HOME
DETAILS

കേരള സര്‍വ്വകലാശാല സെനറ്റ് ലിസ്റ്റ് ഗവര്‍ണര്‍ വെട്ടിത്തിരുത്തിയെന്ന് ആരോപണം; ബിജെപി ബന്ധമുള്ളവരെ ചേര്‍ത്തു

  
backup
December 01, 2023 | 3:52 PM

governor-nominate-bjp-supporters-in-kerala-university-senate-lis

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല സെനറ്റിലേക്ക് ഗവര്‍ണ്ണര്‍ ബി.ജെ.പി ബന്ധമുള്ളവരെ നോമിനികളായി ഉള്‍പ്പെടുത്തിയതായി പരാതി.
സെനറ്റിലെ 17 പേരില്‍ സര്‍വകലാശാല നിര്‍ദ്ദേശിച്ച പട്ടിക തിരുത്തിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തനിക്ക് താത്പര്യമുള്ളവരെ ഉള്‍പ്പെടുത്തിയത്. സര്‍വകലാശാല സെനറ്റില്‍ 17 പേരില്‍ എബിവിപി, ബിജെപി അനുകൂലികളെയും ബിജെപി അനുകൂല അധ്യാപക സംഘടനാ നേതാക്കളെയും ഉള്‍പ്പെടുത്തി. ജന്മഭൂമി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റും ഗവര്‍ണറുടെ നോമിനിയായി സെനറ്റില്‍ ഉണ്ട്. സര്‍വ്വകലാശാല നിര്‍ദ്ദേശിച്ച പേരുകള്‍ വെട്ടിയാണ് ഗവര്‍ണര്‍ പുതിയ പേരുകള്‍ ചേര്‍ത്തത്.

കോഴിക്കോട് സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണ്ണറുടെ നോമിനേഷന്‍ പട്ടികയില്‍ ബിജെപി ബന്ധമുള്ളവരെ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. അതിന് പിന്നാലെയാണ് കേരള സര്‍വകലാശാലയിലും ബിജെപി നോമിനേഷന്‍. 17 പുതിയ അംഗങ്ങളില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളായി ഗവര്‍ണ്ണര്‍ നോമിനേറ്റ് ചെയ്തതത് അധികവും എബിവിപി പ്രവര്‍ത്തകരും നേതാക്കളുമാണ്. അധ്യാപക പ്രതിനിധികള്‍ ബിജെപി അധ്യാപക സംഘടനയായ എന്‍ടിയുവിന്റെ സംസ്ഥാന പ്രസിഡണ്ട് അടക്കമുള്ള നേതാക്കള്‍. ഒപ്പം ബിജെപി അനുകൂല കോളേജ് അധ്യാപക സംഘടന ഉവാസ് ഭാരവാഹികളുമുണ്ട്.കേരള സര്‍വ്വകലാശാല പല പ്രമുഖരുടെയും പേരുകള്‍ ഉള്‍പ്പെടുത്തി നല്‍കിയ പട്ടികയില്‍ നിന്നും ഒരാളെ പോലും രാജ്ഭവന്‍ പരിഗണിച്ചില്ല. സെനറ്റില്‍ പ്രതിപക്ഷത്തെ അംഗങ്ങളുടെ എണ്ണം ഇതോടെ 32 ആയി ഉയരും.

Content Highlights:governor nominate bjp supporters in kerala university senate list



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുല്ലപ്പെരിയാര്‍ വിഷയം: പുതിയ ഡാമിനായുള്ള ചര്‍ച്ചകള്‍ക്കായി കേരളവും തമിഴ്‌നാടും ഇന്ന് മൂന്നാറില്‍ ഒത്തുചേരും

Kerala
  •  23 days ago
No Image

രണ്ടാം ജന്മമില്ലാത്ത പടക്കളം! റൗണ്ട് ഓഫ് 32-ൽ വിട്ടുകൊടുക്കാതെ വമ്പന്മാർ

Football
  •  23 days ago
No Image

സ്വപ്‌നത്തിന്റെ റാക്കറ്റേന്തി നജാഫുമുണ്ട് ലോകകപ്പ് വേദിയില്‍

International
  •  23 days ago
No Image

ചില്ലറക്കളിയല്ല; റൗണ്ട്‌ ഓഫ് 32: വമ്പന്മാര്‍ നേർക്കുനേർ

Football
  •  23 days ago
No Image

രണ്ടു പദ്ധതിക്കും കാവിവൽക്കരണത്തിൽ ഒരേമുഖം; പി.എം ഉഷ എന്നേ നടപ്പാക്കി, വിവാദം പി.എം ശ്രീയിൽ മാത്രം

Kerala
  •  23 days ago
No Image

സംസ്ഥാനത്ത് പറയാതെ 'പവര്‍കട്ട് '; നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ഉയർന്ന വൈദ്യുതി ഉപയോഗമെന്ന് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

ഒറ്റത്തവണ കെട്ടിട നികുതിയിൽ റെക്കോഡ് വരുമാനം; അഞ്ച് വർഷം പിരിച്ചത് 1066.89 കോടി

Kerala
  •  23 days ago
No Image

ലോക്കോ പൈലറ്റുമാര്‍ ഇന്നുമുതല്‍ സമരത്തിലേക്ക്

Kerala
  •  23 days ago
No Image

നഴ്‌സുമാര്‍ തെരുവില്‍ പ്രതിഷേധത്തില്‍

Kerala
  •  23 days ago
No Image

വർഗീയ വിഡിയോ പങ്കുവെച്ച കേസ്: പിരിച്ചുവിടൽ ശുപാർശ നിലനിൽക്കെ അനിൽ മുഹമ്മദിനെ തിരിച്ചെടുത്തു

Kerala
  •  23 days ago