HOME
DETAILS
MAL
എം.എല്‍.എമാര്‍ക്കെതിരേ വിമര്‍ശനമാകാം അധിക്ഷേപിക്കരുത്: എം.ബി രാജേഷ്
backup
September 30 2021 | 14:09 PM
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളില്‍ എം.എല്‍.എമാര്‍ക്കെതിരേ വിമര്‍ശനമാകാമെന്നും എന്നാലത് അധിക്ഷേപമായി മാറാന്‍ പാടില്ലെന്നും സ്പീക്കര്‍ എം.ബി രാജേഷ്. സ്വകാര്യ ചാനലിലെ ചര്‍ച്ചയെ സംബന്ധിച്ച ചോദ്യത്തിന് വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു സ്പീക്കര്‍.
ഇക്കാര്യത്തില്‍ പരാതികളൊന്നും ലഭിച്ചില്ലെങ്കിലും മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണം. അന്തസുള്ള ഭാഷ ഉപയോഗിക്കാന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കണം. നിയമസഭാ നടപടികള്‍ പോലും വളച്ചുകെട്ടി വാര്‍ത്ത ചമയ്ക്കുന്നത് കഴിഞ്ഞ സഭാസമ്മേളന കാലത്ത് ശ്രദ്ധയില്‍പെട്ടിരുന്നു. ചെയര്‍ ഇക്കാര്യങ്ങള്‍ സഭയില്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്തും പറയാമെന്ന അവസ്ഥയുണ്ടാകരുത്.
വസ്തുതാപരമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും സ്പീക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."