HOME
DETAILS

ഡിജിപിക്ക് പരാതി നല്‍കി; നടപടിയില്ല- പൊലിസ് മര്‍ദനത്തില്‍ ഷാഫി പറമ്പില്‍ എംപി കോടതിയിലേക്ക്

  
October 31, 2025 | 3:18 AM

kozhikode congress intensifies protest over attack on mp shafi parambil

 

കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് വടകര എംപി ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. എംപി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന പൊലിസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാരോപിച്ചാണ് നീക്കം.

വിഷയത്തില്‍ ഷാഫി പറമ്പില്‍ എംപി സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നാണ് റിപോര്‍ട്ടുകള്‍. പേരാമ്പ്ര സംഘര്‍ഷത്തില്‍ തന്നെ മര്‍ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നു വെളിപ്പെടുത്തല്‍ നടത്തിയിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് പരാതി നല്‍കുക. സര്‍വീസില്‍നിന്ന് പുറത്താക്കിയ ശേഷം രഹസ്യമായി തിരിച്ചെടുത്ത ഉദ്യോഗസ്ഥനാണ് തന്നെ ആക്രമിച്ചതെന്നായിരുന്നു ഷാഫി പറമ്പിലിന്റെ ആരോപിച്ചിരുന്നത്.

വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കാണിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു ഷാഫിയുടെ പ്രതികരിച്ചത്. വിഷയത്തില്‍ ഡിജിപിക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തെളിവുകളോടെ പരാതി നല്‍കിയിട്ടും ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ ആരോപിക്കുകയും ചെയ്തിരുന്നു.

അതിനിടെ, പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജവ്യാര്‍ത്തകള്‍ നല്‍കിയവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡും അറിയിച്ചിരുന്നു. ആരോപണം ഉന്നയിച്ച എംപിക്കെതിരെ നിയമ നടപടി സ്വീകരിക്കില്ല.

 അഭിലാഷ് ആണ് തന്നെ മര്‍ദ്ദിച്ചതെന്ന ഷാഫിയുടെ ആരോപണം ഉപയോഗിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്തകളും പ്രചരിച്ചു. ഈ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുകയെന്നാണ് അഭിലാഷിന്റെ നിലപാട്.

 

 

The Congress party has decided to escalate its protest in Kozhikode following the alleged assault on Vadakara MP Shafi Parambil during the Perambra clash. Despite submitting a complaint to the State Police Chief, no action has reportedly been taken. Reports indicate that MP Shafi Parambil plans to file a private complaint, claiming that he was assaulted by Vadakara Control Room Sub-Inspector Abhilash David. Shafi alleged that the officer—previously dismissed and later reinstated secretly—was responsible for the attack.At a press conference, Shafi presented video evidence supporting his claim. The District Congress Committee also filed a complaint with the DGP, but party sources state that no response has been received so far.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെഞ്ച്വറിയല്ല എനിക്ക് വലുത്, ഏറെ പ്രധാനം മറ്റൊരു കാര്യത്തിനാണ്: ജെമീമ റോഡ്രിഗസ്

Cricket
  •  2 hours ago
No Image

കോഴിക്കോട് നടുറോഡില്‍ ഏറ്റുമുട്ടി ബസ് ജീവനക്കാരും വിദ്യാര്‍ഥികളും; മാങ്കാവ്-പന്തീരാങ്കാവ് റൂട്ടില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  2 hours ago
No Image

നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; പെട്രോൾ, ഡീസൽ വില കുറഞ്ഞു

uae
  •  2 hours ago
No Image

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി കെ.എല്‍ -90;  പ്രത്യേക രജിസ്‌ട്രേഷന്‍, കെ.എസ്.ആര്‍.ടിക്ക് മാറ്റമില്ല

Kerala
  •  2 hours ago
No Image

സെഞ്ച്വറിയടിച്ച് തിളങ്ങിയ പഴയ ടീമിലേക്ക് ക്യാപ്റ്റനായി സഞ്ജു തിരിച്ചെത്തുന്നു; റിപ്പോർട്ട്

Cricket
  •  2 hours ago
No Image

പ്രവാസികള്‍ക്ക് ഇനി 'ഇപാസ്‌പോര്‍ട്ട്' മാത്രം: RFID ചിപ്പുള്ള പുതിയ പാസ്‌പോര്‍ട്ടിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

uae
  •  2 hours ago
No Image

വീട്ടുജോലിക്കാരിയെ മകളെ പോലെ സ്‌നേഹിച്ചു, അഞ്ച് കോടിയുടെ സ്വത്ത് പേരില്‍ എഴുതിവച്ചു; ഒടുവില്‍ യുവതി ചെയ്തതോ...

National
  •  2 hours ago
No Image

ആദ്യം സച്ചിൻ, ഇപ്പോൾ ജെമീമ; ചരിത്രത്തിൽ അഞ്ചാമതായി ഇന്ത്യൻ ലോകകപ്പ് ഹീറോ

Cricket
  •  3 hours ago
No Image

ദുബൈ, ഷാർജ റോഡുകളിൽ ഇനി നിയമങ്ങൾ കടുക്കും; ഡെലിവറി ബൈക്കുകൾക്കും ഹെവി വാഹനങ്ങൾക്കും കർശന നിയന്ത്രണം

uae
  •  3 hours ago
No Image

കേരളത്തില്‍ സീ പ്ലെയിന്‍ റൂട്ടുകള്‍ക്ക് അനുമതി; ലഭിച്ചത് 48 റൂട്ടുകള്‍, സന്തോഷവിവരം പങ്കുവെച്ച് മന്ത്രി റിയാസ്

Kerala
  •  4 hours ago