HOME
DETAILS

തൃക്കാക്കര നഗരസഭയില്‍ എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയ നീക്കം പാളി

  
backup
September 23, 2021 | 6:39 AM

kerala-ldfs-no-confidence-motion-in-thrikkakara-municipality-news

തൃക്കാക്കര: തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പനെതിരായ എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല. കൗണ്‍സില്‍ യോഗത്തില്‍ ക്വാറം തികയാത്തതിനാല്‍ അവിശ്വാസം ചര്‍ച്ചക്കെടുത്തില്ല. യു.ഡി.എഫ് കൗണ്‍സിലര്‍മാരും നാല് സ്വതന്ത്രരും യോഗത്തില്‍നിന്ന് വിട്ടുനിന്നു.

ആറ് മാസത്തിന് ശേഷം വീണ്ടും അവിശ്വാസം കൊണ്ടുവരുമെന്ന് എല്‍.ഡി.എഫ് വ്യക്തമാക്കി. ഓണക്കോടിക്കൊപ്പം പണം നല്‍കിയെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെതിരായ എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയ നീക്കം.

43 അംഗ നഗരസഭയില്‍ 18 പേരുടെ പിന്തുണയാണ് എല്‍.ഡി.എഫിനുള്ളത്. 4 പേരെ കൂടി ഒപ്പം നിര്‍ത്താനായാല്‍ മാത്രമെ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടിസ് ചര്‍ച്ചയ്‌ക്കെടുക്കാന്‍ സാധിക്കുകയുള്ളൂ.

ഇടഞ്ഞ് നിന്ന നാല് കോണ്‍ഗ്രസ് വിമതന്‍മാരെയാണ് ഡി.സി.സി നേതൃത്വം ആദ്യം അനുനയിപ്പിച്ചത്. ലീഗിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ വിപ്പ് സ്വീകരിക്കാതിരുന്നത് വീണ്ടും തലവേദനയായി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസുമായുള്ള ചര്‍ച്ചയില്‍ മുസ്‌ലിം ലീഗുമായുള്ള തര്‍ക്കങ്ങള്‍ക്കും പരിഹാരമാവുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മക്കയിലെ റിയല്‍ എസ്റ്റേറ്റ് മേഖല വിദേശ നിക്ഷേപകര്‍ക്കായി തുറന്നുകൊടുത്ത് സഊദി; വിദേശികള്‍ക്കും വിശുദ്ധനഗരിയില്‍ സ്വത്ത് വാങ്ങാം; ഹറമിന് സമീപത്തെ ഭൂമിക്ക് ലോകത്തെ ഏറ്റവും ഉയര്‍ന്ന വില

Business
  •  34 minutes ago
No Image

ഗസ്സയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണം, പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം: മുന്നറിയിപ്പുമായി സഊദി അറേബ്യ

International
  •  an hour ago
No Image

സമൂഹ മാധ്യമങ്ങൾക്കുള്ള നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ; ചട്ടഭേദഗതി 20 മുതൽ പ്രാബല്യത്തിൽ

National
  •  an hour ago
No Image

ഐ.ടി @2026; കേന്ദ്ര ലക്ഷ്യം സെൻസർഷിപ്പോ? സമൂഹ മാധ്യമങ്ങളെ വരുതിയിലാക്കുന്ന കേന്ദ്ര തന്ത്രം

National
  •  an hour ago
No Image

ജോസിനെ 'പാലായിലൊതുക്കി' പാർട്ടിയിൽ അപ്രമാദിത്വത്തിന് റോഷി; ഉൾപാർട്ടി പോരിൽ വലഞ്ഞ് കേരള കോൺ​ഗ്രസ്

Kerala
  •  an hour ago
No Image

വി.ഡി സതീശനെതിരെ മത്സരം കടുപ്പിക്കാൻ സി.പി.എം; പറവൂർ സീറ്റ് ഏറ്റെടുത്തേക്കും

Kerala
  •  an hour ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥിപട്ടിക 20ന് പ്രഖ്യാപിച്ചേക്കും

Kerala
  •  2 hours ago
No Image

കെ.പി.സി.സി തലപ്പത്ത് മാറ്റം, തെരഞ്ഞെടുപ്പിന് ശേഷം; താൽക്കാലിക ചുമതല മുതിർന്ന നേതാവിന് 

Kerala
  •  2 hours ago
No Image

ന്യൂനപക്ഷ ക്ഷേമം ബജറ്റിലുണ്ട്, ഫലത്തിലില്ല; ചെലവഴിക്കാതെ കെട്ടി കിടക്കുന്നത് കോടികൾ 

Kerala
  •  2 hours ago
No Image

ബംഗ്ലാദേശിൽ ബി.എൻ.പി സർക്കാർ നാളെ അധികാരമേൽക്കും; 17 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം പ്രധാനമന്ത്രി പദത്തിലേക്ക് താരിഖ് റഹ്‌മാൻ 

International
  •  2 hours ago