നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രകാശ് രാജിനും ഇ.ഡി കുരുക്ക്? ചോദ്യംചെയ്യലിനു ഹാജരാകാന്‍ നോട്ടിസ്
ന്യൂഡല്‍ഹി: നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ തെന്നിന്ത്യന്‍ ചലച്ചിത്ര നടന്‍ പ്രകാശ് രാജിനോട് ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ്. ഒരു ജ്വല്ലറി ഉടമ ഉള്‍പ്പെട്ട 100 കോടി രൂപയുടെ 'പോണ്‍സി' നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് പ്രകാശ് രാജിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. ആരോപണവിധേയരായ പ്രണവ് ജുവലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു പ്രകാശ് രാജ്. അടുത്തയാഴ്ച ചെന്നൈയിലെ ഓഫിസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് പ്രകാശ് രാജിനു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് എന്നാണ് വിവരം. ബിജെപി വിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധേയനായ നടനാണ് പ്രകാശ് രാജ്.
തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള ഈ ജ്വല്ലറി ഗ്രൂപ്പിന്റെ ശാഖകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈ മാസം 20ന് വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡുകളിലായി കണക്കില്‍പ്പെടാത്ത 24 ലക്ഷത്തോളം രൂപയും 11.60 കിലോ സ്വര്‍ണാഭരണങ്ങളും വിവിധ രേഖകളും ഇ.ഡി പിടിച്ചെടുത്തതായാണ് വിവരം. ചെന്നൈയില്‍ ഉള്‍പ്പെടെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും പുതുച്ചേരിയിലും ഈ ഗ്രൂപ്പിന് ശാഖകളുണ്ട്. ഈ പരിശോധനകളുടെ തുടര്‍ച്ചയായാണ് നടനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.
പോണ്‍സി സ്‌കീമിലൂടെ നിക്ഷേപകരെ കബളിപ്പിച്ച് 100 കോടി രൂപയോളം തട്ടിയെന്നാണ് ഗ്രൂപ്പിനെതിരായ ആരോപണം.
നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രകാശ് രാജിനും ഇ.ഡി കുരുക്ക്? ചോദ്യംചെയ്യലിനു ഹാജരാകാന്‍ നോട്ടിസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."