ഹമാസ് സ്വാതന്ത്ര്യസമര പോരാളികള്‍; അധിനിവേശകരാണ് ഭീകരര്‍: ഫലസ്തീന്‍ അംബാസഡര്‍
ഹമാസ് സ്വാതന്ത്ര്യസമര പോരാളികള്‍; അധിനിവേശകരാണ് ഭീകരര്‍: ഫലസ്തീന്‍ അംബാസഡര്‍
കോഴിക്കോട്: ഫലസ്തീന്റെ മോചനത്തിനു വേണ്ടി പോരാടുന്ന ഹമാസ് ഭീകരരല്ലെന്നും സ്വാതന്ത്ര്യസമര പോരാളികളാണെന്നും ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബുല്‍ ഹൈജ. സുപ്രഭാതം റിപ്പോര്‍ട്ടര്‍ റഫീഖ് റമദാന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:
*ഗസ്സയില്‍ വന്‍തോതില്‍ പ്രകൃതിവാതകവും മറ്റുമുള്ളതിനാലാണ് ഇസ്‌റാഈല്‍ അവിടെ ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്?
ഇതിനു മൂന്നു കാരണങ്ങളുണ്ട്. ഒന്നാമതായി ചെങ്കടലില്‍ നിന്ന് മെഡിറ്ററേനിയന്‍ വരെ നീളുന്ന ഒരു ടണല്‍ ഇസ്‌റാഈലിന്റെ സ്വപ്‌നപദ്ധതിയാണ്. ഇത് കടന്നുപോകുന്നത് ഗസ്സ വഴിയാണ്. ഗസ്സയെ ഒഴിപ്പിച്ചാലേ ഇതു സാധ്യമാകൂ. രണ്ട്. ഗസ്സയിലെ പ്രകൃതിവാതക സമ്പത്തും പെട്രോളിയവും. മൂന്നാമത് ഫലസ്തീന്‍ രാജ്യവുമായി ബന്ധപ്പെട്ടതാണ്. ഫലസ്തീന്‍ രാജ്യത്തിനു ഭൂമി നല്‍കാന്‍ ഹുസ്‌നി മുബാറക് ഈജിപ്തില്‍ അധികാരത്തിലിരുന്ന കാലത്ത് ധാരണയായതാണ്. എന്നാല്‍ നെതന്യാഹു ഇതിന് എതിരാണ്. ഗസ്സ ശക്തികേന്ദ്രമായി നില്‍ക്കുവേളം ഫലസ്തീന്‍ രാജ്യം എന്ന ആവശ്യം ശക്തമായി നിലനില്‍ക്കും.
ഫലസ്തീന്‍ അതോറിറ്റി ഗസ്സ ഭരിക്കണമെന്നാണല്ലോ ജോ ബൈഡന്റെയും നെതന്യാഹുവിന്റെയും ആവശ്യംഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്്മൂദ് അബ്ബാസ് ഭീകരവാദിയാണെന്നാണ് നെതന്യാഹു പറയുന്നത്. ഫലസ്തീനികളെല്ലാം അവരുടെ കണ്ണില്‍ ഭീകരരാണ്. ഫത്ഹ്, ഹമാസ് എന്ന വേര്‍തിരിവില്ല. സാധാരണക്കാരായ ഫലസ്തീനി കുഞ്ഞുങ്ങളെയും സ്ത്രീകളെയുമെല്ലാം അവര്‍ കൊന്നൊടുക്കുകയാണ്. ഫലസ്തീനിലെ എല്ലാ സംഘടനകളും നാടിന്റെ മോചനത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.
*അധിനിവേശത്തിന്റെ ഇപ്പോഴത്തെ സ്വഭാവമെന്താണ്?
ഗസ്സയില്‍ ആയിരത്തിലേറെ സൈനികരെ ഇസ്‌റാഈലിനു നഷ്ടമായി. നിരവധി പട്ടാളക്കാര്‍ക്കു പരുക്കേറ്റു. യുദ്ധമുഖത്തുനിന്ന് സയണിസ്റ്റ് സൈനികര്‍ ഭയന്നോടുന്ന കാഴ്ചയുണ്ട്.
*അല്‍ശിഫ ആശുപത്രിയിലെ ടണലുകള്‍ ആരു നിര്‍മിച്ചതാണ്?
അവിടെയുള്ളത് ടണലല്ല, റൂമുകളാണ്. മുന്‍ ഇസ്‌റാഈലി പ്രധാനമന്ത്രി യഹൂദ് ബരാകാണ് ഇസ്‌റാഈല്‍ നിര്‍മിച്ച ടണലുകള്‍ ഹമാസ് ഉപയോഗിക്കുന്നതായി പറഞ്ഞത്. വാസ്തവത്തില്‍ ഇതൊരു വ്യാജപ്രചാരണമാണ്. ബി.ബി.സി അതു പൊളിച്ചടക്കിയിരുന്നു. ഹമാസിനെ കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നതിനാണ് അല്‍ശിഫ ആയുധ കേന്ദ്രമാക്കുന്നു എന്ന പ്രചാരണം നടത്തിയത്.
*ഗസ്സയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണല്ലോ?
ഒരുമാസം 300 ട്രക്കുകളിലെങ്കിലും അവശ്യ വസ്തുക്കള്‍ എത്തിച്ചെങ്കിലേ ഫലമുള്ളൂ. ഇപ്പോഴത്തെ നാമമാത്ര സഹായം എവിടെയുമെത്തില്ല.
*ഫലസ്തീന്‍ വിഷയത്തിലെ ഇന്ത്യയുടെ നിലപാടുകളെ കുറിച്ച്?
ഇന്ത്യ മുമ്പു മുതലേ ഫലസ്തീനൊപ്പം നിന്നിട്ടുള്ള രാജ്യമാണ്. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് ഫലസ്തീനില്‍ സമാധാനം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് പ്രതീക്ഷ.
*അറബ് രാജ്യങ്ങള്‍ യോഗം ചേരുന്നതിനപ്പുറം ഒന്നും ചെയ്യുന്നില്ലേ?
ചൈന, റഷ്യ എന്നിവയുമായി ചേര്‍ന്ന് അവരും സമാധാനത്തിനായി ശ്രമിക്കുന്നുണ്ട്.
*ഫലസ്തീന്‍ രാജ്യം യാഥാര്‍ഥ്യമാകുമോ?
സ്വതന്ത്ര ഫലസ്തീന്‍ രാജ്യം വരാതെ പ്രശ്‌നപരിഹാരമുണ്ടാകില്ല. 1967നു മുമ്പുള്ള ഫലസ്തീനെ ഇസ്‌റാഈല്‍ അംഗീകരിക്കേണ്ടിവരും. ഒക്ടോബര്‍ ഒന്നിനു ശേഷം ഫലസ്തീന്‍ രാജ്യത്തിനുള്ള ലോകരാജ്യങ്ങളുടെ പിന്തുണ കൂടിവരുകയാണ്. സ്‌പെയിന്‍, കൊളംബിയ, നോര്‍വെ തുടങ്ങി ഓരോരുത്തരായി ഇസ്‌റാഈലി ആക്രമണത്തിനെതിരേ രംഗത്തുവരുകയാണ്. മറ്റേതൊരു രാജ്യത്തെയും കുട്ടികളെ പോലെ കളിച്ചു പഠിച്ചു വളരാനുള്ള അവകാശം ഫലസ്തീനിലെ കുഞ്ഞുങ്ങള്‍ക്കുമുണ്ട്. അതിനു സ്വതന്ത്ര ഫലസ്തീന്‍ രാജ്യം നിലവില്‍വന്നേ തീരൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."