HOME
DETAILS
MAL
കുവൈത്തിൽ മെയ് 2 വരെ ശക്തമായ മഴയ്ക്ക് സാധ്യത
Web Desk
April 30 2024 | 17:04 PM
കുവൈത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് കുവൈത്ത് കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകി. 2024 ഏപ്രിൽ 29-നാണ് കുവൈത്ത് കാലാവസ്ഥാ വകുപ്പ് ഇക്കാര്യം അറിയിച്ചത്.
Weather Report (2) pic.twitter.com/P6Gutu8IbH
— الأرصاد الجوية (@KuwaitMet) April 29, 2024
ഈ അറിയിപ്പ് പ്രകാരം കുവൈറ്റിൽ 2024 ഏപ്രിൽ 30, ചൊവ്വാഴ്ച മുതൽ മെയ് 2, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴ ലഭിക്കാനിടയുണ്ട്. ഇതോടൊപ്പം സാമാന്യം ശക്തമായ കാറ്റ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."