വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ടു; ലോഡ് ഷെഡിങ് വേണം; സര്‍ക്കാരിനോട് കെ.എസ്.ഇ.ബി
കൊച്ചി: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇബി വീണ്ടും സര്‍ക്കാരിനെ സമീപിച്ചു. കുതിച്ചുയരുന്ന വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ലോഡ് ഷെഡിങ് വേണമെന്നാണ് കെ.എസ്.ഇ.ബിയുടെ പക്ഷം.
ഓവര്‍ലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പെടുത്തേണ്ടി വരികയാണ്.ഇതുവരെ 700 ലധികം ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് തകരാറ് സംഭവിച്ചു. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഇന്നലെ 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. വൈദ്യുതിയുടെ പീക്ക് സമയ ആവശ്യകതയും രെക്കോര്‍ഡിലെത്തി. 5646 മെഗാവാട്ടാണ് പീക്ക് സമയത്തെ ആവശ്യകത.
നിയന്ത്രണങ്ങള്‍ സ്വീകരിക്കുന്നതോടെ ജീവനക്കാര്‍ക്കെതിരെ ജനം തിരിയുന്നത് ഒഴീവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കണമെന്നും കെ.എസ്.ഇ.ബി പറയുന്നു. എന്നാല്‍ കെ.എസ്.ഇ.ബിയുടെ ആവശ്യത്തോട് വൈദ്യുതി വകുപ്പ് മന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ നിയന്ത്രണം കൊണ്ടുവന്നില്ലെങ്കില്‍ വലിയ പ്രതിസന്ധി ഉണ്ടാകുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. നിലവിലെ സാഹചര്യം വിലയിരുത്താന്‍ ബുധനാഴ്ച്ച കെ.എസ്.ഇ.ബി ഉന്നതതല യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."