HOME
DETAILS

നിയമപരമായ ഇടപെടൽ അനിവാര്യം

  
backup
December 30 2022 | 03:12 AM

8465234563-3

സി.ആർ നീലകണ്ഠൻ

ദേശീയോദ്യാനങ്ങളുടെയും വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളുടെയും(സംരക്ഷിത വനങ്ങളുടെ) ചുറ്റും വേണ്ട പരിസ്ഥിതി സംവേദക മേഖല(ഇ.എസ്.ഇസഡ്) സംബന്ധിച്ചുള്ള സുപ്രിംകോടതി വിധി പതിനായിരക്കണക്കിന് കുടുംബങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയമെന്ന നിലക്ക് പരിഹാരങ്ങൾ അന്വേഷിക്കുമ്പോൾ ചില മർമപ്രധാന വിഷയങ്ങൾ പരിഗണിക്കേണ്ടത് അനിവാര്യമാണ്. സുപ്രിംകോടതി വിധി രാജ്യത്തെ നിയമമാണെന്നതിനാൽ കേവലം സമരങ്ങളോ ഹർത്താലുകളോ നേതാക്കളുടെയും മന്ത്രിമാരുടെയും പൊള്ളയായ പ്രസ്താവനകളോ കൊണ്ട് ഒരു കാര്യവും ഇല്ല. രണ്ട് നൂറ്റാണ്ടിലേറെക്കാലമായി നടന്നുവരുന്ന നിയമവ്യവഹാരത്തിന്റെ ഏറ്റവും പുതിയ ഘട്ടമാണിത്. ഇത്രയും കാലം നമ്മുടെ ഭരണകർത്താക്കൾ ഇക്കാര്യത്തിൽ ഒരുതരത്തിലും(അഥവാ വേണ്ട രീതിയിൽ) ഇടപെടാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യം കേവലം കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിൽ തർക്കിക്കാൻ മാത്രമുള്ള വിഷയമല്ല. അടിസ്ഥാന സമീപനത്തിലെ തകരാറുണ്ട് എന്നാണു ആദ്യം മനസ്സിലാക്കേണ്ടത്.


ഒന്നാമതായി, മാധ്യമങ്ങളും മറ്റും പറയുന്നതുപോലെ ഈ വിധി ബഫർസോൺ വേണമെന്നല്ല പറയുന്നത്. നിയമത്തിന്റെ യാഥാർഥ്യം അറിഞ്ഞാൽ അങ്ങനെ പറയാൻ പറ്റില്ല. ബഫർസോൺ എന്നാൽ വനം തന്നെയാണ്. അവിടെ സാധാരണ മനുഷ്യർക്ക് ജീവിക്കാൻ കഴിയില്ല. വനനിയമങ്ങളാണ് ബാധകം. വനനിയമം അനുസരിച്ചാണ് ബഫർസോൺ പ്രഖ്യാപിക്കേണ്ടത്. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമമനുസരിച്ചാണ് സംരക്ഷിത വനങ്ങൾ എന്നറിയപ്പെടുന്ന വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും പാരിസ്ഥിതിക സംവേദക മേഖല (ഇ.എസ്.ഇസഡ്) പ്രഖ്യാപിച്ചിട്ടുള്ളത്.
രണ്ടാമതായി, ഇത് വനത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല, അതിനു പുറത്തുള്ള റവന്യു ഭൂമിയെയും അതിൽ ജീവിക്കുന്ന മനുഷ്യരെയും വീടുകളെയും കൃഷിയെയും മറ്റു ജീവനോപാധികളെയും ജീവിത സൗകര്യങ്ങളെയും ബാധിക്കുന്ന ഒന്നാണ് എന്നതിനാൽ പരിഹാരം തേടുമ്പോൾ റവന്യു, തദ്ദേശഭരണം, കൃഷി തുടങ്ങിയ പല വകുപ്പുകൾക്കും ഇടപെടാൻ അവസരങ്ങൾ ഉണ്ടാകണം. ഒരു കി.മീ വീതിയിൽ ഇ.എസ്.ഇസഡ് വേണമെന്ന വിധിയിൽ എല്ലാ ഇടങ്ങളിലും അത് സാധ്യമല്ലെന്നു കോടതി തന്നെ പറയുന്നുണ്ട്. എവിടെയൊക്കെ എത്രയൊക്കെ ഈ മേഖല ആകാമെന്ന് ശാസ്ത്രീയമായിട്ടും നിയമപരമായിട്ടും കണ്ടെത്താനുള്ള ചുമതല സംസ്ഥാന സർക്കാരുകൾക്കാണെന്നും അത് മൂന്ന് മാസത്തിനകം നിർണയിച്ചു പരിസ്ഥിതി സംരക്ഷണത്തിനായി 2003ൽ കോടതി നിയോഗിച്ച കേന്ദ്ര സമിതിയെയും വനം പരിസ്ഥിതി വകുപ്പിനെയും അവർ വഴി സുപ്രിംകോടതിയെയും അറിയിച്ചു അംഗീകാരം നേടണമെന്നും ആ വിധിയിലുണ്ട്.


സർക്കാർ വീഴ്ച


2022 ജൂൺ മൂന്നിനുണ്ടായ സുപ്രിംകോടതി വിധിയനുസരിച്ചു മൂന്നു മാസത്തിനകം നടത്തേണ്ടിയിരുന്ന സർവേയാണ് ഇപ്പോൾ നടത്തുമെന്ന് പറയുന്നത്. സർക്കാരിന് ഇക്കാര്യത്തിലുള്ള ശുഷ്‌കാന്തി സംബന്ധിച്ചും ജനങ്ങളിൽ സംശയങ്ങൾ ഉണ്ടാകാൻ കാരണങ്ങൾ നിരവധിയാണ്. കോടതി വിധി വന്നു മാസങ്ങൾക്കു ശേഷമാണ് സർക്കാർ ഉപഗ്രഹ സർവേക്ക് വേണ്ട നടപടികൾ ആരംഭിച്ചത്. അതിന്റെ റിപ്പോർട്ട് ഒാഗസ്റ്റ് മാസത്തിൽ സർക്കാരിന് ലഭിച്ചെങ്കിലും പുറത്തുവിട്ടില്ല. പകരം ഹൈക്കോടതിയിൽ റിട്ട. ചീഫ് ജസ്റ്റിസായിരുന്ന തോട്ടത്തിൽ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കുകയായിരുന്നു. അവർ ഈ വിഷയത്തിൽ എന്ത് ചെയ്തെന്ന് ആർക്കും അറിയില്ല. ഏറെ വിവാദങ്ങളും സമരങ്ങളും ആയപ്പോഴാണ് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൊണ്ട് പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം തുടങ്ങിയത്. ഈ നടപടി ആറു മാസം മുമ്പ് ആരംഭിച്ചിരുന്നെങ്കിൽ നിലവിലെ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്ന് വ്യക്തമാണ്.
വനം വകുപ്പ് 2020-21ൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ച പരിസ്ഥിതി സംവേദക മേഖലകൾ (ഇ.എസ്.ഇസഡ്) ഭൂപടം ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവിയോൺമെന്റ് സെന്റർ തയാറാക്കിയ ഉപഗ്രഹ ഭൂപടം സംബന്ധിച്ച് പരാതി ഉയർന്നു. ജനവാസമേഖല ഒഴിവാക്കിക്കൊണ്ട് തയാറാക്കിയതെന്ന് അവകാശപ്പെടുന്ന വനം വകുപ്പിന്റെ ഭൂപടത്തിൽ വൻതോതിൽ ജനവാസമേഖലകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന പരാതി വ്യാപകമാണ്.ചിലയിടങ്ങളിൽ ജനവാസമേഖലകൾ വനങ്ങൾക്കകത്താണ്. ഭൂപടം നോക്കിയാൽ സ്വന്തം വീടും പുരയിടവും എവിടെയാണെന്ന് കണ്ടെത്താൻ കഴിയുകയില്ല.
ഡിസംബർ 12നു പ്രസിദ്ധീകരിച്ച ഉപഗ്രഹ ഭൂപടത്തിലും സമാനപ്രശ്‌നങ്ങൾ ഉണ്ടെന്നു പറയുന്നു. ചില ഉദാഹരണങ്ങൾ പത്രങ്ങളിൽ വന്നിട്ടുമുണ്ട്. പെരിയാർ കടുവാ സങ്കേതം എരുമേലി, കോരുത്തോട് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്നു. എന്നാൽ ഈ മാപ്പിൽ ഒരിടത്തും കോട്ടയം ജില്ല എന്ന പരാമർശമില്ല. എരുമേലി പഞ്ചായത്തിലെ 11,12 വാർഡുകളാണ് അതിർത്തിയിൽ വരുന്നത്. എന്നാൽ വാർഡുകൾ ഭൂപടത്തിൽ കാണുന്നില്ല. ഇവ വനത്തിനകത്തേക്കു ഉൾപ്പെട്ടു എന്നറിയുന്നു. അതുകൊണ്ടുതന്നെ ഇവിടെ പാരിസ്ഥിതിക സംവേദക മേഖലയില്ല. കോരുത്തോട് പഞ്ചായത്തിൽ ഈ മേഖല കാണിച്ചിട്ടുണ്ട്. എന്നാൽ വാർഡുകളൊന്നും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. പത്തനംതിട്ട ജില്ലയിലെ കൊല്ലമുള, പെരുനാട് തുടങ്ങിയ പഞ്ചായത്തുകളിൽ ഈ മേഖല ഇല്ലെന്നു തെറ്റായി കാണിച്ചിരിക്കുന്നു.


വയനാട്ടിലെ പുൽപ്പള്ളി, നൂൽപ്പുഴ, സുൽത്താൻ ബത്തേരിയിലെ കിടങ്ങനാട്, ചെതലയം തുടങ്ങിയ പ്രദേശങ്ങൾ ജനവാസമേഖലയായി അടയാളപ്പെടുത്തിയിട്ടില്ല. നാൽപത്തിനായിരത്തോളം മനുഷ്യർ ഇവിടെ താമസിക്കുന്നുണ്ട്. ഇത് പാരിസ്ഥിതിക സംവേദക മേഖലയിൽ പെട്ടാൽ വലിയ പ്രതിസന്ധികൾ ഉണ്ടാകും. പല ജില്ലകളിലും പരാതികളുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗതീരുമാനം അനുസരിച്ചു ഭൂപടം പുറത്തുവിട്ടത്. അഭിപ്രായങ്ങളും പരാതികളും ജനുവരി ഏഴുവരെ സമർപ്പിക്കാമെന്നും സർക്കാർ പറയുന്നു. പരാതികൾ കേൾക്കാനും നിലവിലുള്ള നിർമാണങ്ങൾ ഒഴിവാക്കാനും വേണ്ട സഹായങ്ങൾ നൽകാൻ തദ്ദേശഭരണ സ്ഥാപനങ്ങളെയാണ് ചുമതലപ്പെടുത്തിയത്. ഇതിനായി ഹെൽപ് ഡെസ്‌കുകളുണ്ടാക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ വ്യക്തമായ നിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് കേൾക്കുന്നത്. ജനുവരി ഏഴുവരെ ലഭിക്കുന്ന പരാതികൾ ഇങ്ങനെ പരിശോധിച്ചു, പരിഗണിക്കാവുന്നവ പരിഗണിച്ചുകൊണ്ട് പുതിയ ഭൂപടം തയാറാക്കുമെന്നും അതാണ് സുപ്രിംകോടതിയിൽ സമർപ്പിക്കുകയെന്നുമാണ് സർക്കാർ പറയുന്നത്.


ജനുവരി 11നു കോടതിയിൽ ഈ വിഷയം വരുമ്പോഴേക്കും നടപടികൾ പൂർത്തിയാകുമോ എന്ന സംശയം എല്ലാവർക്കുമുണ്ട്. സാധ്യമായില്ലെങ്കിൽ എന്ത് സംഭവിക്കും എന്നതാണ് പ്രധാന ആശങ്ക. കേരളത്തിന് കുറച്ചുകൂടി സമയം നീട്ടിക്കിട്ടണമെന്ന് ആവശ്യപ്പെടാൻ കഴിയും. അത് ലഭിച്ചാൽ സർക്കാരിന് ചെറുതല്ലാത്ത ആശ്വാസമാകും എന്നതിൽ സംശയമില്ല. മറ്റൊരു രീതിയിലും കോടതി ഇതിനെ കാണാൻ സാധ്യതയുണ്ട്. ഏഴു മാസം മുമ്പ് കോടതി നൽകിയ നിർദേശമായിരുന്നു ഈ റിപ്പോർട്ട്. അതിൽ എത്ര മുന്നോട്ടുപോയെന്ന് കാണിക്കാൻ കോടതി ആവശ്യപ്പെടാവുന്നതാണ്. ഇക്കാലമത്രയും സർക്കാർ ഒന്നും ചെയ്തില്ലെന്ന് പറയാനും കഴിയില്ലല്ലോ. അങ്ങനെ വന്നാൽ ഉപഗ്രഹ സർവേയുടെയോ വനം വകുപ്പ് നേരത്തെ നൽകിയതോ ആയ ഭൂപടങ്ങൾ സമർപ്പിക്കേണ്ടി വരാം. അതൊരു ദുരന്തമാകും.
(തുടരും)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബു കെെക്കൂലി വാങ്ങിയതിന് തെളിവില്ല; ക്ലീന്‍ചിറ്റ് നല്‍കി റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം ഉടന്‍ പ്രാബല്യത്തില്‍; അശ്രദ്ധമായ ഡ്രൈവിങ്ങ്, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം എന്നിവക്കെല്ലാം കടുത്ത പിഴ

Kuwait
  •  2 months ago
No Image

ഇറാഖ്, ഇറാന്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി ഖത്തര്‍ എയര്‍വേയ്‌സ്  

qatar
  •  2 months ago