HOME
DETAILS

ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി; സുതാര്യത ഉറപ്പുവരുത്തണം

  
backup
August 27, 2016 | 9:49 PM

%e0%b4%86%e0%b4%b6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95


കല്‍പ്പറ്റ: ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പു വരുത്തണമെന്ന് ജില്ലാ വികസനസമിതിയോഗം. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണമെന്നും ജില്ലാ വികസന സമിതിയോഗം ആവശ്യപ്പെട്ടു.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയാണ് വിഷയം വികസന സമിതിയില്‍ ഉന്നയിച്ചത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപാകത സംഭവിച്ചിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കണം. ആദിവാസി വിഭാഗങ്ങള്‍ക്ക് വാസയോഗ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള ഭൂമി തന്നെയാണോ വിതരണം ചെയ്‌തെന്ന് ഉറപ്പുവരുത്തണം. ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട് വ്യക്തതയും സുതാര്യതയും വേണമെന്നും ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.
അരിവാള്‍ രോഗികളുടെ പുനരധിവാസത്തിന് നടപ്പാക്കുന്ന പദ്ധതിയുടെ കാര്യക്ഷമത പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുകുന്നിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ കിണര്‍ കുഴിക്കാനും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി അനുവദിച്ച 10 ലക്ഷം രൂപ ഇതുവരെ വിനിയോഗിക്കാനായിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ചൂണ്ടിക്കാട്ടി. നിലവില്‍ ആശുപത്രിയില്‍ കുടിവെള്ളം ലഭ്യമല്ലാത്തതിനാല്‍ കിടത്തി ചികിത്സയും ഹോസ്റ്റല്‍ പ്രവര്‍ത്തനവും സാധ്യമല്ലാത്ത സ്ഥിതിയാണുള്ളത്.
ഭൂമി ലഭിക്കുതിനുള്ള നടപടി ക്രമങ്ങള്‍ ഉടനടി പൂര്‍ത്തിയാക്കുന്നതിന് എ.ഡി.എം കെ.രാജുവിനെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. യോഗത്തില്‍ ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനി അധ്യക്ഷനായി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, എ.ഡി.എം കെ.എം രാജു, സബ്കലക്ടര്‍ ശീറാം സാംബശിവറാവു, ജില്ലാ പ്ലാനിങ്ങ് ഓഫിസര്‍ എസ്.എച്ച് സനല്‍കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ വീട്ടിലെ പ്രസവങ്ങൾ കൂടുന്നു: ജനുവരിയിൽ മാത്രം മൂന്ന് മരണം; നിയമനിർമ്മാണത്തിന് ആരോഗ്യവകുപ്പ് വൈകുന്നു

Kerala
  •  18 minutes ago
No Image

'പോടാ പുല്ലേ പൊലിസേ.. കാക്കിയിട്ടൊരു ഗുണ്ടകളേ..';   പൊലിസ് സ്‌റ്റേഷനു മുന്നില്‍ മുദ്രാവാക്യം വിളിച്ച് ഡി.ജി.പി ആര്‍ ശ്രീലേഖ

Kerala
  •  25 minutes ago
No Image

യുദ്ധമോ സമാധാനമോ?; യുഎസിന്റെ ഇറാന്‍ യുദ്ധത്തില്‍ ചര്‍ച്ചകള്‍ വഴിമുട്ടിയാല്‍ എന്ത് സംഭവിക്കും, നാല് സാധ്യതകള്‍ ഇങ്ങനെ

International
  •  36 minutes ago
No Image

റെയില്‍വേ സ്റ്റേഷന്‍ ആശുപത്രിയിലെ ശുചിമുറിയില്‍ വെടിയുണ്ടകള്‍; അന്വേഷണം

Kerala
  •  an hour ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പാറമേക്കാവ് വെടിക്കെട്ട് നിര്‍മാണത്തിന് സ്‌റ്റോപ്പ് മെമ്മോ

Kerala
  •  an hour ago
No Image

പെരിന്തൽമണ്ണയിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ജോണ്‍സ് ആക്റ്റ്' ഇളവ് നീട്ടാന്‍ ട്രംപ്; നീക്കം യു.എസിലെ ഇന്ധന വില നിയന്ത്രിക്കാന്‍

International
  •  2 hours ago
No Image

വ്യാജ മൗൻജാരോ വേട്ട: വൻ സംഘം പിടിയിൽ; 70 ലക്ഷത്തിന്റെ മരുന്നുകൾ പിടിച്ചെടുത്തു

National
  •  2 hours ago
No Image

'വീട്ടിലേക്ക് ചക്ക വീഴുന്നു'; മന്ത്രിമാരുടെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തി യുവതി, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഇറാനെതിരെ ആക്രമണം: അമേരിക്കൻ ആയുധശേഖരത്തിൽ വൻ കുറവ്; പ്രതിസന്ധിയിലായി പെന്റഗൺ

International
  •  2 hours ago