പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ഓണ്‍ലൈന്‍ അലോട്ട്‌മെന്റ്
പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ഓണ്‍ലൈന്‍ അലോട്ട്‌മെന്റ്
പ്രഫഷനല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മറ്റ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് 2023-24 വര്‍ഷത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച കോളജുകളിലേക്കും പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ പുതിയായി കോളജ്/ നഴ്‌സ് ഓപ്ഷനുകള്‍ www.ibscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കൂടി 26ന് വൈകീട്ട് 5 വരെ സമര്‍പ്പിക്കണം. മുന്‍പ് സമര്‍പ്പിച്ച ഓപ്ഷനുകള്‍ പരിഗണിക്കില്ല. മുന്‍ അലോട്ട്‌മെന്റുകള്‍ വഴി ഏതെങ്കിലും കോളജുകളില്‍ പ്രവേശനം നേടിയവരെ ഈ അലോട്ട്‌മെന്റില്‍ പങ്കെടുപ്പിക്കില്ല. ഓപ്ഷനുകള്‍ പരിഗണിച്ച് കൊണ്ടുള്ള അലോട്ട്‌മെന്റ് വെബ്‌സൈറ്റില്‍ 27ന് പ്രസിദ്ധീകരിക്കും. വിവരങ്ങള്‍ക്ക് : 0471-2560363, 364 എന്നീ നമ്പറുകളില്‍ വിളിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."