HOME
DETAILS

പത്ര സ്വാതന്ത്രത്തില്‍ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സ്ഥാനം പാകിസ്ഥാനും പിന്നില്‍; മോദിക്കാലത്ത് മാധ്യമങ്ങള്‍ നേരിടുന്നത് അനൗദ്യോഗിക അടിയന്തരാവസ്ഥ

  
Farzana
May 04 2024 | 06:05 AM

India ranks below Pakistan at 159 among 180 countries in World Press Freedom Index

ന്യൂഡല്‍ഹി: 2024 ലെ മാധ്യമ സ്വാതന്ത്ര സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പാകിസ്ഥാനും പിന്നില്‍. 180 രാജ്യങ്ങളില്‍ 159ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 152ാം സ്ഥാനത്താണ് അയല്‍രാജ്യമായ പാകിസ്ഥാനുള്ളത്. റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്ന സംഘടനയാണ് വാര്‍ഷിക സൂചിക പ്രസിദ്ധീകരിച്ചത്. 

180 രാജ്യങ്ങളുടെ പട്ടികയില്‍ 2023ല്‍ ഇന്ത്യയുടെ സ്ഥാനം 161 ആയിരുന്നുവെങ്കില്‍ ഇത്തവണ അത് 159 ആയി. പട്ടികയില്‍ പാകിസ്ഥാന്റെ റാങ്ക് 152 ആണ്. പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത് സ്‌കാന്റനേവിയന്‍ രാജ്യങ്ങളായ നോര്‍വെയും ഡെന്‍മാര്‍ക്കും ആണ്. 2014 മുതല്‍ നരേന്ദ്രമോദി ഭരിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്ന് ആര്‍.എസ്.എഫ് റിപ്പോര്‍ട്ട് നിരീക്ഷിച്ചു. ഇന്ത്യയിലെ മാധ്യമങ്ങള്‍ അനൗദ്യോഗിക അടിയന്തരാവസ്ഥ നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആര്‍.എസ്.എഫ് റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയുടെ റാങ്കിങ് പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളേക്കാള്‍ താഴെയാണ്. ഇത് ഒരു ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ലെന്നും കൂടുതല്‍ ക്രൂരമായ നിയമങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കിയതാണ് ഇതിന് പിന്നിലെ പ്രധാന ഘടകമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഇന്ത്യന്‍ ഗവണ്‍മെന്റ് പത്രസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുകയാണ് ചെയ്യുന്നത്. മാധ്യമങ്ങള്‍ക്കു മേല്‍ കടിഞ്ഞാണ്‍ ശക്തമാക്കാനുതകുന്ന നിരവധി നിയമങ്ങളാണ് കേന്ദ്രം കൊണ്ടു വന്നിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഇത് തടസ്സമാകുമെന്നും ആര്‍.എസ്.എഫ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്ക്  നേരെ വര്‍ധിക്കുന്ന അതിക്രമങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

കശ്മീരില്‍ സ്ഥിതിഗതികള്‍ വളരെ ആശങ്കാജനകമാണെന്നും അവിടെ റിപ്പോര്‍ട്ടര്‍മാരെ പലപ്പോഴും പൊലീസും അര്‍ധസൈനികരും ചേര്‍ന്ന് ഉപദ്രവിക്കുന്ന സാഹചര്യമുണ്ട്. ഇവരില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി തടവിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 5 മരണം  | Accident in Oman

oman
  •  4 days ago
No Image

13 വര്‍ഷം വാര്‍ഷിക അവധി ഉപയോഗിച്ചില്ല; മുന്‍ജീവനക്കാരന്‌ 59,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  4 days ago
No Image

ദുബൈയിലെ താമസക്കാര്‍ പീക്ക് അവര്‍ പാര്‍ക്കിംഗ് നിരക്കുകള്‍ ഒഴിവാക്കുന്നത് ഇങ്ങനെ...

uae
  •  4 days ago
No Image

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം: മരണം 18 ആയി

National
  •  4 days ago
No Image

മൈലാപ്പൂര് ഷൗക്കത്തലി മൗലവി;വിടവാങ്ങിയത് നക്ഷത്രങ്ങളെ പ്രണയിച്ച പണ്ഡിത പ്രതിഭ

Kerala
  •  4 days ago
No Image

'അയാളും സഹോദരിയും പിതാവും എന്നെ മാനസികമായി പീഡിപ്പിക്കുന്നു'; ഷാര്‍ജയില്‍ മകളെ കൊന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ ശബ്ദസന്ദേശം

uae
  •  4 days ago
No Image

വിമാന  നിരക്കുകൾ ഇനി കമ്പനികൾ ഇഷ്ടാനുസരണം തീരുമാനിക്കണ്ട; രാജ്യത്ത് വിമാന നിരക്കുകൾ ഏകീകരിക്കുന്നതിനുള്ള സംവിധാനം കൊണ്ടുവരാൻ ഡിജിസിഎ

National
  •  4 days ago
No Image

തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതില്‍ നിയമലംഘനം; രണ്ട് ഉംറ കമ്പനികളെ സസ്‌പെന്റ് ചെയ്ത് സഊദി

Saudi-arabia
  •  4 days ago
No Image

ഗസ്സയില്‍ കൂട്ടക്കൊലക്ക് അന്ത്യമില്ല; പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 82 ഫലസ്തീനികളെ, എങ്ങുമെത്താതെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍

International
  •  4 days ago
No Image

അടിമാലിയിലെ ആദിവാസി ദമ്പതികളുടെ നവജാത ശിശു മരിച്ചതില്‍ ആരോഗ്യവകുപ്പിനെതിരേ പ്രതിഷേധവും മാര്‍ച്ചും

Kerala
  •  4 days ago