HOME
DETAILS

പ്രശ്‌നങ്ങള്‍ ഇവിടെ പരിഹരിക്കണമെന്ന് രാഹുല്‍

  
backup
September 30, 2021 | 4:29 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9

കോഴിക്കോട്: സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കങ്ങളുടെ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.


മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി സംസ്ഥാനതലത്തില്‍ പരിഹരിക്കണമെന്ന് രാഹുല്‍ നിര്‍ദേശിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷമേ കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക തയാറാക്കാവൂ എന്നും നേതാക്കളോട് ആവശ്യപ്പെട്ടു.


ഇന്നലെ രാവിലെയോടെ കരിപ്പൂരിലെത്തിയ രാഹുല്‍ കടവ് റിസോര്‍ട്ടില്‍ വച്ചാണ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
പിന്നീട് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പോയ രാഹുല്‍ ഹോട്ടലില്‍ തിരിച്ചെത്തിയ ശേഷവും ചര്‍ച്ച തുടര്‍ന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുത്തു.


പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാണെന്ന റിപ്പോര്‍ട്ടാണ് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ രാഹുലിനു നല്‍കിയത്. ഇതു കണക്കിലെടുത്താണ് രാഹുല്‍ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. തമ്മിലടി പരിഹരിച്ചില്ലെങ്കില്‍ പുനഃസംഘടന സുഗമമാകില്ലെന്ന റിപ്പോര്‍ട്ടും താരിഖ് ഹൈക്കമാന്‍ഡിനു നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ആശയവിനിമയത്തിന്റെ പ്രശ്‌നങ്ങളുണ്ട്. അതു പരിഹരിക്കാതെ കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് താരിഖ് ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്.
കെ.പി.സി.സി ഭാരവാഹികളുടെ പട്ടികയുമായി ഇന്ന് ഡല്‍ഹിക്കു പോകാനിരുന്ന സുധാകരനും സതീശനും പുതിയ സാഹചര്യത്തില്‍ യാത്ര നീട്ടിവച്ചു.
കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം ഭാരവാഹികളുടെ പട്ടികയുമായി ഡല്‍ഹിക്കു പോകാനാണ് തീരുമാനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ സമയം ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങളുണ്ട് 

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  2 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  2 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  2 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  2 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  2 days ago