സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി കെ.എല്‍ -90; പ്രത്യേക രജിസ്‌ട്രേഷന്‍, കെ.എസ്.ആര്‍.ടിക്ക് മാറ്റമില്ല
തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുതിയ രജിസ്ട്രേഷന്‍ കോഡ് വരുന്നു. കേന്ദ്ര -സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ സീരീസ് ഏര്‍പ്പെടുത്താനാണ് കേരളം ഒരുങ്ങുന്നത്. ഇതും സംബന്ധിച്ച് കരട് വിജ്ഞാപനം ബുധനാഴ്ച പുറത്തിറക്കി.
അര്‍ധ സര്‍ക്കാര്‍ സ്ഥാപനം, ബോര്‍ഡ്, കോര്‍പറേഷന്‍ തുടങ്ങിയവയുടെ വാഹനങ്ങള്‍ക്കെല്ലാം 'കെ എല്‍ 90' ഗ്രൂപ്പ് ലെറ്ററുകളും രജിസ്‌ട്രേഷന്‍ കോഡും നല്‍കും.
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് 'കെഎല്‍ 90' നമ്പറുകളാകും നല്‍കുക. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് കെ എല്‍ 90നു ശേഷം എ എന്നും തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് ബി എന്നും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, രജിസ്റ്ററിങ് അതോറിറ്റിക്ക് സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്ന് ബോധ്യപ്പെടുന്ന മറ്റേതെങ്കിലും സ്ഥാപനങ്ങള്‍, ഡീംഡ് യൂണിവേഴ്സിറ്റികള്‍ ഒഴികെയുള്ള യൂണിവേഴ്സിറ്റികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ എന്നിവയ്ക്ക് സി എന്നും നല്‍കും.
രജിസ്ട്രേഷന്‍ നമ്പര്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായാല്‍ രജിസ്റ്ററിങ് അതോറിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
സര്‍ക്കാര്‍ വാഹനങ്ങളെല്ലാം നിലവില്‍ അതത് ജില്ലകളിലെ ആര്‍.ടി ഓഫിസുകളിലാണ് രജിസ്റ്റര്‍ ചെയ്യുന്നത്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ എല്ലാ സര്‍ക്കാര്‍ വാഹനങ്ങളും തിരുവനന്തപുരത്ത് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ്-2 ല്‍ ആയിരിക്കും രജിസ്റ്റര്‍ ചെയ്യുക.
അതേസമയം, കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് കെഎല്‍ 15 എന്ന രജിസ്‌ട്രേഷന്‍ കോഡ് നിലനിര്‍ത്തും.
English Summary: The Kerala government has announced a new vehicle registration code — KL-90 — exclusively for government and semi-government vehicles. According to the draft notification released on Wednesday, the new system aims to bring uniformity and easier identification of official vehicles across the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."