HOME
DETAILS

വിദേശത്തേക്കാണോ? ഭാഷ ഇനിയൊരു പ്രശ്‌നമല്ല; കേരള സര്‍ക്കാരിന് കീഴില്‍ ഒഇടി, ഐ.ഇ.എല്‍.ടി.എസ് കോഴ്‌സുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

  
April 22, 2024 | 2:44 PM

norka roots admission started for oet ielts courses

യൂറോപ്പ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ഏറ്റവും അത്യാവശ്യമായി വരുന്ന ഘടകമാണ് ഭാഷ. ജര്‍മ്മനി, ഇംഗ്ലണ്ട്, അമേരിക്ക, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഭാഷ ഒരു മുഖ്യ ഘടകമാണ്. ആഗോള അംഗീകാരമുള്ള ഐ.ഇ.എല്‍.ടി.എസ്, ഒഇടി പരീക്ഷകളാണ് പല വിദേശ രാജ്യങ്ങളും അടിസ്ഥാനമാക്കുന്നത്. ഇത്തരം പരീക്ഷകളില്‍ കേരളത്തില്‍ നിന്നടക്കം പ്രതിവര്‍ഷം പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. 

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന് കീഴില്‍ തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിലായി പുതിയ ഒഇടി, ഐ.ഇ.എല്‍.ടി.എസ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ ക്ലാസുകളാണ് നടക്കുക. ജര്‍മ്മന്‍ എ1, എ2, ബി1 (ഓണ്‍ലൈന്‍) കോഴ്‌സുകളിലേക്ക് ഏപ്രില്‍ 27നകം അപേക്ഷ നല്‍കാമെന്നാണ് നോര്‍ക്ക അറിയിച്ചിട്ടുള്ളത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ www.nifl.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യ മേഖലയിലെ പ്രൊഫഷനലുകള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടായിരിക്കും. എന്‍.ഐ.എഫ്.എല്‍ സെന്ററുകളില്‍ ഓഫ്‌ലൈന്‍ ക്ലാസുകളുടെ സമയം രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചക്ക് 1.00 മണി വരെയാണ്. ഉച്ചകഴിഞ്ഞുള്ള സെഷന്‍ 1.00 മണി മുതല്‍ വൈകീട്ട് 5.00 മണിവരെയും നടക്കും. 

തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് ക്ലാസുകള്‍. ഓണ്‍ലൈന്‍ ബാച്ച് രാവിലെ 7 മുതല്‍ 9 വരെ, അല്ലെങ്കില്‍ വൈകീട്ട് 7 മുതല്‍ 9 വരെയും നടക്കും. ഒഇടി, ഐ.ഇ.എല്‍.ടി.എസ് ലൈന് ബാച്ചുകളുടെ കോഴ്‌സ് ദൈര്‍ഘ്യം രണ്ട് മുതല്‍ മൂന്ന് മാസവും, ഓണ്‍ലൈന്‍ ക്ലാസുകളുടെ ദൈര്‍ഘ്യം ഒരു മാസവുമായിരിക്കും. മുന്‍ കാലങ്ങളില്‍ ഒഇടി, ഐ.ഇ.എല്‍.ടി.എസ് പരീക്ഷ എഴുതിയവര്‍ക്ക് മാത്രമായിരിക്കും ഓണ്‍ലൈന്‍ ബാച്ചിലേക്കുള്ള പ്രവേശനമെന്നും നോര്‍ക്ക അറിയിച്ചിട്ടുണ്ട്.

ഫീസ്, മറ്റ് സംശയങ്ങള്‍, കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക: 

 +91-7907323505 (തിരുവനന്തപുരം) + 91- 8714259444 (കോഴിക്കോട്). 

അല്ലെങ്കില്‍ നോര്‍ക്കയുടെ ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്ന്), + 91-8802 012 345 (വിദേശത്ത് നിന്നും) മിസ്ഡ് കോള്‍ സര്‍വീസ് മുഖേന ബന്ധപ്പെടാവുന്നതാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

266 ദിവസം നീണ്ടുനിന്ന രാപകൽ സമരം; പോരാട്ടം തുടരാൻ പ്രതിജ്ഞയെടുത്ത് ആശമാർ ജില്ലകളിലേക്ക് മടങ്ങി

Kerala
  •  13 days ago
No Image

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

Kerala
  •  13 days ago
No Image

സൗദിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

Saudi-arabia
  •  13 days ago
No Image

ഗള്‍ഫ് സുപ്രഭാതം- സമസ്ത നൂറാം വാര്‍ഷിക പ്രചാരണോദ്ഘാടന അന്താരാഷ്ട്ര സമ്മേളനം ഇന്ന് ദുബൈയില്‍

latest
  •  13 days ago
No Image

ഫൈനലിൽ ആ കാര്യം ഇന്ത്യക്ക് വലിയ സമ്മർദ്ദങ്ങളുണ്ടാക്കും: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  14 days ago
No Image

ശമ്പള പരിഷ്കരണത്തിന് സർക്കാർ അംഗീകാരം; തൊഴിലാളി സംഘടനകളുടെ സമരം ഒത്തുതീർപ്പായി

Kerala
  •  14 days ago
No Image

വിദ്യാർഥികൾക്ക് ആശ്വാസം; പ്രതിഷേധത്തെ തുടർന്ന് വർദ്ധിപ്പിച്ചിരുന്ന ഫീസ് നിരക്കുകൾ കുത്തനെ കുറച്ച് കാർഷിക സർവകലാശാല

Kerala
  •  14 days ago
No Image

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ സ്ഥലംമാറ്റി

Kerala
  •  14 days ago
No Image

യുനെസ്കോയുടെ 'ക്രിയേറ്റീവ് സിറ്റി' പട്ടികയിൽ ഇടംപിടിച്ച് മദീനയും റിയാദും

Saudi-arabia
  •  14 days ago
No Image

'കേരള സവാരി'; ഇനി സർക്കാർ ഉടമസ്ഥതയിൽ ഓൺലൈൻ ഓട്ടോ-ടാക്സി സർവീസ്

Kerala
  •  14 days ago