HOME
DETAILS

ഫോറിൻ മെഡിക്കൽ പഠനം പൂര്‍ത്തിയായവര്‍ക്ക്‌ മെഡിക്കൽ കൗൺസിലിന്റെ രജിസ്‌ട്രേഷൻ നേടാം; FMG എക്സാമിനേഷൻ അപേക്ഷ മെയ് 20 വരെ

  
Web Desk
May 04, 2024 | 6:59 AM

fmge application invited

ഇന്ത്യയ്ക്ക് പുറത്തു നിന്ന് മെഡിക്കൽ വിദ്യാഭ്യാസ യോഗ്യത നേടിയവർക്ക് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെയോ സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെയോ രജിസ്‌ട്രേഷൻ നേടുന്നതിനുള്ള യോഗ്യതാപരീക്ഷ എഫ്.എം.ജി.ഇ - ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷന് അപേക്ഷ ക്ഷണിച്ചു. മെയ് 20 വരെയാണ് അപേക്ഷിക്കാനുള്ള അവസരം. 2024 ജൂലൈ ആറിന് നാഷണൽ ലെവലിൽ പരീക്ഷ നടത്തും. ഡൽഹിയിലെ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസിനാണ് പരീക്ഷ നടത്തിപ്പ് ചുമതല.

6195 രൂപയാണ് പരീക്ഷാഫീസ്. വർഷത്തിൽ രണ്ടു തവണയാണ് പരീക്ഷ നടക്കുന്നത്. അവസാനമായി നടന്നത് ജനുവരി 20നാണ്. ഇന്ത്യൻ പൗരൻമാർക്കും പ്രവാസി ഇന്ത്യക്കാർക്കുമാണ് അപേക്ഷിക്കാനുള്ള അവസരമുള്ളത്. പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കുന്നതല്ല. അപേക്ഷിക്കുന്നവർ വിദേശത്തുനിന്ന് ഈ വർഷം ഏപ്രിൽ 30നകം മെഡിക്കൽ വിദ്യാഭ്യാസ യോഗ്യത പൂർത്തിയാക്കിയിരിക്കണം. 

പരീക്ഷയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും സിലബസും ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാർത്ഥികൾ നീറ്റ് യുജി- എലിജിബിലിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതായുണ്ട്. രാജ്യത്ത് 55 പരീക്ഷ കേന്ദ്രങ്ങളുണ്ട്. ഇതിൽ കേരളത്തിൽ കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട്, തൃശ്ശൂർ, കണ്ണൂർ എന്നിവയാണ്. 300 മാർക്കിന്റെ പരീക്ഷയിൽ 50 ശതമാനത്തിലേറെ നേടുന്നവർക്കാണ് യോഗ്യത. ഈ വർഷം ആഗസ്ത് ആറിന് ഫലപ്രഖ്യാപനമുണ്ടാവും.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക
www.natboard.edu.in

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബോണ്ടി ബീച്ച് ഭീകരാക്രമണം; അക്രമിയെ സാഹസികമായി കീഴ്‌പ്പെടുത്തിയ 'ആസ്‌ട്രേലിയയുടെ ഹീറോ' സുഖം പ്രാപിക്കുന്നു

International
  •  5 days ago
No Image

യുഎഇയിൽ വാഹനാപകടം: മൂന്ന് തൊഴിലാളികൾ മരിച്ചു, നാലുപേർക്ക് പരുക്ക്

uae
  •  5 days ago
No Image

കടുവാ ഭീഷണി: പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ 10 വാർഡുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ജാഗ്രതാ നിർദ്ദേശം 

Kerala
  •  5 days ago
No Image

ഫിഫ അറബ് കപ്പ്: യുഎഇയെ തകർത്ത് മൊറോക്കോ ഫൈനലിൽ; 'അറ്റ്‌ലസ് ലയൺസിന്റെ' വിജയം എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക്

uae
  •  5 days ago
No Image

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ സിപിഎമ്മിന് തിരിച്ചടിയായി; വിമര്‍ശിച്ച് പ്രാദേശിക നേതാവ്

Kerala
  •  5 days ago
No Image

ആഡംബര കാർ നിയന്ത്രണം വിട്ട് പാഞ്ഞു; സ്കൂട്ടറിലും ഓട്ടോയിലും ഇടിച്ചു, യുവാവിന് ഗുരുതര പരുക്ക്

Kerala
  •  5 days ago
No Image

പുതിയ ആർട്ട് യൂണിവേഴ്സിറ്റി പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി; ഷെയ്ഖ ഹൂർ അൽ ഖാസിമി പ്രസിഡന്റ്

uae
  •  5 days ago
No Image

പരീക്ഷക്കെത്തിയ എട്ടാം ക്ലാസ് വിദ്യാർഥിയെ കാണാനില്ല; പൊലിസ് അന്വേഷണം ഊർജിതം

Kerala
  •  5 days ago
No Image

ഓടികൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ടയർ ഊരിത്തെറിച്ചു; തലനാരിഴക്ക് ഒഴിവായത് വൻ ദുരന്തം

Kerala
  •  5 days ago
No Image

സമസ്ത സെൻറിനറി ക്യാമ്പ് ചരിത്രസംഭവമാകും; പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ

organization
  •  5 days ago