'നിങ്ങള്‍ നഗരത്തെ ഞെരിക്കുന്നു' ; കര്‍ഷക സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിം കോടതി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മാസങ്ങളോളമായി നടത്തി വരുന്ന കര്‍ഷക സമരത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രിം കോടതി. ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സമരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. കര്‍ഷകര്‍ ഡല്‍ഹിയുടെ കഴുത്ത് ഞെരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജന്തര്‍ മന്തറില്‍ സത്യാഗ്രഹം നടത്താന്‍ അനുമതി തേടി കോടതിയെ സമീപിച്ച കിസാന്‍ മഹാപഞ്ചായത്തിന്റെ ഹരജി പരിഗണിക്കവെയായിരുന്നു വിമര്‍ശനം.
സമരത്തിന്റെ പേരില്‍ തലസ്ഥാനത്തെ ദേശീയ പാതകള്‍ ഉപരോധിക്കുന്നതും ഗതാഗതം തടസപ്പെടുത്തുന്നതും ശരിയല്ല. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോടതികളില്‍ ഹരജികള്‍ നല്‍കിയിട്ടും സമരം തുടരുന്നത് എന്തിനാണെന്നും സുപ്രിം കോടതി ചോദിച്ചു. നിങ്ങള്‍ക്ക് കോടതികളില്‍ വിശ്വാസമുണ്ടെങ്കില്‍ സമരം നടത്തുന്നതിന് പകരം അടിയന്തരമായി വാദം നടത്താനുള്ള ശ്രമം നടത്തുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
ജുഡിഷ്യല്‍ സംവിധാനത്തിനെതിരെയുള്ള സമരമാണോയെന്ന് കര്‍ഷകരോട് കോടതി ചോദിച്ചു. കാര്യങ്ങള്‍ വ്യക്തമാക്കി തിങ്കളാഴ്ചയോടെ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."