HOME
DETAILS

ലൈംഗികാതിക്രമം തടയാന്‍ സ്‌കൂളുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍

  
backup
December 22, 2022 | 7:45 AM

national-maharashtra-govt-to-urge-schools-to-install-cctv-cameras-to-prevent-sexual-assault-incidents-2022

നാഗ്പൂര്‍: പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ സ്‌കൂളുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഇതുസംബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുമെന്നും ഉപമുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

ഭരണകക്ഷിയായ ബി.ജെ.പിയുടെ ഉമാ ഖപാരെ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുംബൈയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഉമ ഖപാരെ ഈ ചോദ്യം ഉന്നയിച്ചത്.

ചില മാനേജ്‌മെന്റ് സ്‌കൂളുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ എന്നാല്‍ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. കാമറകള്‍ സ്ഥാപിക്കുന്നതോടെ ഇത്തരം അതിക്രമങ്ങള്‍ കുറയുമെന്നാണ് കരുതുന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു.

നിരവധി സ്‌കൂളുകളില്‍ കഫ്തീരിയകള്‍ ഉണ്ട്. സ്‌കൂളിലിന് ചുറ്റുമുള്ള പ്രകൃതി രമണീയമായ സ്ഥലങ്ങളുണ്ട്. ഇവയൊക്കെ കുട്ടികള്‍ എങ്ങിനെയാണ് ഉപയോഗപ്പെടുത്തുന്നതെന്ന് നിരീക്ഷിക്കും. സംസ്ഥാന സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും സംയുക്ത യോഗം ചേര്‍ന്ന് കര്‍മപദ്ധതിക്ക് രൂപം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും സംയുക്ത യോഗം ചേര്‍ന്ന് കര്‍മപദ്ധതി തയ്യാറാക്കുമെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു. 'ഗുഡ് ടച്ച്ബാഡ് ടച്ച് ബോധവല്‍ക്കരണ പരിപാടി ഇതിനകം തന്നെ പല സ്‌കൂളുകളിലും നടക്കുന്നുണ്ട്. ഇത് പെണ്‍കുട്ടികള്‍ക്കിടയില്‍ വലിയ മാറ്റം വരുത്തും. മോശമായി ആരെങ്കിലും സമീപിക്കുകയാണെങ്കില്‍ അക്കാര്യം അവര്‍ക്ക് മനസിലാക്കാനും സ്വയം രക്ഷിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജു നയിക്കും, ടീമിൽ വിഘ്‌നേഷ് പുത്തൂരും; മുഷ്താഖ് അലി ട്രോഫിക്കൊരുങ്ങി കേരളം

Cricket
  •  5 days ago
No Image

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണ് മലയാളി സൈനികന് വീരമൃത്യു

Kerala
  •  5 days ago
No Image

സന്തോഷം അതിരുകടന്നു: ഡ്യൂട്ടി റൂമിൽ പ്രതിശ്രുത വധുവിനൊപ്പം നൃത്തം; ഡോക്ടർക്കെതിരെ നടപടി

National
  •  5 days ago
No Image

ചെന്നൈയിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്, എന്നാൽ ഏറെ സ്പെഷ്യൽ ആ താരം: സഞ്ജു

Cricket
  •  5 days ago
No Image

വെറും ആറ് സെക്കൻഡ് മാത്രം; സിനിമയിലെ സ്റ്റണ്ട് സീനുകൾ തോറ്റ് പോകും ഈ സിസിടിവി ദൃശ്യങ്ങൾക്ക് മുന്നിൽ; കാണാം സമൂഹമാധ്യമങ്ങളിൽ തരം​ഗമായ ഒരു അപകടരം​ഗം

National
  •  5 days ago
No Image

ദുബൈ റൺ 2025: റോഡ് അടയ്ക്കുന്ന സമയം മുതൽ ബിബ് ശേഖരണം വരെ; നിങ്ങൾ അറിയേണ്ട പ്രധാന വിവരങ്ങൾ‌

uae
  •  5 days ago
No Image

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞു വീണു; ജോലി സമ്മർദ്ദമാണെന്ന ആരോപണവുമായി കുടുംബം

Kerala
  •  5 days ago
No Image

ബിഎൽഒ ജോലി സമ്മർദ്ദം: ബംഗാളിൽ ഒരു മരണം കൂടി; അധ്യാപികയുടെ മരണം കടുത്ത മാനസിക സമ്മർദ്ദത്താലെന്ന് കുടുംബം

National
  •  6 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; പത്മകുമാറിന്റെ വീട്ടിൽ നിന്നും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കണ്ടെത്തി

Kerala
  •  6 days ago
No Image

രാഗം തീയറ്റർ ഉടമയ്ക്ക് നേരെയുണ്ടായ ആക്രമണം: ക്വട്ടേഷൻ ആണെന്ന് സൂചന, പ്രവാസി വ്യവസായി സംശയത്തിൽ

Kerala
  •  6 days ago