HOME
DETAILS

ഇനി ഇന്റര്‍നെറ്റ് ഇല്ലാതെയും ഫോട്ടോസും വിഡിയോയും ഷെയര്‍ ചെയ്യാം; വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍ ഉടന്‍

  
Web Desk
April 23, 2024 | 9:12 AM

whatsappnewfeature-latestupdation-today

നിരന്തരം ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചര്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇപ്പോഴിതാ ഏവരും ആഗ്രഹിച്ചിരുന്ന ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ ഫോട്ടോകളും വീഡിയോകളും ഫയലുകളും അയക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ പങ്കുവെയ്ക്കുന്ന ഫയലുകള്‍ എന്‍ക്രിപ്റ്റഡ് ആയിരിക്കും. ഇതുവഴി തട്ടിപ്പില്‍ നിന്ന് സംരക്ഷണവും ഉറപ്പുനല്‍കും. ഉടന്‍ തന്നെ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിച്ചേക്കും.

അതേസമയം പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിവിധ കാര്യങ്ങള്‍ക്ക് അനുവാദം നല്‍കിയാല്‍ മാത്രമേ ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കൂ. ഓഫ്‌ലൈന്‍ ഘട്ടത്തിലുള്ള ഫയല്‍ പങ്കിടലിന് സമീപത്തുള്ള ഫോണുകള്‍ കണ്ടെത്തുക എന്നതാണ് പ്രധാനം. ഈ ഫീച്ചറിനെ പിന്തുണയ്ക്കുന്ന ഫോണുകളിലേക്ക് മാത്രമേ ഫയലുകള്‍ അയക്കാന്‍ സാധിക്കൂ. തൊട്ടടുത്ത് നിന്ന് ഫയല്‍ പങ്കിടുന്നതിനായി ആദ്യം ബ്ലൂടൂത്ത് വഴി സമീപത്തുള്ള ഫോണുകള്‍ സ്‌കാന്‍ ചെയ്ത് കണ്ടെത്തേണ്ടതുണ്ട്. ഇതിന് ആപ്പിന് അനുവാദം നല്‍കണം. ഉപയോക്താക്കള്‍ക്ക് വേണമെങ്കില്‍ ഈ ആക്‌സസ് ഓഫാക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും.

ഫോണിലെ സിസ്റ്റം ഫയലുകളും ഫോട്ടോ ഗാലറിയും ആക്‌സസ് ചെയ്യാനും വാട്‌സ്ആപ്പിന് അനുമതി ആവശ്യമാണ്. എങ്കില്‍ മാത്രമേ ഫയലുകള്‍ പങ്കുവെയ്ക്കാന്‍ സാധിക്കൂ.മറ്റ് ഫോണുകളുമായി കണക്റ്റുചെയ്യാന്‍ കഴിയുന്നത്ര അടുത്താണോ എന്ന് പരിശോധിക്കാന്‍ ആപ്പിന് ലൊക്കേഷന്‍ അനുമതിയും ആവശ്യമാണ്. ഈ അനുമതികള്‍ക്കിടയിലും ഫോണ്‍ നമ്പറുകള്‍ മറയ്ക്കുന്നതിനാലും പങ്കിട്ട ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതിനാലും സുരക്ഷയെ കുറിച്ച് ആശങ്ക വേണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  13 hours ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  13 hours ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  14 hours ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  14 hours ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  15 hours ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  15 hours ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  15 hours ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  15 hours ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  16 hours ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  16 hours ago