HOME
DETAILS

ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ്   മമതയ്ക്ക് ഇന്ന് വിധിയെഴുത്ത്

  
backup
September 30, 2021 | 4:40 AM

4563458653-2
 
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിധിയെഴുത്ത് ഇന്ന് നടക്കും. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മമത മത്സരിക്കുന്ന ഭവാനിപൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് ഇന്നാണ്. ഒക്ടോബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. 
 
കനത്ത സുരക്ഷയാണ് മണ്ഡലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 15 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചതായി മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 
പോളിങ് ബൂത്തുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ പ്രിയങ്കാ തിബര്‍വാളാണ് മമതയെ നേരിടുന്നത്. സി.പി.എമ്മിന്റെ ശ്രിജിബ് ബിശ്വാസും മത്സര രംഗത്തുണ്ട്. മണ്ഡലത്തില്‍ 97 പോളിങ് സെന്ററുകളിലായി 287 ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 
 
പകുതി ബൂത്തുകളിലും മൂന്ന് കേന്ദ്ര സേനാംഗങ്ങളുണ്ടാകും. ബൂത്തിനു പുറത്തുള്ള സുരക്ഷാ ചുമതല കൊല്‍ക്കത്ത പൊലിസിനാണ്. ബൂത്തിന് 200 മീറ്റര്‍ ചുറ്റളവില്‍ അഞ്ചില്‍ കൂടുതലാളുകള്‍ കൂടിച്ചേരുന്നത് അനുവദിക്കില്ല. 
 
ഭവാനിപൂര്‍ മണ്ഡലത്തിലെ 38 മേഖലകളില്‍ പൊലിസ് പിക്കറ്റുകളുണ്ടാകും. ബംഗാള്‍ പൊലിസിലെ 22 സെക്ടര്‍ മൊബൈലുകള്‍, ഒന്‍പത് ഹെവി റേഡിയോ ഫ്‌ളയിങ് സ്‌ക്വാഡുകള്‍, 13 ക്വിക് റെസ്‌പോണ്‍സ് ടീമുകള്‍, ഒമ്പത് അംഗങ്ങളടങ്ങുന്ന സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീമുകള്‍, ഫ്‌ളയിങ് സ്‌ക്വാഡ്, സ്‌ട്രൈക്കിങ് ഫോഴ്‌സ് എന്നിവരും സുരക്ഷാ ചുമതലയുമായി ഉണ്ടാകും. 
 
ഒരു അഡിഷനല്‍ കമ്മിഷണര്‍, നാലു ജോയിന്റ് കമ്മിഷണര്‍മാര്‍, 14 ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍, അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ എന്നിവരാണ് സുരക്ഷാ മേല്‍നോട്ടം വഹിക്കുക. 
വോട്ടിങ് മെഷിന്‍ സൂക്ഷിക്കാന്‍ ശെഖാവത്ത് മെമോറിയല്‍ ഗവ. ഹൈസ്‌കൂളില്‍ രണ്ട് സ്‌ട്രോങ് റൂമുകള്‍ ഒരുക്കിയിട്ടുണ്ട്. ന്യൂനമര്‍ദത്തെ തുടര്‍ന്ന് കനത്ത മഴ തുടരുന്നതിനാല്‍ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം പ്രവര്‍ത്തിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  11 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  11 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  11 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  11 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  11 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  11 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  11 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  11 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  11 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  11 days ago