'ഗവേഷണം പൂര്‍ത്തിയാക്കാന്‍ എല്ലാ സൗകര്യവും ഉറപ്പാക്കും' അധ്യാപകനെ മാറ്റിയ സാഹചര്യത്തില്‍ നിരാഹാരം അവസാനിപ്പിക്കണമെന്ന് ഗവേഷകയോട് മന്ത്രി ആര്‍.ബിന്ദു
തിരുവനന്തപുരം: ആരോപണവിധേയനായ അധ്യാപകന്‍ ഡോ. നന്ദകുമാര്‍ കളരിയ്ക്കല്‍ നിര്‍വ്വഹിച്ചിരുന്ന ഐ.ഐ.യു.സി.എന്‍.എന്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ സാഹചര്യത്തില്‍ ദീപ പി മോഹനന്‍ നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ആര്‍.ബിന്ദു. ഡോ. നന്ദകുമാറിന്റെ സ്ഥാനം വൈസ് ചാന്‍സലര്‍ നേരിട്ട് ഏറ്റെടുത്തിട്ടുണ്ട്.
ദീപ പി മോഹനന് ഗവേഷണം ഒരു തടസ്സവും കൂടാതെ പൂര്‍ത്തിയാക്കാന്‍ എല്ലാ പശ്ചാത്തലസൗകര്യവും ഒരുക്കുമെന്നതടക്കം ദീപയ്ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കും. ഇക്കാര്യത്തില്‍ സര്‍വ്വകലാശാലയും ഉന്നതവിദ്യാഭ്യാസവകുപ്പും എപ്പോഴും ദീപ പി മോഹനന്റെ കൂടെയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.
ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട ആവശ്യവും നടപ്പിലായ നിലയ്ക്ക്, എത്രയും പെട്ടെന്ന് നിരാഹാരസമരം അവസാനിപ്പിച്ച്, ഗവേഷണപ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധകൊടുക്കാന്‍ വിദ്യാര്‍ഥിനിയോട് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നതായി മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."