'ആരും സ്‌നേഹിക്കാനില്ല, അതാണ് ഇവരുടെ മനസ്സില്‍ ഇത്രയും വെറുപ്പ്, ക്ഷമിച്ചു കളഞ്ഞേക്കൂ'- ഷെമിയെ പിന്തുണച്ച് രാഹുല്‍
ന്യൂഡല്‍ഹി : സൈബര്‍ ആക്രമണത്തിന് ഇരയായ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആരും സ്‌നേഹിക്കാത്തതിനാലാണ് അവരുടെ മനസ്സില്‍ ഇത3യും വെറുപ്പും വിദ്വേഷവുമെന്നും അവരോട് ക്ഷമിച്ചേക്കൂ എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
'മുഹമ്മദ് ഷമി, ഞങ്ങളെല്ലാവരും നിന്നോടൊപ്പമുണ്ട്. ഇവരുടെ മനസ്സില്‍ നിറയെ വെറുപ്പും വിദ്വേഷവുമാണ്, കാരണം ആരും അവരെ സ്‌നേഹിക്കുന്നില്ല. അവരോട് ക്ഷമിക്കൂ,' രാഹുല് ട്വീറ്റ് ചെയ്തു.
Mohammad #Shami we are all with you.
— Rahul Gandhi (@RahulGandhi) October 25, 2021
These people are filled with hate because nobody gives them any love. Forgive them.
ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിനാണ് പാകിസ്ഥാനോട് പരാജയപ്പെട്ടത്. ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യ പാകിസ്താനോട് തോല്‍ക്കുന്നത്.
മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ മുസ്‌ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തി ഹിന്ദുത്വവാദികള്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തി. പാകിസ്താനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നൊരോപിച്ചാണ് ഹിന്ദുത്വവാദികളുടെ സൈബര്‍ ആക്രമണം. 18ാം ഓവര്‍ എറിഞ്ഞ ഷമി 17 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇതിന്റെ പേരിലാണ് ഇവര്‍ ഷമിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."