HOME
DETAILS

കൊടുതണുപ്പിലും പൊരിവെയിലിലും തളരാത്ത വീര്യം, ഷാ മോദി പൊലിസിനും മഹാമാരിക്കും മുന്നില്‍ പ്രതിരോധം തീര്‍ത്ത കരുത്ത്

  
backup
November 19 2021 | 07:11 AM

national-farm-protest-farm-bill-artcle111

വല്ലാത്തൊരു കരുത്തായിരുന്നു അവര്‍ക്ക്. രാജ്യത്തിന്റെ അന്നദാതാക്കള്‍ക്ക്. തോറ്റ് പിന്മാറില്ലെന്ന നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത്. പ്രായത്തിന്റെ അവശതകള്‍ വേട്ടയാടുന്നവര്‍. രോഗികള്‍ കുഞ്ഞുങ്ങള്‍ സ്ത്രീകള്‍..അങ്ങിനെ ഒത്തിരിപേര്‍. എന്നാല്‍ ഒന്നും അവരെ പിന്തിരിച്ചില്ല. കൊടും തണുപ്പും പൊള്ളുന്ന വെയിലും കാലംതെറ്റി വന്ന മഴയും ലോകത്തെ മുഴുവന്‍ അകത്തളത്തിലേക്കൊതുക്കിയ കൊവിഡ് മഹാമാരിയും...ഒന്നും അവരെ പിന്തിരിപ്പിച്ചിച്ചില്ല. അവരുടെ മുഷ്ടികള്‍ ആകാശത്തിനു നേരെ ഉയര്‍ന്നു കൊണ്ടേയിരുന്നു. വര്‍ധിത വീര്യത്തോടെ അവര്‍ ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു..പിന്‍വലിക്കൂ കരിനിയമങ്ങള്‍. അല്ലാതെ പിന്‍മാറില്ല ഞങ്ങള്‍. ഒടുവില്‍ കരിംപാറയേക്കാള്‍ ദൃഢതയാര്‍ന്ന അവരുടെ, അന്നദാതാക്കളുടെ നിലപാടിനു മുന്നില്‍ ഷാ മോദിമാര്‍ക്ക് അടിയറവ് പറയേണ്ടി വന്നു. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാമെന്ന് പ്രധാനമന്ത്രി നേരിട്ട് തന്നെ അറിയിച്ചു.

മോദി ഭരണകൂടം നടപ്പാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ പോരാട്ടരംഗത്തിറങ്ങിയത്. തങ്ങളുടെ വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കണമെന്നും കോര്‍പറേറ്റുകളുടെ മുന്നില്‍ കര്‍ഷകരെ അടിയറവു വെക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

രാജ്യം ഇളകി മറിഞ്ഞ 2020 നവംബര്‍
2020 സെപ്റ്റംബറിലാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയത്. ആദ്യം അവരവരുടെ സംസ്ഥാനങ്ങളില്‍ പ്രതിഷേധം. ഫലം കാണാഞ്ഞതോടെ സമരം ദേഷവ്യാപകമാക്കാനായി തീരുമാനം. അങ്ങിനെ 2020 നവംബര്‍ മാസം. രാജ്യം മുഴുവന്‍ ചൂടേറ്റിയ ഒരു ശൈത്യകാലത്തിന്റെ ആരംഭമായിരുന്നു അത്. നവംബര്‍ 26ന് ആയിരക്കണക്കിന് കര്‍ഷകര്‍ ദില്ലി ചലോ മാര്‍ച്ചിലൂടെ രാജ്യതിര്‍ത്തിയിലെത്തി. കര്‍ഷക സംഘടനകളെ പിന്തുണച്ച് രാജ്യവ്യാപകമായി ലക്ഷകണക്കിന് ആളുകള്‍ പങ്കെടുത്ത പൊതു പണിമുടക്ക് നടന്നു.

വന്‍ ബാരിക്കേഡുകളും കിടങ്ങുകളും തീര്‍ത്തായിരുന്നു കര്‍ഷക മാര്‍ച്ച് നേരിടാന്‍ കേന്ദ്രസര്‍ക്കാറും പൊലിസും ഒരുങ്ങിയിരുന്നത്.സമരം നടത്തിയ കര്‍ഷകരെ ഡല്‍ഹി അതിര്‍ത്തികളില്‍ പൊലിസ് ജലപീരങ്കിയും കണ്ണിര്‍ വാതകവും ഉപയോഗിച്ച് നേരിട്ടു. കൂടാതെ കര്‍ഷക സംഘടനകള്‍ ഹരിയാനയിലേക്കും ഡല്‍ഹിയിലേക്കും പ്രവേശിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളിലെ നിയമപാലകര്‍ക്കും പൊലിസിനും ഉത്തരവ് നല്‍കുകയും ചെയ്തു.


എന്നിട്ടും തീര്‍ന്നില്ല. കാല്‍നടയായും ട്രാക്ടറുകളിലും കിലോമീറ്ററുകള്‍ താണ്ടി, ഡല്‍ഹി അതിര്‍ത്തിയിലെത്തിയ കര്‍ഷകരെ പേടിപ്പിച്ചോടിക്കാനായി ഭരണകൂടത്തിന്റെ നീക്കം. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പേരണ്ടായിരുന്നു അവര്‍. 70 കഴിഞ്ഞവരും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരുമാണ് ഭൂരിഭാഗം കര്‍ഷകരും. എന്നാല്‍ പ്രായം പോലും പരിഗണിക്കാതെ ഭീകരവാദികളെയെന്ന പോലെ ഭരണകൂടം അവരെ കൈകാര്യം ചെയ്തു. റോഡുകള്‍ വലിയ കിടങ്ങുകളാക്കി. ദേശീയപാതയില്‍ വരെ മണ്‍മതിലുകള്‍ ഉയര്‍ന്നു. ഗ്രനേഡുകളും കര്‍ഷകരുടെ നെഞ്ചിലേക്ക് തറപ്പിച്ചു. എന്നാല്‍ തങ്ങള്‍ മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകരാണെന്നും ജീവനെ പോലും ഭയമില്ലെന്നും വ്യക്തമാക്കി കര്‍ഷകര്‍ മുമ്പോട്ടു കുതിച്ചു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ തമ്പടിച്ചു. പിന്നീടങ്ങോട്ട് രാജ്യമിന്നോളം കാണാത്തൊരു സമരത്തിന് തുടക്കമാവുകയായിരുന്നു.

വര്‍ഗീയ ചീട്ടിറക്കി നടന്നില്ല
വര്‍ഗിയ ചീട്ടിറക്കാന്‍ നോക്കി. അര്‍ബന്‍ നക്‌സലുകളെന്നും ഖലിസ്ഥാനെന്നും പ്രചരിപ്പിച്ചു. ആരോപണങ്ങളെയെല്ലാം പുച്ഛത്തോടെ തള്ളി കര്‍ഷകര്‍. ജാതിമതഭേദമെന്യേ കര്‍ഷകര്‍ ഐക്യത്തോടെ അണിനിരന്നു. അവിടെ കുത്തിത്തിരിപ്പും ഭയപ്പെടുത്തലും ഒന്നും ഏശിയില്ല. മുസ്‌ലിം വിരോധമോ ക്രിസ്ത്യന്‍ വിരോധമോ ജാതിസ്പര്‍ധയോ വിളയാത്ത വിളനിലമായി അവര്‍.

11 വട്ട ചര്‍ച്ചകള്‍ കേന്ദ്രവും കര്‍ഷകരും തമ്മില്‍ നടത്തിയെങ്കിലും അവയൊന്നും വിജയം കണ്ടില്ല. ജനുവരി 26ന് ചെങ്കോട്ടയിലടക്കം നടന്ന അക്രമങ്ങളിലൂടെ കര്‍ഷകരെ അടിച്ചൊതുക്കാനും കേന്ദ്രസര്‍ക്കാര്‍ മടികാണിച്ചില്ല. ആയിരക്കണക്കിന് കര്‍ഷകര്‍ക്കാണ് പ്രക്ഷോഭവേദിയില്‍ ജീവന്‍ നഷ്ടമായത്. ജീവിക്കാന്‍ നിവൃത്തിയില്ലാതായതോടെ നിരവധി കര്‍ഷകര്‍ പ്രക്ഷോഭവേദിയില്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങളെ എതിര്‍ത്തവരെ കൊലപ്പെടുത്താനും ബി.ജെ.പി വക്താക്കള്‍ മടിക്കാണിച്ചില്ല. അതിന് ഉദാഹരണമാണ് യു.പി ലഖിംപൂരിലെ കര്‍ഷകക്കൊല.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാവാം നാണം കെട്ട ഈ പിന്മാറ്റം. ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടികള്‍ ഇതോര്‍മിപ്പിച്ചിരിക്കാം. എന്തു തന്നെയായാലും രാജ്യത്തിന്റെ അന്നദാതാക്കള്‍ക്ക് അഭിമാനിക്കാം. കടുകുമണിയോളം പോലും അണയാത്ത നിങ്ങളുടെ വീര്യം തന്നെയാണ് കേന്ദ്രത്തെ തോല്‍പിച്ചത്. വരുംതലമുറ നിങ്ങളെ കുറിച്ച് ചൊല്ലിപ്പറയുന്ന പാഠങ്ങളില്‍ ഇനി മണ്ണില്‍ കനകം വിളയിക്കുന്ന നിങ്ങളുടെ വിയര്‍പ്പുകണങ്ങള്‍ മാത്രമായിരിക്കില്ല ഉണ്ടാവുക അഹങ്കാരത്തിന്റെ ഉത്തുംഗത്തില്‍ നിന്ന് ഒരു ഭരണകൂടത്തെ താഴേക്കിട്ട നിശ്ചയദാര്‍ഢ്യത്തിന്റെ പോരാട്ടത്തിന്റെ കനല്‍ കൂടിയായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബു കെെക്കൂലി വാങ്ങിയതിന് തെളിവില്ല; ക്ലീന്‍ചിറ്റ് നല്‍കി റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം ഉടന്‍ പ്രാബല്യത്തില്‍; അശ്രദ്ധമായ ഡ്രൈവിങ്ങ്, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം എന്നിവക്കെല്ലാം കടുത്ത പിഴ

Kuwait
  •  2 months ago
No Image

ഇറാഖ്, ഇറാന്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി ഖത്തര്‍ എയര്‍വേയ്‌സ്  

qatar
  •  2 months ago