
മഴയോ മഴ; രണ്ടിടത്ത് തീവ്രമഴ മുന്നറിയിപ്പ്, കോഴിക്കോട് മരം കടപുഴകി വീണുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പെരുമഴ തുടരുന്നു. അറബി കടലില്‍ ന്യൂനമര്‍ദവും രൂപമെടുത്തതോടെ ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ രണ്ടു ദിവസംകൂടി ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
എറണാകുളത്തും തൃശൂരും തീവ്രമഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കുറഞ്ഞ സമയത്ത് കനത്തമഴയ്ക്ക് സാധ്യതയുണ്ട്. വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 228 പേരെ എട്ടു ക്യാംപുകളിലേക്ക് മാറ്റിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
കനത്ത മഴയില്‍ തൃശൂര്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. അശ്വിനി ആശുപത്രിയിലും നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കോര്പ്പറേഷന് ഗുരുതര വീഴ്ച വരുത്തിയെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫിസിലേക്ക് കുളവാഴ പ്രതിഷേധം നടത്തി.
കനത്ത നാശനഷ്ടമാണ് കഴിഞ്ഞ ദിവസത്തെ മഴ തൃശൂരില്‍ ബാക്കിയാക്കിയത്. നൂറിലധികം വീടുകളിലും കടകളിലും വെള്ളം കയറി. ഏഴു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇരച്ചെത്തിയ വെള്ളം അശ്വിനി ആശുപത്രിയില്‍ മാത്രം വരുത്തിയത് മൂന്നു കോടിക്കു മുകളില്‍ നഷ്ടമുണ്ടായി. നഗരത്തിലാകെയുണ്ടായ വെള്ളക്കെട്ടില്‍ നിരവധി വാഹനങ്ങളും മുങ്ങി.
തേഞ്ഞിപ്പാലം കോഴിക്കോട് റൂട്ടില്‍ രാമനാട്ടുകരയില്‍ മണ്ണിടിഞ്ഞ് വീണ് മണിക്കൂറുകളോം ഗതാഗതം തടസപ്പെട്ടു. അഗ്നിശമനസേന ഏറെ പണിപ്പെട്ടാണ് മണ്ണ് നീക്കിയത്. മാവൂരിലെ തെങ്ങിലക്കടവ് ആയംകുളം റോഡിലെ പുതുക്കുടി ഭാഗം പൂര്‍ണമായും ചാലിയാറിന്റ കൈവഴിയായ ചെറുപുഴയിലേക്ക് ഇടിഞ്ഞുതാണു.
ബാലുശ്ശേരിയില്‍ വീവേഴ്സ് കോളനിയില്‍ വെള്ളം കയറി. ഒന്‍പത് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കോട്ടനട പുഴ കരകവിഞ്ഞൊഴുകി. വെള്ളം കയറി രാമനാട്ടുകര കുടുംബാരോഗ്യകേന്ദ്രത്തിന്റ പ്രവര്‍ത്തനം തടസപ്പെട്ടു. പെരുമണ്ണയിലും വീടുകളില്‍ വെള്ളം കയറി.
കോഴിക്കോട് തലയാട്- കക്കയം റോഡില്‍ മരം കടപുഴകി വീണുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പനങ്ങാട് പഞ്ചായത്തംഗം ലാലി രാജുവാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. വളവ് തിരിഞ്ഞു വരികയായിരുന്ന ലാലി രാജുവിന് മുന്നിലേക്ക് മരം നിലംപതിക്കുകയായിരുന്നു. ആളുകള്‍ ബഹളം വയ്ക്കുകയും വാഹനം നിര്‍ത്തുകയും ചെയ്തതോടെ അപകടം ഒഴിവായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബുംറയും സിറാജുമല്ല! ഇന്ത്യയുടെ 'സ്ട്രൈക്ക് ബൗളർ' അവനാണ്: ഗിൽ
Cricket
• 2 days ago
കെനിയ മുന്‍ പ്രധാനമന്ത്രി റെയ്ല ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു, കേരളത്തിലെത്തിയത് ചികിത്സാ ആവശ്യത്തിനായി
Kerala
• 2 days ago
മെസിക്ക് മുമ്പേ ലോകത്തിൽ ഒന്നാമനായി; വീണ്ടും ചരിത്രം സൃഷ്ടിച്ച് റൊണാൾഡോ
Cricket
• 2 days ago
അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് വേട്ട; 60 സെന്റിലെ 10,000 ലധികം കഞ്ചാവ് ചെടികള്‍ നശിപ്പിച്ച് പൊലിസ്
Kerala
• 2 days ago
ഹിജാബ് വിവാദം: 'ചെറുതായാലും വലുതായാലും ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല' നിലപാടിലുറച്ച് മന്ത്രി
Kerala
• 2 days ago
കുട്ടികളാണ് കണ്ടത്, രണ്ടു മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ സ്കൂട്ടറില്‍ കയറിയ പാമ്പിനെ പുറത്തെടുത്തു
Kerala
• 2 days ago
ഗോളടിക്കാതെ തകർത്തത് നെയ്മറിന്റെ ലോക റെക്കോർഡ്; ചരിത്രം കുറിച്ച് മെസി
Football
• 2 days ago
ദേഹാസ്വാസ്ഥ്യം: കൊല്ലം ചവറ സ്വദേശിയായ പ്രവാസി ബഹ്റൈനില്‍ നിര്യാതനായി
bahrain
• 2 days ago
കുടിവെള്ളത്തിന് വെട്ടിപ്പൊളിച്ച 25,534.21 കിലോമീറ്റർ റോഡുകൾ തകർന്നുകിടക്കുന്ന; പുനരുദ്ധാരണം നടത്തിയത് 12670.23 കിലോമീറ്റർ റോഡ് മാത്രം
Kerala
• 2 days ago
കോഴിക്കോട് സ്വദേശി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി
bahrain
• 2 days ago
UAE Golden Visa: കോണ്‍സുലര്‍ സപ്പോര്‍ട്ട് സേവനം ആരംഭിച്ചു; ലഭിക്കുക നിരവധി സേവനങ്ങള്‍
uae
• 2 days ago
അർജന്റീനയെ ഞെട്ടിച്ചവരും ലോകകപ്പിലേക്ക്; ഏഴാം ലോകകപ്പ് പോരാട്ടത്തിനൊരുങ്ങി ഏഷ്യയിലെ കറുത്ത കുതിരകൾ
Football
• 2 days ago
ഖത്തറില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
qatar
• 2 days ago
പുനഃസംഘടനാ തലവേദനയിൽ യൂത്ത് കോൺഗ്രസ്; അബിന്‍ വിനയായത് സാമുദായിക സമവാക്യം
Kerala
• 2 days ago
കേരളത്തിൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 2 days ago
ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലെയും ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരെയും,ബാറ്റർമാരെയും തെരഞ്ഞെടുത്ത് സൂര്യകുമാർ യാദവ്
Cricket
• 3 days ago
കോഴിക്കോട് വിദ്യാർഥിനിയെ മന്ത്രവാദി പീഡിപ്പിച്ചു: ദുഃസ്വപ്ന പരിഹാരത്തിന്റെ മറവിൽ പീഡനം, പ്രതി അറസ്റ്റിൽ
crime
• 3 days ago
മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 3 days ago
മുഴുവൻ പി.എഫ് തുകയും പിൻവലിക്കാം; പി.എഫ് അക്കൗണ്ട് ഇടപാടിൽ വൻ മാറ്റങ്ങൾ
Kerala
• 2 days ago
എയ്ഡഡ് അധ്യാപക നിയമനാംഗീകാരം; സർക്കാരിന്റെ തിരുത്ത് കുരുക്കാകുമെന്ന് ആശങ്ക
Kerala
• 2 days ago
ഉയിരെടുത്ത വാക്ക്, ഉലയരുത് നീതി; എ.ഡി.എം നവീൻ ബാബുവിന്റെ വിയോഗത്തിന് ഇന്ന് ഒരു വർഷം
Kerala
• 2 days ago