HOME
DETAILS

വരുൺ ഗാന്ധി ചോദിക്കുന്നു 'കങ്കണയ്ക്ക് ഭ്രാന്തോ? അതോ പറഞ്ഞത് രാജ്യദ്രോഹമോ'

  
backup
November 12 2021 | 04:11 AM

%e0%b4%b5%e0%b4%b0%e0%b5%81%e0%b5%ba-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%9a%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81


ന്യൂഡൽഹി
2014 നാണ് ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്ന് പ്രസ്താവിച്ച നടി കങ്കണ റണാവത്തിനെതിരേ ബി.ജെ.പി എം.പി വരുൺ ഗാന്ധി. ഇതിനെ രാജ്യദ്രോഹമെന്നോ ഭ്രാന്തെന്നോ എന്താണ് വിളിക്കേണ്ടതെന്ന് വരുൺ ചോദിച്ചു.
ട്വിറ്ററിലാണ് പിലിഭിത്ത് എം.പിയുടെ പ്രതികരണം. കങ്കണയുടെ പ്രസ്താവനയ്ക്കെതിരേ ബോളിവുഡിൽ നിന്ന് പ്രതിഷേധമുയർന്നിരുന്നു. അതിനു പിന്നാലെയാണ് ബി.ജെ.പി എം.പി തന്നെ രംഗത്തുവരുന്നത്. ചിലപ്പോൾ കങ്കണ മഹാത്മാ ഗാന്ധിയുടെ ത്യാഗത്തെയും തപസ്യയെയും അപമാനിക്കുകയാകാം. അല്ലെങ്കിൽ ഗാന്ധി ഘാതകനെ ആദരിക്കുകയുമാകാം. മംഗൾ പാണ്ഡെ, റാണി ലക്ഷ്മിഭായ്, ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങി ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളെയുമാണ് കങ്കണ അപമാനിക്കുന്നതെന്ന് വരുൺ ചൂണ്ടിക്കാട്ടി.
നരേന്ദ്രമോദി അധികാരത്തിലെത്തിയ 2014 ലാണ് ഇന്ത്യക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് കങ്കണ പറഞ്ഞത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ടൈംസ് നൗ സംഘടിപ്പിച്ച ശിൽപശാലയിലായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന. 1947 ൽ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ലെന്നും ഭിക്ഷയായിരുന്നുവെന്നും രാജ്യത്തിന് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് 2014ലാണെന്നുമാണ് കങ്കണ പറഞ്ഞത്. ഇതാണ് വരുൺ ഗാന്ധിയെ ചൊടിപ്പിച്ചത്.
ലേഖിംപൂരിലെ കർഷക കുരുതിക്കുപിന്നാലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്കെതിരേയും ഉത്തർപ്രദേശിലെ യോഗി സർക്കാരിനെതിരേയും രൂക്ഷമായി പ്രതികരിച്ച വരുൺ ഗാന്ധി ബി.ജെ.പി ഉന്നതരുടെ അപ്രീതിക്ക് പാത്രമായിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തെ ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  2 months ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  2 months ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  2 months ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  2 months ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  2 months ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  2 months ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  2 months ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  2 months ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 months ago