്ടിവരും. ഭാവിയിൽ വിദേശത്തുള്ളവരുടെയും ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാൻ ഇന്ത്യൻ സർക്കാർ പദ്ധതിയിടുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ചാർജുകളിൽ മാറ്റമില്ല 

പുതിയ ഇ-പാസ്‌പോർട്ടിനായുള്ള സേവന ഫീസുകളിൽ മാറ്റമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സമയവും (Turnaround Time) പഴയതുപോലെ നിലനിർത്താനാണ് ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

പാസ്‌പോർട്ടിന്റെ പുതിയ രൂപം

പുതിയ RFID ചിപ്പ് ഉൾപ്പെടുത്തിയ പാസ്‌പോർട്ടുകൾക്ക് പുതിയ രൂപവും സീരിയൽ നമ്പറും ഉണ്ടാകും. നിലവിലുള്ള പാസ്‌പോർട്ട് നമ്പറിൽ ഒരു അക്ഷരവും തുടർന്ന് അക്കങ്ങളുമാണുള്ളത്. എന്നാൽ, പുതിയ പാസ്‌പോർട്ടിൽ രണ്ട് അക്ഷരങ്ങളും തുടർന്ന് സീരിയൽ നമ്പറും ഉണ്ടാകും. പുതിയ ഇ-പാസ്‌പോർട്ടിൽ സ്വർണ്ണ നിറത്തിലുള്ള ഒരു ചെറിയ RFID ചിഹ്നം ഉണ്ടായിരിക്കും.

നിലവിലുള്ള പാസ്‌പോർട്ടിന് തിടുക്കം വേണ്ട

നിലവിലുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് അവരുടെ പാസ്പോർട്ടിന്റം കാലാവധി തീരുന്നത് വരെ അത് ഉപയോഗിക്കാം. നിലവിൽ അപേക്ഷ നൽകിയവർക്ക് സാധാരണ പാസ്‌പോർട്ട് തിരഞ്ഞെടുക്കാൻ സാധിക്കും. എന്നാൽ, ഇനിമുതൽ അപേക്ഷിക്കുന്ന എല്ലാവർക്കും ഇ-പാസ്‌പോർട്ട് മാത്രമേ ലഭിക്കൂ.

ക്ഷമയോടെ കാത്തിരിക്കുക

പുതിയ സംവിധാനം ആദ്യമായി നടപ്പാക്കുമ്പോൾ ചെറിയ കാലതാമസങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ അപേക്ഷകർ ക്ഷമയോടെ കാത്തിരിക്കണം, ഇന്ത്യൻ മിഷൻ വ്യക്തമാക്കി. 

The Indian Embassy and Consulate in the UAE have introduced the Global Passport Seva Programme (GPSP 2.0) for all passport-related services, effective October 28, 2025. This upgraded system offers a more streamlined and secure process for Indian nationals in the UAE.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോങ്കോങ്ങ് തീപിടിത്തം മരണം 44 ആയി; മൂന്നുപേർ അറസ്റ്റിൽ, സ്കൂളുകൾക്ക് അവധി

International
  •  11 days ago
No Image

ഹോങ്കോങ് തീപിടിത്തം മരണം 36 ആയി, 279 പേരെ കാണാനില്ല

latest
  •  11 days ago
No Image

ഹോങ്കോങ്ങിൽ തീപിടിത്തം: പാർപ്പിട സമുച്ചയം കത്തിയമർന്നു; 13 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

International
  •  11 days ago
No Image

'നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ; ഒരാൾക്ക് വേണ്ടി അത് മാറ്റാനാവില്ല!'; റൊണാൾഡോയ്ക്ക് ലോകകപ്പ് ഇളവ് നൽകിയ ഫിഫയ്‌ക്കെതിരെ ആഴ്സണൽ ഇതിഹാസം

Football
  •  11 days ago
No Image

സ്കൂളിൽ പോകാൻ മടി, രക്ഷിതാക്കൾ നിർബന്ധിച്ചയച്ചു; മടങ്ങിയെത്തിയതിന് പിന്നാലെ എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി

Kerala
  •  11 days ago
No Image

റെക്കോർഡുകൾ തകർക്കാൻ 'ഫാൽക്കൺസ് ഫ്ലൈറ്റ്'; ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്റർ സഊദിയിൽ ഒരുങ്ങുന്നു

Saudi-arabia
  •  11 days ago
No Image

രാത്രി വനത്തിൽ അതിക്രമിച്ചുകയറി ബൈക്ക് റൈഡ്; വീഡിയോ ചിത്രീകരിച്ച യു ട്യൂബർമാർക്കെതിരെ കേസെടുത്തു

crime
  •  11 days ago
No Image

നാസയുടെ പേരിൽ തട്ടിപ്പ്: ഇരിഡിയം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഹരിപ്പാട് സ്വദേശിക്ക് 75 ലക്ഷം രൂപ നഷ്ടമായി

Kerala
  •  11 days ago
No Image

പിടിച്ചെടുത്തത് 8136 ലിറ്റർ വ്യാജനെയ്യ്; 'നന്ദിനി' തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരന്മാരായ ദമ്പതികൾ അറസ്റ്റിൽ

crime
  •  11 days ago
No Image

നോൾ കാർഡ് എമിറേറ്റ്സ് ഐഡിയുമായി ലിങ്ക് ചെയ്യാം; വ്യക്തിഗതമാക്കിയാൽ ഷോപ്പിംഗ് വൗച്ചറുകൾ ഉൾപ്പെടെ ഇരട്ടി ആനുകൂല്യങ്ങൾ

uae
  •  11 days ago