HOME
DETAILS

ഇലക്ട്രിക് ബസുകളും നഷ്ടത്തിൽ; കെ.എസ്.ആർ.ടി.സി കരാർ റദ്ദാക്കും

  
backup
November 12, 2021 | 4:33 AM

45213-12


തിരുവനന്തപുരം
കൊവിഡിന് ശേഷം സർവിസ് നടത്തുന്ന ഇലക്ട്രിക്ക് ബസുകൾ നഷ്ടത്തിലാണെന്നും അതുകൊണ്ട് കരാർ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചെന്നും മന്ത്രി ആന്റണി രാജു നിയമസഭയെ അറിയിച്ചു.
മഹാരാഷ്ട്ര ആസ്ഥാനമായ മഹാവോയേജ് എന്ന കമ്പനിക്കാണ് കരാർ നൽകിയിരുന്നത്. 10 ബസുകളാണ് കരാറിലെടുത്തത്. അതിൽ എട്ടെണ്ണം ഓടുന്നില്ല. രണ്ടെണ്ണം കെ.എം.ആർ.എല്ലിന് നൽകിയിട്ടുണ്ട്. ഇന്ധനക്ഷമത കൂടൂതലുള്ള സി.എൻ.ജി ബസുകൾ പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി 3,000 ഡീസൽ ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നു. പുതുതായി 460 ബസുകൾ വാങ്ങാൻ തീരുമാനിച്ചു.
യാത്രാക്ലേശം പരിഹരിക്കാൻ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് കൂടുതൽ സർവിസുകൾ നടത്തും. ഇതുവരെയുള്ള ശമ്പള, പെൻഷൻ കുടിശ്ശിക കൊടുത്തുതീർത്തു. ഈ മാസത്തെ ശമ്പളവും പെൻഷനും ധനവകുപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് നൽകും. കാലാവധി കഴിഞ്ഞ 1,000 ബസുകൾ പൊളിക്കും. എംപാനൽ ജീവനക്കാരുടെ കാര്യം ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് അനുഭാവപൂർവം പരിഗണിക്കും. അന്തർസംസ്ഥാന സർവിസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  2 days ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  2 days ago
No Image

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

Kerala
  •  2 days ago
No Image

നടനും ടിവികെ നേതാവുമായ വിജയ്‌യെ വിമർശിച്ച യൂട്യൂബർക്ക് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

National
  •  2 days ago
No Image

മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 days ago
No Image

വിമാന സർവീസുകളെയടക്കം പിടിച്ചുകുലുക്കിയ ലോകത്തെ 5 പ്രധാന അഗ്നിപർവ്വത സ്ഫോടനങ്ങൾ

International
  •  2 days ago
No Image

കാറിൽ നിന്ന് നേരെ സ്കൂട്ടറിലേക്ക്; മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച പാമ്പിനെ ഒടുവിൽ പിടികൂടി

Kerala
  •  2 days ago
No Image

യൂറോപ്യന്‍ ക്ലോസറ്റില്‍ വെച്ച് ചിക്കന്‍ കഴുകും; വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകവും; ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ

Kerala
  •  2 days ago
No Image

ദുബൈയിൽ നിന്നുള്ള യാത്രക്കാർക്ക് സ്വർണ്ണം കൈവശം വെക്കാം; ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മാത്രം

uae
  •  2 days ago
No Image

ദക്ഷിണ സുഡാനിൽ വിമാനാപകടം: പ്രളയബാധിതർക്കുള്ള ഭക്ഷണസാധനങ്ങളുമായി പോയ വിമാനം തകർന്ന് മൂന്ന് മരണം

International
  •  2 days ago