HOME
DETAILS

അബുദാബിയിൽ മിഴി തുറന്ന് പുതിയ ട്രാഫിക് റഡാറുകൾ, ഇനി മുതൽ ട്രാഫിക് നിയമങ്ങൾ കൃത്യമായി​ പാലിച്ചില്ലെങ്കിൽ പിടി വീഴും

  
backup
December 14 2023 | 17:12 PM

abu-dhabi-new-traffic-radars-have-been-activated-at-road-exits

അബുദാബി:എമിറേറ്റിലെ റോഡ് എക്‌സിറ്റുകളിലും, കാൽനടയാത്രികർക്കുള്ള പെഡസ്ട്രിയൻ ക്രോസിങ്ങുകളിലും പുതിയ റഡാറുകളും, എ ഐ കാമറകളും പ്രവർത്തനക്ഷമമാക്കിയതായി അബുദാബി പോലീസ് അറിയിച്ചു. റോഡ് എക്‌സിറ്റുകളിലെയും, പെഡസ്ട്രിയൻ ക്രോസിങ്ങുകളിലെയും ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനാണ് ഈ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

2023 ഡിസംബർ 13-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ‘EXIT-I’ എന്ന പേരിലുളള ഈ റഡാർ ഉപകരണങ്ങളിലൂടെ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ കാൽനടയാത്രികർക്ക് മുൻഗണന നൽകാത്ത വാഹനങ്ങളെ കണ്ടെത്താനാകുന്നതാണ്.

ഇതിന് പുറമെ റോഡ് എക്‌സിറ്റുകളിലും, ഇന്റർസെക്ഷനുകളിലും നടക്കുന്ന നിയമപരമല്ലാത്ത ഓവർടേക്കിങ്ങ്, ട്രാഫിക് തടസം സൃഷ്ടിക്കൽ, വാഹനം വെട്ടിത്തിരിക്കൽ തുടങ്ങിയ ട്രാഫിക് നിയമലംഘനങ്ങൾ ഇത്തരം കാമറാ സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് കണ്ടെത്താനാകുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

എമിറേറ്റിലെ ഡ്രൈവർമാർക്കിടയിൽ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതിനും, റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബു കെെക്കൂലി വാങ്ങിയതിന് തെളിവില്ല; ക്ലീന്‍ചിറ്റ് നല്‍കി റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം ഉടന്‍ പ്രാബല്യത്തില്‍; അശ്രദ്ധമായ ഡ്രൈവിങ്ങ്, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം എന്നിവക്കെല്ലാം കടുത്ത പിഴ

Kuwait
  •  2 months ago
No Image

ഇറാഖ്, ഇറാന്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി ഖത്തര്‍ എയര്‍വേയ്‌സ്  

qatar
  •  2 months ago